പ്രധാനമന്ത്രിയുടെ ഓഫീസ്‌

തദ്ദേശീയതയ്ക്കായി ശബ്ദിക്കുന്നതിന്റെ ഉജ്ജ്വലമായ ഉദാഹരണമാണ് ആയുർവേദത്തെ പിന്തുണയ്ക്കുക എന്നത്: പ്രധാനമന്ത്രി


ആയുർവേദത്തെ നവീകരിക്കുന്നവരെയും അത് തൊഴിലായി സ്വീകരിച്ചിരിക്കുന്നവരെയും ആയുർവേദ ദിനത്തിൽ പ്രധാനമന്ത്രി അഭിവാദ്യം ചെയ്തു

Posted On: 10 NOV 2023 6:31PM by PIB Thiruvananthpuram

തദ്ദേശീയതയ്ക്കായി ശബ്ദിക്കുന്നതിന്റെ ഉജ്ജ്വലമായ ഉദാഹരണമാണ് ആയുർവേദത്തെ പിന്തുണയ്ക്കുക എന്നതെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. ഈ പുരാതന വിജ്ഞാനത്തെ ആധുനികതയുമായി സമന്വയിപ്പിക്കുകയും ആഗോളതലത്തിൽ ആയുർവേദത്തെ പുതിയ ഉയരങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്ന, ആയുർവേദത്തെ നവീകരിക്കുന്നവരെയും ഇത് തൊഴിലായി സ്വീകരിച്ചിരിക്കുന്നവരെയും ശ്രീ മോദി അഭിനന്ദിച്ചു.

എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു: “ധന്തേരാസിന്റെ ശുഭദിനത്തിൽ നമ്മൾ ആയുർവേദ ദിനവും ആഘോഷിക്കുന്നു. ആയുർവേദത്തെ ആഗോളതലത്തിൽ പുതിയ ഉയരങ്ങളിലേക്ക് നയിക്കുകയും ഈ പുരാതന വിജ്ഞാനത്തെ ആധുനികതയുമായി സമന്വയിപ്പിക്കുകയും ചെയ്യുന്ന, ആയുർവേദത്തെ നവീകരിക്കുന്നവരെയും ഇത് തൊഴിലായി സ്വീകരിച്ചിരിക്കുന്നവരെയും അഭിവാദ്യം ചെയ്യാനുള്ള അവസരമാണിത്. ശ്രദ്ധേയമായ ഗവേഷണങ്ങൾ മുതൽ മികച്ച സ്റ്റാർട്ടപ്പുകൾ വരെ, ആയുർവേദം ആരോഗ്യത്തിലേക്കുള്ള പുതിയ പാതകൾ തുറക്കുകയാണ്. ആയുർവേദത്തെ പിന്തുണയ്ക്കുക എന്നത് തദ്ദേശീയതയ്ക്കായി ശബ്ദിക്കുന്നതിന്റെ ഉജ്ജ്വലമായ ഉദാഹരണം കൂടിയാണ്."

 

 

 

On the auspicious occasion of Dhanteras, we also mark Ayurveda Day. It is an occasion to salute the innovators and practitioners who are blending this ancient knowledge with modernity, propelling Ayurveda to new heights globally. From groundbreaking research to dynamic startups,…

— Narendra Modi (@narendramodi) November 10, 2023

***

--NK--



(Release ID: 1976258) Visitor Counter : 82