തൊഴില്‍, ഉദ്യോഗ മന്ത്രാലയം
azadi ka amrit mahotsav

വര്‍ഷാന്ത്യ അവലോകനം-തൊഴില്‍, ഉദ്യോഗ മന്ത്രാലയം

Posted On: 22 DEC 2023 3:40PM by PIB Thiruvananthpuram
ഇ-ശ്രം പോര്‍ട്ടല്‍ (e-Shram Portal )

2023 ജനുവരി മുതല്‍ 2023 നവംബര്‍ വരെ അസംഘടിത മേഖലയിലെ  69.26 ലക്ഷം തൊഴിലാളികള്‍ ഇ-ശ്രം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തു . മൊത്തത്തില്‍, 2023 ഡിസംബര്‍ 17 വരെ 29.23 കോടി അസംഘടിത തൊഴിലാളികള്‍ ഇ-ശ്രം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തു.

ഇ-ശ്രമുമായി ബന്ധപ്പെട്ട മറ്റ് സംരഭങ്ങള്‍/ നേട്ടങ്ങള്‍ ഇനി പറയുന്നവയാണ്:-

ദേശീയ കരിയര്‍ സേവനം (NCS)

2015-ൽ ആരംഭിച്ചതു മുതൽ 2023 നവംബര്‍ 30 വരെയുള്ള കണക്കനുസരിച്ച് എന്‍സിഎസ് പ്ലാറ്റ്‌ഫോമില്‍ [www.ncs.gov.in] 3.64 കോടി തൊഴിലന്വേഷകരും 19.15 ലക്ഷം തൊഴില്‍ദാതാക്കളും 1.92 കോടി ഒഴിവുകളും രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. മുമ്പുണ്ടായിട്ടില്ലാത്ത വിധം 2023 നവംബറില്‍  പോര്‍ട്ടലില്‍ 13. 49 ലക്ഷത്തിലധികം സജീവ ഒഴിവുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടു. രാജ്യവ്യാപകമായി സമഗ്രമായ ശൃഖല രൂപീകരിക്കുന്നതിന് എന്‍സിഎസ് പോര്‍ട്ടല്‍ 28 സംസ്ഥാന/ കേന്ദ്ര ഭരണ പ്രദേശങ്ങളുമായി സംയോജിപ്പിച്ചിരിക്കുന്നു.  സംസ്ഥാനങ്ങള്‍ക്കു പുറമെ ഒഴിവുകള്‍ അറിയിക്കുന്നതിന് നിരവധി സ്വകാര്യ പോര്‍ട്ടലുകളുമായുള്ള സംയോജനവും എന്‍സിഎസ് നടത്തിയിട്ടുണ്ട്.

ആത്മനിര്‍ഭര്‍ ഭാരത് റോസ്ഗര്‍ യോജന (ABRY)

2023 ഡിസംബര്‍ അഞ്ചിലെ കണക്കനുസരിച്ച്  ആത്മനിര്‍ഭര്‍ ഭാരത് റോസ്ഗര്‍ യോജന (ABRY), എബിആര്‍വൈയുടെ കീഴിലുള്ള 1,52,499 സ്ഥാപനങ്ങള്‍ വഴി 60.48 ലക്ഷം ഗുണഭോക്താക്കള്‍ക്ക് മൊത്തം  10,043.02 കോടി രൂപയുടെ ആനുകൂല്യങ്ങള്‍ വിതരണം ചെയ്തു.

എംപ്ലോയീസ് സ്‌റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ (ESIC)

ഇഎസ്‌ഐസി, ലക്ഷദ്വീപിലുള്‍പ്പടെ, 161 ആശുപത്രികളുടെയും 1574 ഡിസ്‌പെന്‍സറികളുടെയും ശൃംഖലയോടെ 611 ജില്ലകളില്‍ ഗണ്യമായ രീതിയില്‍ പ്രവര്‍ത്തനം വ്യാപിപ്പിച്ചു. 12 കോടിയിലധികം ഗുണഭോക്താക്കള്‍ക്ക് സാമൂഹിക സുരക്ഷ ഉറപ്പു വരുത്തിക്കൊണ്ട് ഇന്‍ഷ്വര്‍ ചെയ്യപ്പെട്ടവരുടെ എണ്ണം 3.72 കോടിയിലധികമായി. മികച്ച കാന്‍സര്‍ ചികിത്സ ലഭ്യമാക്കുന്നതിനായി, മേയ് 2023 മുതല്‍ ഇഎസ്‌ഐസി രാജ്യത്തുടനീളം 100 കിടക്കകളോ അതില്‍ കൂടുതലോ ഉള്ള 38 ആശുപത്രികളില്‍ കീമോതെറാപ്പി സേവനങ്ങള്‍ ആരംഭിച്ചു.

ഇന്ത്യ ജി 20 അധ്യക്ഷത

ജി 20 തൊഴില്‍, ഉദ്യോഗ മന്ത്രിമാരുടെ യോഗം 2023, മൂന്ന് ജി 20 ഔട്ട്കം ഡോക്യുമെന്റുകള്‍ ഏകകണ്ഠമായി അംഗീകരിച്ചുകൊണ്ട് ഇന്‍ഡോറില്‍ 2023 ജൂലൈ 20-21 ന് വിജയകരമായി നടത്തപ്പെട്ടു.
 
SKY/GG

(Release ID: 1991471) Visitor Counter : 77