പ്രധാനമന്ത്രിയുടെ ഓഫീസ്
ഫിഡെ ഗ്രാൻഡ് സ്വിസ് ഓപ്പണിൽ ഇന്ത്യ ഒന്നാം സ്ഥാനത്ത്
മികച്ച വിജയങ്ങൾ നേടിയ വിദിത് ഗുജറാത്തിയെയും വൈശാലിയെയും പ്രധാനമന്ത്രി അഭിനന്ദിച്ചു
प्रविष्टि तिथि:
06 NOV 2023 8:23PM by PIB Thiruvananthpuram
ഫിഡെ ഗ്രാൻഡ് സ്വിസ് ഓപ്പണിൽ മികച്ച വിജയങ്ങൾ നേടിയ വിദിത് ഗുജറാത്തിയേയും വൈശാലിയേയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
ടൊറന്റോയിൽ നടക്കാനിരിക്കുന്ന 2024 കാൻഡിഡേറ്റ്സ് ടൂർണമെന്റിൽ ഇരുവരും സ്ഥാനമുറപ്പിച്ചു.
ഒരു എക്‌സ് പോസ്റ്റിൽ പ്രധാനമന്ത്രി പറഞ്ഞു;
ഫിഡെ ഗ്രാൻഡ് സ്വിസ് ഓപ്പണിൽ ഇന്ത്യ ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നു, ഇത് അഭിമാന നിമിഷം. മികച്ച വിജയങ്ങൾ നേടിയതിനും, ടൊറന്റോയിൽ നടക്കാനിരിക്കുന്ന പ്രധാനപ്പെട്ട 2024 കാൻഡിഡേറ്റസ് ടൂർണമെന്റിൽ സ്ഥാനം ഉറപ്പിച്ചതിനും വിദിത്, വൈശാലി എന്നിവർക്ക് അഭിനന്ദനങ്ങൾ. ചെസ്സിലെ ഇന്ത്യൻ മികവിന്റെ മറ്റൊരു ഉദാഹരണമാണിത്. ഇന്ത്യ തീർത്തും ആഹ്ലാദത്തിലാണ്.”
SK
(रिलीज़ आईडी: 1975277)
आगंतुक पटल : 145
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
Marathi
,
हिन्दी
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada