ഇലക്ട്രോണിക്സ് & ഐ.ടി മന്ത്രാലയം

ഇലക്ട്രോണിക്സ്, വിവരസാങ്കേതിക വിദ്യാ മന്ത്രാലയത്തിന്റെ വര്‍ഷാന്ത്യ അവലോകനം 2023


സാങ്കേതിക രംഗത്ത് മുന്‍നിര രാഷ്ട്രങ്ങളില്‍ ഒന്നായി ഇന്ത്യ

Posted On: 26 DEC 2023 1:01PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഗാന്ധിനഗറില്‍ സെമിക്കോണ്‍ ഇന്ത്യ 2023 ഉദ്ഘാടനം ചെയ്തു

ത്രിദിന സെമികോണ്‍ ഇന്ത്യ 2023 പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ജനങ്ങളുടെ നിത്യജീവിതത്തില്‍ അര്‍ധചാലകങ്ങള്‍ക്കുള്ള സ്ഥാനത്തെക്കുറിച്ചു പരാമര്‍ശിച്ച അദ്ദേഹം, സെമിക്കോണ്‍ ഇന്ത്യ പദ്ധതിക്കു കീഴില്‍ അര്‍ധചാലക ഉല്‍പാദന സാഹചര്യം സൃഷ്ടിക്കാന്‍ രാജ്യം എത്രത്തോളം പ്രതിജ്ഞാബദ്ധമാണെന്നു ചൂണ്ടിക്കാട്ടി.


ഇലക്ട്രോണിക്‌സ് ഉല്‍പാദനത്തിനും, വിശേഷിച്ച് അര്‍ധചാലകങ്ങളുടെ ഉല്‍പാദനത്തിനും ഊന്നല്‍ നല്‍കിക്കൊണ്ട് എല്ലാ മേഖലകളെയും വികസിപ്പിക്കുന്നതില്‍ പ്രധാനമന്ത്രി വഹിച്ച പങ്ക് ഇലക്ട്രോണിക്‌സ്-വിവരസാങ്കേതിക വിദ്യ, ആശയവിനിമയം, റെയില്‍വേ മന്ത്രി ശ്രീ. അശ്വിനി വൈഷ്ണവ് ഉയര്‍ത്തിക്കാട്ടി. ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ. ഭൂപേന്ദ്ര പട്ടേല്‍ സമ്മേളനത്തെ അഭിസംബോധന ചെയ്യുകയും പ്രധാനമന്ത്രിയുടെ  മാര്‍ഗ്ഗനിര്‍ദ്ദേശത്തെ അഭിനന്ദിക്കുകയും ചെയ്തു.

ഇലക്ട്രോണിക്സില്‍ ശ്രദ്ധ കേന്ദ്രീകരിച്ചാണ് ഇന്ത്യ സാങ്കേതിക വിപ്ലവത്തിന് നേതൃത്വം നല്‍കുന്നത്. ഈ വിപ്ലവത്തില്‍ അര്‍ദ്ധചാലകങ്ങള്‍ ഒഴിച്ചുകൂടാനാവാത്ത പങ്ക് വഹിക്കുന്നു. ആശയവിനിമയം, പ്രതിരോധം, ഓട്ടോമൊബൈല്‍, കമ്പ്യൂട്ടിംഗ് ഉപകരണങ്ങള്‍ എന്നിവയുള്‍പ്പെടെ മിക്കവാറും എല്ലാ മേഖലകളിലും അര്‍ധചാലകങ്ങള്‍ പ്രധാനമാണ്. രാജ്യത്തിന്റെ പുരോഗതിയുടെ പ്രധാന സ്തംഭമായ 'ഇലക്ട്രോണിക്സ്' ശക്തിപ്പെടുത്തുകയും 'ആത്മനിര്‍ഭര്‍ ഭാരത്' എന്ന കാഴ്ചപ്പാടിനെ ശക്തിപ്പെടുത്തുകയും ചെയ്തുകൊണ്ട്, ഇന്ത്യ അതിന്റെ മൂല്യ ശൃംഖല വിശാലമാക്കാനും ആഴമേറിയതാക്കാനും ലോകോത്തര അര്‍ദ്ധചാലക നിര്‍മ്മാണ ആവാസവ്യവസ്ഥയെ മെച്ചപ്പെട്ടതാക്കാനും ഒരുങ്ങുകയാണ്.

'ഇന്ത്യയുടെ അര്‍ദ്ധചാലക ചുറ്റുപാടിനു രാസത്വരകമേകുക' എന്ന പ്രമേയവുമായി 2023 ജൂലൈയില്‍ ഇന്ത്യ അര്‍ദ്ധചാലക മിഷന്‍ സെമിക്കോണ്‍ ഇന്ത്യ 2023 കോണ്‍ഫറന്‍സ് സംഘടിപ്പിച്ചു. 23-ലധികം രാജ്യങ്ങളില്‍ നിന്നുള്ള 8,000-ത്തിലധികം ആളുകള്‍ സമ്മേളനത്തില്‍ പങ്കെടുത്തു. മൈക്രോണ്‍ ടെക്നോളജി, അപ്ലൈഡ് മെറ്റീരിയല്‍സ്, ഫോക്സ്‌കോണ്‍, കാഡന്‍സ്, എഎംഡി, തുടങ്ങിയ പ്രമുഖ ആഗോള കമ്പനികളില്‍ നിന്നുള്ള വ്യവസായ പ്രമുഖരും വ്യവസായ അസോസിയേഷനായ സെമിയുടെ പ്രതിനിധികളുടെയും പങ്കാളിത്തത്തിന് സെമികോണ്‍ ഇന്ത്യ 2023 സാക്ഷ്യം വഹിച്ചു.

ന്യൂഡല്‍ഹിയില്‍ നടന്ന ത്രിദിന ജിപിഎഐ ഉച്ചകോടി: 150-ലധികം സ്റ്റാര്‍ട്ടപ്പുകളും പ്രമുഖ ടെക് കമ്പനികളും അവരുടെ എഐ ആപ്ലിക്കേഷനുകളും ഉല്‍പ്പന്നങ്ങളും ഗ്ലോബല്‍ എഐ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ചു.

നിര്‍മിതബുദ്ധിക്കായുള്ള ആഗോള പങ്കാളിത്ത(ജിപിഎഐ)ത്തിന്റെ ഇന്‍കമിംഗ് സപ്പോര്‍ട്ട് ചെയര്‍ എന്ന നിലയില്‍ ഇന്ത്യ, 2023 ഡിസംബര്‍ 12-14 വരെ ന്യൂഡല്‍ഹിയില്‍ വാര്‍ഷിക ജിപിഎഐ ഉച്ചകോടിക്ക് ആതിഥേയത്വം വഹിച്ചു. ജിപിഎഐ ഉച്ചകോടി 28 അംഗരാജ്യങ്ങളില്‍ നിന്നും യൂറോപ്യന്‍ യൂണിയനില്‍ നിന്നുമുള്ള പ്രതിനിധികളെ ഒന്നിപ്പിച്ചു. നിര്‍മിതബുദ്ധി(എഐ)യുടെ എക്കാലത്തെയും വികാസത്തെ രൂപപ്പെടുത്തുന്ന അടിയന്തിര കാര്യങ്ങളെക്കുറിച്ചുള്ള ഗഹനമായ ചര്‍ച്ചകള്‍ക്ക് ഒരു വേദി രൂപപ്പെടുത്തുകയും ചെയ്തു.

2023 ജനുവരിയില്‍ നടന്ന ആദ്യ ഇന്ത്യ സ്റ്റാക്ക് ഡെവലപ്പര്‍ കോണ്‍ഫറന്‍സ്

ആദ്യ ഇന്ത്യ സ്റ്റാക്ക് ഡെവലപ്പര്‍ കോണ്‍ഫറന്‍സ് ഇലക്ട്രോണിക്സ്-വിവരസാങ്കേതികവിദ്യ, നൈപുണ്യവികസനം-സംരംഭകത്വം വകുപ്പ് സഹമന്ത്രി ശ്രീ രാജീവ് ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്തു. വ്യവസായ സംഘടനകള്‍, വ്യവസായ മേഖല, സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങിയ മേഖലകളില്‍നിന്നായി ഡിജിറ്റല്‍ രംഗത്തെ നൂറിലധികം നേതാക്കള്‍ പങ്കെടുത്തു. ജി20 രാജ്യങ്ങളുടെ പ്രതിനിധികളും എത്തി.

റുപേ ഡെബിറ്റ് കാര്‍ഡുകളും കുറഞ്ഞ മൂല്യമുള്ള ഭീം-യുപിഐ ഇടപാടുകളും പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നല്‍കി.

2022 ഏപ്രില്‍ മുതല്‍ ഒരു വര്‍ഷത്തേക്ക് റുപേ ഡെബിറ്റ് കാര്‍ഡുകളും കുറഞ്ഞ മൂല്യമുള്ള ഭീം-യുപിഐ ഇടപാടുകളും പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതിക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി.
2022-23 സാമ്പത്തിക വര്‍ഷത്തില്‍ റൂപേ ഡെബിറ്റ് കാര്‍ഡുകളും കുറഞ്ഞ മൂല്യമുള്ള ഭീം-യുപിഐ ഇടപാടുകളും പ്രോത്സാഹിപ്പിക്കുന്നതിനുള്ള അംഗീകൃത ആനുകൂല്യ പദ്ധതിക്ക് 2,600 കോടി രൂപയുടെ സാമ്പത്തിക ചിലവുണ്ട്. പ്രസ്തുത പദ്ധതിക്കു കീഴില്‍, 2022-23 സാമ്പത്തിക വര്‍ഷത്തില്‍ റുപേ ഡെബിറ്റ് കാര്‍ഡുകളും കുറഞ്ഞ മൂല്യമുള്ള ഭീം-യുപിഐ ഇടപാടുകളും ഉപയോഗിച്ച് പോയിന്റ് ഓഫ് സെയില്‍, ഇ-കൊമേഴ്സ് ഇടപാടുകള്‍ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് അര്‍ഹമായ ബാങ്കുകള്‍ക്ക് സാമ്പത്തിക പ്രോത്സാഹനം നല്‍കും.

വിരലടയാളം അടിസ്ഥാനമാക്കിയുള്ള കരുത്തുറ്റ ആധാര്‍ അടിസ്ഥാനമാക്കിയുള്ള പ്രാമാണീകരണത്തിനായി യുഐഡിഎഐ പുതിയ സുരക്ഷാ സംവിധാനം പുറത്തിറക്കി

ഇലക്ട്രോണിക്‌സ്, വിവരസാങ്കേതിക മന്ത്രാലയത്തിന് കീഴിലുള്ള യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) 2023 ഫെബ്രുവരിയില്‍ ആധാര്‍ അടിസ്ഥാനമാക്കിയുള്ള കൈരേഖ പ്രാമാണീകരണത്തിനും തട്ടിപ്പ് ശ്രമങ്ങള്‍ വേഗത്തില്‍ കണ്ടെത്തുന്നതിനുമുള്ള ഒരു പുതിയ സുരക്ഷാ സംവിധാനം വിജയകരമായി വികസിപ്പിച്ചിരുന്നു. നിര്‍മിത ബുദ്ധിയും മെഷീന്‍ ലേണിംഗും സ്വയം  വികസിപ്പിച്ച അധിഷ്ഠിത സുരക്ഷാ സംവിധാന ആധാര്‍ പ്രാമാണീകരണ ഇടപാടുകളെ കൂടുതല്‍ ശക്തവും സുരക്ഷിതവുമാക്കുന്നു.

പുതിയ ടൂ ഫാക്ടര്‍/ലെയര്‍ പ്രാമാണീകരണം കബളിപ്പിക്കല്‍ ശ്രമങ്ങളുടെ സാധ്യത കുറയ്ക്കും.

2023 ഫെബ്രുവരി 13 മുതല്‍ ഫെബ്രുവരി 15 വരെ ലഖ്നൗവില്‍ ജി20 ഡിജിറ്റല്‍ ഇക്കണോമി വര്‍ക്കിംഗ് ഗ്രൂപ്പിന്റെ ആദ്യ യോഗം ഇന്ത്യ വിജയകരമായി സംഘടിപ്പിച്ചു.

ഇന്ത്യയിലെ ആദ്യത്തെ ജി20ഡിജിറ്റല്‍ ഇക്കണോമി വര്‍ക്കിംഗ് ഗ്രൂപ്പ് (ഡിഇഡബ്ല്യുജി) യോഗം 2023 ഫെബ്രുവരിയില്‍ സമാപിച്ചു, ഇത് ഭാവിയിലെ ഡിഇഡബ്ല്യുജി യോഗങ്ങള്‍ക്കുള്ള ഉല്‍പ്പാദനപരവും അര്‍ത്ഥവത്തായതുമായ ചര്‍ച്ചകള്‍ക്ക് രൂപം നല്‍കി. ലഖ്നൗവില്‍ നടന്ന മൂന്ന് ദിവസത്തെ യോഗത്തിനിടെ ഇന്ത്യയുടെ ഡിജിറ്റല്‍ പരിവര്‍ത്തന യാത്ര പ്രദര്‍ശിപ്പിക്കുകയും ഡിജിറ്റല്‍ പൊതു അടിസ്ഥാന സൗകര്യങ്ങള്‍, സൈബര്‍ സുരക്ഷ, ഡിജിറ്റല്‍ നൈപുണ്യങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്യാന്‍ ജി20 അംഗങ്ങളെയും പ്രധാന വൈജ്ഞാനിക പങ്കാളികളെയും അതിഥിരാജ്യങ്ങളെയും ഒരുമിപ്പിക്കുകയും ചെയ്തു.
ഡിജിറ്റല്‍ പൊതു അടിസ്ഥാനസൗകര്യം, എംഎസ്എംഇകള്‍ക്കുള്ള സൈബര്‍ സുരക്ഷാ പരിഹാരങ്ങള്‍, സുസ്ഥിര വികസന ലക്ഷ്യങ്ങള്‍, ജിയോസ്‌പേഷ്യല്‍ സാങ്കേതികവിദ്യകളുടെ ഉപയോഗം എന്നിവയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്ന അഞ്ച് ശില്‍പശാലകള്‍ ഉദ്ഘാടന ദിവസം സംഘടിപ്പിച്ചു. കൂടാതെ, ഉത്തര്‍പ്രദേശില്‍നിന്നുള്ള ഡിജിറ്റല്‍ സംരംഭങ്ങളും പ്രദര്‍ശിപ്പിച്ചു. രണ്ടാം ദിവസം, ഇന്ത്യയുടെ  ജി20 ഷെര്‍പ്പ ശ്രീ അമിതാഭ് കാന്തിന്റെ മുഖ്യ പ്രഭാഷണത്തോടെയാണ്  ഡിഇഡബ്ല്യുജി യോഗം ആരംഭിച്ചത്. തുടര്‍ന്ന് പങ്കെടുത്തവരുടെ ഉള്‍ക്കാഴ്ചയുള്ള അവതരണങ്ങളും ഇടപെടലുകളും. പിന്നീട് ഡിജിറ്റല്‍ പൊതു അടിസ്ഥാനസൗകര്യം, സൈബര്‍ സുരക്ഷ എന്നീ രണ്ട് മുന്‍ഗണനാ മേഖലകളെ കുറിച്ച് പ്രതിനിധികള്‍ ചര്‍ച്ച ചെയ്യുകയും കൂടുതല്‍ ധാരണയ്ക്കായി തുടര്‍ന്നുള്ള വര്‍ക്കിംഗ് ഗ്രൂപ്പ് യോഗങ്ങളില്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്ക് സന്നദ്ധത പ്രകടിപ്പിക്കുകയും ചെയ്തു.

14,903.25 കോടി രൂപ ചെലവില്‍ ഡിജിറ്റല്‍ ഇന്ത്യ പദ്ധതി വിപുലീകരിക്കുന്നതിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

ഓരോ പൗരന്റെയും അടിസ്ഥാന സൗകര്യമെന്ന നിലയില്‍ ഡിജിറ്റല്‍ അടിസ്ഥാനസൗകര്യം, ആവശ്യാനുസരണം ഭരണവുംസേവനങ്ങളും, പൗരന്മാരുടെ ഡിജിറ്റല്‍ ശാക്തീകരണം എന്നിങ്ങനെ മൂന്ന് പ്രധാന വീക്ഷണ മേഖലകളുമായി 2015 ജൂലൈയില്‍ ഗവണ്‍മെന്റ് ഡിജിറ്റല്‍ ഇന്ത്യ പരിപാടി ആരംഭിച്ചിരുന്നു. ഡിജിറ്റല്‍ സാങ്കേതികവിദ്യകള്‍ ഓരോ പൗരന്റെയും ജീവിതം മെച്ചപ്പെടുത്തുന്നു, ഇന്ത്യയുടെ ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥ വികസിപ്പിക്കുക, നിക്ഷേപവും തൊഴിലവസരങ്ങളും സൃഷ്ടിക്കുന്നു എന്ന് ഉറപ്പാക്കുക എന്നതാണ് മൊത്തത്തിലുള്ള ലക്ഷ്യം. സുതാര്യമായ രീതിയില്‍ ഗുണഭോക്താക്കള്‍ക്ക് നേരിട്ട് സേവനങ്ങള്‍ എത്തിക്കുന്നതിന് ഇത് സഹായിച്ചിട്ടുണ്ട്. ഈ പ്രക്രിയയില്‍, പൗരന്മാരുടെ ജീവിതത്തെ മാറ്റിമറിക്കാന്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ലോകത്തിലെ മുന്‍നിര രാഷ്ട്രങ്ങളിലൊന്നായി ഇന്ത്യ ഉയര്‍ന്നു.

ജി20-ഡിജിറ്റല്‍ നൂതനാശയ സഖ്യം (ഡിഐഎ) പരിപാടി: ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയം 2023 ഓഗസ്റ്റ് 17 മുതല്‍ 19 വരെ ബംഗളൂരുവില്‍ ജി20 ഡിജിറ്റല്‍ ഇന്നൊവേഷന്‍ അലയന്‍സ് (ഡിഐഎ) പരിപാടി സംഘടിപ്പിച്ചിരുന്നു. ബഹുമാനപ്പെട്ട ഇലക്ട്രോണിക്‌സ്, ഐടി സഹമന്ത്രിയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്.

--NS--



(Release ID: 1991901) Visitor Counter : 49