പ്രധാനമന്ത്രിയുടെ ഓഫീസ്‌

അസമിലെ വാഹനാപകടത്തിൽ ഉണ്ടായ ജീവഹാനിയിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി.

Posted On: 03 JAN 2024 12:01PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, അസമിലെ ഗോലാഘട്ടിൽ  നടന്ന വാഹനാപകടത്തിൽ ഉണ്ടായ ജീവഹാനിയിൽ അനുശോചനം രേഖപ്പെടുത്തി.

ദുരന്തത്തിൽ മരണമടഞ്ഞവരുടെ ഉറ്റ ബന്ധുക്കൾക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്നും രണ്ടു ലക്ഷം രൂപ വീതവും, പരിക്കേറ്റവർക്ക് അൻപതിനായിരം രൂപ വീതവും സഹായധനവും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. 

എക്‌സിൽ പ്രധാനമന്ത്രിയുടെ ഓഫീസ് പോസ്റ്റ് ചെയ്തു:

"അസമിലെ ഗോലാഘട്ടിൽ നടന്ന  വാഹനാപകടത്തിൽ ഉണ്ടായ ജീവഹാനിയിൽ അത്യന്തം വേദനയുണ്ട്. ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് എൻ്റെ അനുശോചനം അറിയിച്ചുകൊള്ളുന്നു. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ. 
പ്രാദേശിക ഭരണകൂടം ദുരിതബാധിതർക്ക് സാധ്യമായ എല്ലാ സഹായവും ഉറപ്പ് നൽകുന്നുണ്ട്. ദുരന്തത്തിൽ മരണമടഞ്ഞവരുടെ ഉറ്റ ബന്ധുക്കൾക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്നും രണ്ടു ലക്ഷം രൂപയും , പരിക്കേറ്റവർക്ക് അൻപതിനായിരം രൂപ വീതവും സഹായധനം നൽകും : പ്രധാനമന്ത്രി നരേന്ദ്ര മോദി

 

Pained by the loss of lives due to a road mishap in Golaghat, Assam. Condolences to the bereaved families. May the injured recover at the earliest. The local administration is providing all possible assistance to those affected. An ex-gratia of Rs. 2 lakh from PMNRF would be…

— PMO India (@PMOIndia) January 3, 2024

 

NK



(Release ID: 1992633) Visitor Counter : 77