പ്രധാനമന്ത്രിയുടെ ഓഫീസ്‌

COP-28 ലെ ലീഡര്‍ഷിപ്പ് ഗ്രൂപ്പ് ഫോര്‍ ഇന്‍ഡസ്ട്രി ട്രാന്‍സിഷന്‍ പരിപാടിയില്‍ പ്രധാനമന്ത്രി നടത്തിയ പരാമര്‍ശങ്ങള്‍

Posted On: 01 DEC 2023 10:29PM by PIB Thiruvananthpuram

ശ്രേഷ്ഠ വ്യക്തിത്വങ്ങളേ,
വ്യവസായ പ്രമുഖരേ,
വിശിഷ്ട അതിഥികളേ,

നിങ്ങള്‍ക്കെല്ലാവര്‍ക്കും എന്റെ ആശംസകള്‍.

നാമെല്ലാവരും ഒരു പൊതു പ്രതിബദ്ധതയാല്‍ ബന്ധപ്പെട്ടിരിക്കുന്നു - ഗ്ലോബല്‍ നെറ്റ് സീറോ. നെറ്റ് സീറോയുടെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് സര്‍ക്കാരും വ്യവസായവും തമ്മിലുള്ള പങ്കാളിത്തം വളരെ പ്രധാനമാണ്.

കൂടാതെ, വ്യാവസായിക നവീകരണം ഒരു പ്രധാന ഉത്തേജകമാണ്.

ഗ്രഹത്തിന്റെ സുരക്ഷിതമായ ഭാവിക്കായി സര്‍ക്കാരുകളും വ്യവസായവും തമ്മിലുള്ള പങ്കാളിത്തത്തിന്റെ വിജയകരമായ ഉദാഹരണമാണ് ലീഡര്‍ഷിപ്പ് ഗ്രൂപ്പ് ഫോര്‍ ഇന്‍ഡസ്ട്രി ട്രാന്‍സിഷന്‍, അതായത് ലീഡ്-ഐടി.

2019-ല്‍ ആരംഭിച്ച ലീഡ്-ഐടി, വ്യവസായ പരിവര്‍ത്തനം ശക്തിപ്പെടുത്തുന്നതിനുള്ള ഞങ്ങളുടെ സംയുക്ത ശ്രമമാണ്.

കുറഞ്ഞ കാര്‍ബണ്‍ സാങ്കേതികവിദ്യയും നവീകരണവും ത്വരിതപ്പെടുത്തണം. അത് കഴിയുന്നത്ര വേഗത്തിലും എളുപ്പത്തിലും ഗ്ലോബല്‍ സൗത്തിലേക്ക് കൈമാറ്റം ചെയ്യണം. ആദ്യ ഘട്ടത്തില്‍, ലീഡ്-ഐടി പരിവര്‍ത്തന റോഡ്മാപ്പുകളിലും ഇരുമ്പ്, ഉരുക്ക്, സിമന്റ്, അലുമിനിയം, ട്രാന്‍സ്‌പോര്‍ട്ട് ടുഡേ തുടങ്ങിയ മേഖലകളിലെ അറിവ് പങ്കിടലിലും ശ്രദ്ധ കേന്ദ്രീകരിച്ചു, 18 രാജ്യങ്ങളും 20 കമ്പനികളും ഈ ഗ്രൂപ്പില്‍ അംഗങ്ങളാണ്.

സുഹൃത്തുക്കളേ,

ജി-20 അധ്യക്ഷനായിരിക്കെ ഇന്ത്യ സര്‍ക്കുലറിറ്റി സ്ട്രാറ്റജികളില്‍ ആഗോള സഹകരണത്തിന് ഊന്നല്‍ നല്‍കിയിട്ടുണ്ട്.

ഇന്ന് അത് മുന്നോട്ട് കൊണ്ടുപോകുമ്പോള്‍, ലീഡ്-ഐടിയിലേക്ക് ഞങ്ങള്‍ ഒരു പുതിയ അധ്യായം ചേര്‍ക്കുന്നു.

ഇന്ന് ഞങ്ങള്‍ ലീഡ്-ഐടി 2.0 ലോഞ്ച് ചെയ്യുന്നു.

ഈ ഘട്ടത്തില്‍ മൂന്ന് പ്രധാന കാര്യങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഒന്നാമത്തേത്, ഉള്‍ക്കൊള്ളുന്നതും ന്യായമായതുമായ വ്യവസായ പരിവര്‍ത്തനം. രണ്ടാമതായി, കുറഞ്ഞ കാര്‍ബണ്‍ സാങ്കേതികവിദ്യയുടെ സഹ-വികസനവും കൈമാറ്റവും. മൂന്നാമതായി, വളര്‍ന്നുവരുന്ന സമ്പദ്വ്യവസ്ഥകളിലെ വ്യവസായ പരിവര്‍ത്തനത്തിനുള്ള സാമ്പത്തിക പിന്തുണ.

ഇതെല്ലാം സാധ്യമാക്കുന്നതിന് ഇന്ത്യ-സ്വീഡന്‍ വ്യവസായ പരിവര്‍ത്തന പ്ലാറ്റ്ഫോം ആരംഭിക്കുന്നു.

ഇരു രാജ്യങ്ങളിലെയും ഗവണ്‍മെന്റുകള്‍, വ്യവസായങ്ങള്‍, സാങ്കേതിക ദാതാക്കള്‍, ഗവേഷകര്‍, തിങ്ക്-ടാങ്കുകള്‍ എന്നിവയെ ബന്ധിപ്പിക്കാന്‍ പ്ലാറ്റ്‌ഫോം ലക്ഷ്യമിടുന്നു. ഞങ്ങളുടെ സഹകരണ ശ്രമങ്ങള്‍ ഭാവിതലമുറയുടെ ക്ഷേമത്തിനായി ഹരിത വളര്‍ച്ചയുടെ ഒരു പുത്തന്‍ ആഖ്യാനം ഫലപ്രദമായി രൂപപ്പെടുത്തുമെന്ന് എനിക്ക് ശുഭാപ്തി വിശ്വാസമുണ്ട്.

ഒരിക്കല്‍ കൂടി, എന്റെ സുഹൃത്തും സഹ-ആതിഥേയനുമായ സ്വീഡന്‍ പ്രധാനമന്ത്രി ഹിസ് എക്‌സലന്‍സി ഉള്‍ഫ് ക്രിസ്റ്റേഴ്‌സണോടും ഇന്നത്തെ പരിപാടിയില്‍ പങ്കെടുത്ത എല്ലാവര്‍ക്കും ഞാന്‍ ആത്മാര്‍ത്ഥമായ നന്ദി അറിയിക്കുന്നു.

വളരെ നന്ദി.

 

NS



(Release ID: 1983406) Visitor Counter : 63