യുവജനകാര്യ, കായിക മന്ത്രാലയം
azadi ka amrit mahotsav

27-ാമത് ദേശീയ യുവജനോത്സവം മഹാരാഷ്ട്രയിലെ നാസിക്കിൽ ജനുവരി 12-ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

Posted On: 10 JAN 2024 3:28PM by PIB Thiruvananthpuram


750 ജില്ലകളിൽ നിന്നുള്ള 88,000-ലധികം സന്നദ്ധപ്രവർത്തകർ പ്രചാരണപരിപാടിയിൽ പങ്കെടുക്കും

കേരളത്തിൽ 14 ജില്ലകളിലും ഓരോ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ  വീതം ദേശീയ യുവജനദിന പ്രവർത്തനങ്ങൾ സംഘടിപ്പിക്കും.




ന്യൂഡൽഹി : 10 ജനുവരി 2024

 27-ാമത് ദേശീയ യുവജനോത്സവം ജനുവരി 12-ന് മഹാരാഷ്ട്രയിലെ നാസിക്കിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുകയും രാജ്യത്തെ യുവാക്കളെ അഭിസംബോധന ചെയ്യുകയും ചെയ്യും.

 രാജ്യത്തെ വിവിധ ജില്ലകളിലെ യുവജനകാര്യ വകുപ്പിന്റെ എല്ലാ ഫീൽഡ് തല സംഘടനകളും വിവിധ ഗവണ്മെന്റ് വകുപ്പുകളുടെ സഹകരണത്തോടെ ദേശീയ യുവജനദിനം ആഘോഷിക്കും. എൻ എസ് എസ് യൂണിറ്റുകൾ, നെഹ്‌റു  യുവ കേന്ദ്ര സംഗതൻ  , നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയുടെ പിന്തുണയോടെ രാജ്യത്തുടനീളമുള്ള 'മൈ ഭാരത്' വളന്റിയർമാർ ഇന്ത്യയ്‌ക്കായി സന്നദ്ധസേവനം നടത്തുന്നതിനുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. യൂത്ത് ക്ലബ്ബുകളും ദേശീയ യുവജന ആഘോഷ പരിപാടികളിൽ ഊർജ്ജസ്വലമായി പങ്കെടുക്കും . ഇത് യഥാർത്ഥത്തിൽ എല്ലാവരെയും ഉൾക്കൊള്ളുന്ന അന്തരീക്ഷം ഉറപ്പാക്കും. കേരളത്തിൽ നിന്നുൾപ്പെടെ 750 ജില്ലകളിൽ നിന്നുള്ള 88,000-ലധികം സന്നദ്ധപ്രവർത്തകർ പ്രചാരണ പരിപാടിയിൽ പങ്കെടുക്കും.

മൈ ഭാരത് ഡിജിറ്റൽ പ്ലാറ്റ്‌ഫോം (https://mybharat.gov.in) വഴി ഈ പരിപാടികൾക്കായി സന്നദ്ധപ്രവർത്തകർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ജനുവരി 12-ന് രാജ്യത്തെ പ്രധാന നഗരങ്ങളിലും 750 ജില്ലാ ആസ്ഥാനങ്ങളിലും റോഡ് സുരക്ഷാ ബോധവൽക്കരണ പരിപാടികൾ നടത്തും. പരിശീലനം ലഭിച്ച റോഡ് സുരക്ഷാ സന്നദ്ധപ്രവർത്തകരെ കേന്ദ്ര/സംസ്ഥാന മന്ത്രിമാർ, പ്രാദേശിക എംപിമാർ അല്ലെങ്കിൽ എംഎൽഎമാർ ഫ്ലാഗ് ഓഫ് ചെയ്യും. തീവ്രമായ പ്രചാരണ പരിപാടികൾ സുരക്ഷിതമായ നാളെ കെട്ടിപ്പടുക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധത അടയാളപ്പെടുത്തുന്നതാണ് . തിരക്കുള്ള ട്രാഫിക് പോയിന്റുകളിലെ ട്രാഫിക് കൈകാര്യം ചെയ്യുന്നതിനും റോഡ് സുരക്ഷാ ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തുന്നതിനും ഈ സന്നദ്ധപ്രവർത്തകരെ വിന്യസിക്കും.

സന്നദ്ധപ്രവർത്തകർ അങ്കണവാടികൾ സന്ദർശിക്കുകയും കുട്ടികൾക്കായി കഥപറയൽ സെഷനുകൾ നടത്തുകയും ഗവണ്മെന്റ് പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങൾ പ്രചരിപ്പിക്കുകയും ചെയ്യും.

 
കേരളത്തിലും പരിപാടികൾ  സംഘടിപ്പിക്കും


കേരളത്തിൽ , ദേശീയ യുവജനദിന പ്രവർത്തനങ്ങൾ 14 ജില്ലകളിലായി ഓരോ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ  വീതം വീതം നടക്കും. ആലപ്പുഴ ജില്ലയിൽ എസ്ഡി കോളേജ്, എറണാകുളം ജില്ലയിൽ  സെന്റ് പോൾസ് കോളേജ്, കളമശ്ശേരി, ഇടുക്കിയിലെ സെന്റ് ജോസഫ് അക്കാദമി,  നിർമലഗിരി കോളേജ്, കൂത്തുപറമ്പ്, കണ്ണൂർ, ജവഹർ നവോദയ വിദ്യാലയ പെരിയ, കാസർഗോഡ് ,ഫാത്തിമ മാതാ നാഷണൽ കോളേജ്, കൊല്ലം, സിഎംഎസ് കോളേജ്, കോട്ടയം, പ്രൊവിഡൻസ് കോളേജ് കോഴിക്കോട്, ശ്രീ വിവേകാനന്ദ പഠനകേന്ദ്രം, പാലേമാട്, മലപ്പുറം , ഗവ. വിക്ടോറിയ കോളേജ്, പാലക്കാട്, കാതോലിക്കേറ്റ് കോളേജ്, പത്തനംതിട്ട, തിരുവനന്തപുരം  തോന്നക്കൽ, എജെ കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ്, സെന്റ് തോമസ് കോളേജ്, തൃശൂർ, സെന്റ് മേരീസ് കോളേജ്, സുൽത്താൻ ബത്തേരി, വയനാട്  ജില്ല എന്നിടങ്ങളിൽ പരിപാടികൾ നടക്കും .ലക്ഷദ്വീപിൽ  ദേശീയ യുവജനദിനം കവരത്തിയിലെ ഗവ.ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ ആഘോഷിക്കും.

റോഡ് സുരക്ഷാ ബോധവൽക്കരണ പ്രവർത്തനങ്ങൾ, ദുരന്തം/അപകടം ഉണ്ടായാൽ പ്രാഥമിക രക്ഷ പ്രവർത്തനം നടത്തുന്നതിന് യുവാക്കളെ പരിശീലിപ്പിക്കൽ, രക്തദാന ക്യാമ്പ്, പ്ലോഗ് റൺ, അങ്കണവാടികൾ സന്ദർശിക്കൽ തുടങ്ങിയവ ഇതിന്റെ ഭാഗമായി നടക്കും

സ്വാമി വിവേകാനന്ദന്റെ ജന്മദിനമായ  ജനുവരി 12ന് എല്ലാ  വർഷവും ദേശീയ യുവജന ദിനമായി ആഘോഷിക്കുന്നു. ദേശീയ യുവജന ദിനത്തിനോടാനുബന്ധിച്ച് രാജ്യത്തെ എല്ലാ കോണുകളിലുമുള്ള യുവജനങ്ങളുമായി ഇടപഴകുന്നതിനും  അവരെ ശാക്തീകരിക്കുന്നതിനുമായി സവിശേഷമായ  സമീപനവുമായി യുവജനകാര്യ വകുപ്പ് വിപുലമായ പരിപാടികൾ രൂപകൽപ്പന ചെയ്‌തിട്ടുണ്ട്.

 2024ലെ ദേശീയ യുവജന ദിനത്തിൽ രാജ്യത്തെ 763 ജില്ലകളിലും സ്വാമി വിവേകാനന്ദന് പുഷ്പഞ്ജലിയർപ്പിച്ച് കൊണ്ട് ജില്ലാതല മെഗാ പരിപാടി ആരംഭിക്കും.

 ഓരോ ജില്ലയുടെയും വൈവിധ്യമാർന്ന സാംസ്കാരിക പൈതൃകവും യുവാക്കളുടെ കഴിവുകളും പ്രദർശിപ്പിക്കുന്ന ഒരു സാംസ്കാരിക പരിപാടിയും സംഘടിപ്പിച്ചിട്ടുണ്ട് .യുവ ഉത്സവ് വിജയികളും ആതിഥേയ സ്ഥാപനങ്ങളിൽ നിന്നുള്ള ടീമുകളും /വ്യക്തികളും പങ്കെടുക്കുന്ന പരിപാടിയും സമാപന സമ്മേളനത്തിൽ അവതരിപ്പിക്കും.


പരിപാടിയിൽ പങ്കാളികളായ മന്ത്രാലയങ്ങളും അവരുടെ ജില്ലാതല ഓഫീസുകളും 2024 ജനുവരി 12-ന് മെഗാ പരിപാടിയ്ക്കൊപ്പം ട്രാഫിക് ബോധവൽക്കരണം, പോഷകാഹാരം & ഡയറ്റ്, കെവിഐസി സ്റ്റാർട്ടപ്പുകളുടെ ഉൽപ്പന്നങ്ങൾ, പിഎംഇജിപി ഗുണഭോക്താക്കൾ എന്നിവ കേന്ദ്രീകരിച്ചു കൊണ്ട് വിവിധ പ്രദർശനങ്ങൾ/ പ്രവർത്തനങ്ങൾ/ എൻറോൾമെന്റ്/ ബോധവൽക്കരണ യജ്ഞo എന്നിവയുടെ സ്റ്റാളുകൾ സജ്ജീകരിക്കും.

രാജ്യത്തെ യുവാക്കളെ ബന്ധിപ്പിക്കുന്ന ഒരു ഡിജിറ്റൽ പ്ലാറ്റ്ഫോം.

 യുവജനങ്ങളുടെ പങ്കാളിത്തം മെച്ചപ്പെടുത്തുന്നതിനായി മേൽപ്പറഞ്ഞ എല്ലാ പരിപാടികളും മൈ ഭാരത് ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ ജില്ലാ തലത്തിൽ നടത്തും . ഓരോ ജില്ലയുടെയും തനതായ സ്വഭാവവും യുവാക്കളുടെ അഭിലാഷങ്ങളും ഫീൽഡ് തല പ്രവർത്തനങ്ങളിൽ പ്രതിഫലിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിന് ഇത്തരം പരിപാടികൾ സഹായിക്കും.


ഇന്ത്യയിലുടനീളമുള്ള യുവാക്കൾക്ക് തങ്ങൾക്ക് ഏറ്റവും ആഭിമുഖ്യമുള്ള പ്രവർത്തനങ്ങളിൽ പങ്കെടുക്കാനുള്ള താൽപര്യം സൂചിപ്പിക്കാൻ കഴിയും. മൈ ഭാരത് പ്ലാറ്റ്‌ഫോമിൽ അവർക്ക് അവരുടെ പങ്കാളിത്തത്തിന്റെ ഫോട്ടോകളും മീഡിയയും അപ്‌ലോഡ് ചെയ്യാനും കഴിയും.

 
SKY
 
******************
 

(Release ID: 1994975) Visitor Counter : 96