പാര്‍ലമെന്ററികാര്യ മന്ത്രാലയം
azadi ka amrit mahotsav

ഭരണഘടനയെ സംബന്ധിച്ച പ്രശ്നോത്തരി മത്സരത്തിലും  ഓൺലൈൻ ആയുള്ള ആമുഖ വായനയിലും പങ്കെടുക്കാൻ പാർലമെന്ററി കാര്യ മന്ത്രാലയം  ഏവരെയും ക്ഷണിക്കുന്നു

Posted On: 20 NOV 2023 12:19PM by PIB Thiruvananthpuram

ന്യൂഡൽഹി : 20  നവംബർ 2023

ഇന്ത്യൻ ഭരണഘടന അംഗീകരിച്ചതിന്റെ സ്മരണയ്ക്കായി എല്ലാ വർഷവും നവംബർ 26 ന് സംവിധാൻ ദിവസ് (ഭരണഘടനാ ദിനം) ആയി ആഘോഷിക്കുന്നു. നമ്മുടെ സ്ഥാപക നേതാക്കളുടെ  സംഭാവനകളെ ഉയർത്തിപ്പിടിക്കുകയും ആദരിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നതിനും ദിനം ലക്ഷ്യമിടുന്നു .

സംവിധാൻ ദിവസ് (ഭരണഘടനാ ദിനം) ആചരിക്കുന്നതിന്റെ ഭാഗമായി, ഭരണഘടനാ പ്രശ്നോത്തരി മത്സരത്തിലും ഓൺലൈൻ ആയുള്ള ആമുഖ വായനയിലും  പങ്കെടുക്കാൻ പാർലമെന്ററി കാര്യ മന്ത്രാലയം എല്ലാ പൗരന്മാരെയും ക്ഷണിക്കുന്നു. പരമാവധി ജനങ്ങളുടെ പങ്കാളിത്തം  ഉറപ്പാക്കാൻ മന്ത്രാലയം രണ്ട് വെബ് പോർട്ടലുകൾ പ്രവർത്തനക്ഷമമാക്കിയിട്ടുണ്ട്. ഈ വെബ് പോർട്ടലുകൾ ഇവയാണ്:

ഭരണഘടനയുടെ ആമുഖം 22 ഔദ്യോഗിക ഭാഷകളിലും ഇംഗ്ലീഷിലും ഓൺലൈനായി വായിക്കുവാൻ : https://readpreamble.nic.in/ ;

ഓൺലൈൻ ക്വിസ് (“ഭാരത്: ലോക്തന്ത്ര കി ജനനി") :  https://constitutionquiz.nic.in/

ഈ പോർട്ടലുകളിലേക്ക് പ്രവേശിക്കുവാനും പങ്കെടുക്കാനും പങ്കാളിത്ത സർട്ടിഫിക്കറ്റ് നേടാനും എല്ലാവർക്കും കഴിയും. അങ്ങനെ സൃഷ്ടിക്കുന്ന സർട്ടിഫിക്കറ്റുകൾ #SamvidhanDiwas എന്ന ഹാഷ്ടാഗ് ഉപയോഗിച്ച് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പോസ്റ്റ് ചെയ്യാം.

 
SKY

(Release ID: 1978156) Visitor Counter : 138