പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രഥമ ഖേലോ ഇന്ത്യ പാരാ ഗെയിംസില്‍ പങ്കെടുക്കുന്ന എല്ലാ കായികതാരങ്ങള്‍ക്കും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസകള്‍ നേര്‍ന്നു.

Posted On: 11 DEC 2023 9:53PM by PIB Thiruvananthpuram

പ്രഥമ ഖേലോ ഇന്ത്യ പാരാ ഗെയിംസില്‍ പങ്കെടുക്കുന്ന എല്ലാ കായികതാരങ്ങള്‍ക്കും പ്രധാനമന്ത്രി ആശംസകള്‍ നേര്‍ന്നു

പ്രഥമ ഖേലോ ഇന്ത്യ പാരാ ഗെയിംസ് ഡല്‍ഹിയില്‍ ആരംഭിക്കുന്നത് അറിയിച്ചു കൊണ്ടുള്ള കേന്ദ്ര യുവജനകാര്യ കായിക മന്ത്രി ശ്രീ അനുരാഗ് സിംഗ് താക്കൂറിന്റെ എക്സ് പോസ്റ്റിനോട് പ്രതികരിച്ച്, പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു:

''ആദ്യ ഖേലോ ഇന്ത്യ പാരാ ഗെയിംസ് ആരംഭിക്കുന്ന വേളയില്‍, പങ്കെടുക്കുന്ന എല്ലാ കായികതാരങ്ങള്‍ക്കും എന്റെ ആശംസകള്‍. ഉള്‍പ്പെടുത്തലിനും ശാക്തീകരണത്തിനുമുള്ള ഒരു മഹത്തായ ചുവടുവെപ്പാണിത്!"

As the First Khelo India Para Games begin, my best wishes to all those athletes who are taking part. It is a monumental step towards inclusion and empowerment! https://t.co/l0kvfhT8Xd

— Narendra Modi (@narendramodi) December 11, 2023

 

***

--SK--



(Release ID: 1985340) Visitor Counter : 70