വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
54-ാമത് ഇന്ത്യൻ അന്താരാഷ്ട്ര ചലച്ചിത്ര മേള നവംബർ 20 മുതൽ 28 വരെ ഗോവയിൽ നടക്കും
ന്യൂ ഡൽഹി: നവംബര് 6, 2023
54-ാമത് ഇന്ത്യൻ അന്താരാഷ്ട്ര ചലച്ചിത്ര മേള 2023 നവംബർ 20 മുതൽ 28 വരെ ഗോവയിൽ നടക്കുമെന്ന് കേന്ദ്രമന്ത്രി ശ്രീ അനുരാഗ് ഠാക്കൂർ അറിയിച്ചു. ഈ വർഷത്തെ സത്യജിത് റേ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം ലോകസിനിമയിലെ മിന്നും താരവും സിനിമാ മേഖലയിൽ മഹത്തായ സംഭാവനകൾ നൽകിയിട്ടുള്ള വ്യക്തിയുമായ മൈക്കൽ ഡഗ്ലസിന് നൽകുമെന്ന് ചടങ്ങിൽ സംസാരിച്ച ശ്രീ ഠാക്കൂർ പറഞ്ഞു.
ഐഎഫ്എഫ്‌ഐയുടെ അന്താരാഷ്ട്ര വിഭാഗത്തിൽ ലഭിച്ച സിനിമകളുടെ എണ്ണത്തിൽ മൂന്നിരട്ടി വർദ്ധന ഉണ്ടായതായി ശ്രീ ഠാക്കൂർ അറിയിച്ചു. പുതുതായി അവതരിപ്പിച്ച ഒടിടി അവാർഡുകളെ കുറിച്ച് സംസാരിക്കവേ, ഒടിടി പ്ലാറ്റ്‌ഫോമുകളിലെ മികച്ച ഉള്ളടക്ക സ്രഷ്‌ടാക്കളെ ആദരിക്കാനായാണ് മന്ത്രാലയം ഈ അവാർഡ് അവതരിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു. 15 ഒടിടി പ്ലാറ്റ്‌ഫോമുകളിൽ നിന്ന് 10 ഭാഷകളിലായി ആകെ 32 എൻട്രികൾ ലഭിച്ചിട്ടുണ്ടെന്നും വിജയിക്ക് പത്ത് ലക്ഷം രൂപ സമ്മാനമായി നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിനിമാ മേഖലയിലെ സ്റ്റാർട്ടപ്പ് അന്തരീക്ഷം ശക്തിപ്പെടുത്തുന്നതിനും രാജ്യത്തിന്റെ വിദൂര കോണുകളിൽ നിന്നുള്ള പ്രതിഭകളെ തിരിച്ചറിയുന്നതിനുമായി 'നാളെയുടെ സർഗാത്മക പ്രതിഭകൾ' (Creative Minds of Tomorrow) സംരംഭം ആരംഭിച്ചതായി ശ്രീ അനുരാഗ് ഠാക്കൂർ പറഞ്ഞു. ഈ വർഷം ഈ വിഭാഗത്തിൽ 600-ലധികം എൻട്രികൾ ഉണ്ടായതായി മന്ത്രി അറിയിച്ചു. ഈ വർഷത്തെ 75 വിജയികളെ തിരഞ്ഞെടുക്കുന്നതോടെ 3 വർഷത്തിനുള്ളിൽ അത്തരം വിജയികളുടെ ആകെ എണ്ണം 225 ആകും.
ഈ വർഷത്തെ ഐഎഫ്എഫ്‌ഐയുടെ എല്ലാ വേദികളും ഭിന്ന ശേഷിയുള്ളവർക്ക് പ്രാപ്യമായ വിധത്തിൽ എല്ലാ സൗകര്യങ്ങളുള്ളതുമായിരിക്കുമെന്ന് മന്ത്രി പ്രത്യേക പരാമർശം നടത്തി. കാഴ്ച പരിമിതിയുള്ളവർക്കുള്ള ഓഡിയോ വിവരണം, ശ്രവണ പരിമിതിയുള്ളവർക്കുള്ള ആംഗ്യഭാഷ, ഉള്ളടക്കത്തിന്റെ ഒന്നിലധികം ഭാഷകളിലുള്ള ഡബ്ബിംഗ് എന്നിവ 'എല്ലാവർക്കും ഒപ്പം എല്ലാവരുടെയും വികസനം' എന്ന മന്ത്രത്തിന്റെ പ്രതീകമായിരിക്കും.
പ്രശസ്ത ചലച്ചിത്ര സംവിധായകൻ ശ്രീ ശേഖർ കപൂറാണ് അന്താരാഷ്‌ട്ര ജൂറിയെ നയിക്കുന്നതെന്ന് സഹമന്ത്രി ഡോ. എൽ മുരുകൻ അറിയിച്ചു.
54-ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ പ്രത്യേകതകള്‍:
1. മേളയില്‍ നാലു വേദികളിലായി 270 ലധികം ചലച്ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും
2. 54-ാമത് ഐഎഫ്എഫ്‌ഐയുടെ അന്താരാഷ്ട്ര വിഭാഗത്തില്‍ 198 ചലച്ചിത്രങ്ങള്‍ ഉണ്ടായിരിക്കും. 53-ാമത് ഐഎഫ്എഫ്‌ഐയെക്കാള്‍ 18 എണ്ണം കൂടുതല്‍. 13 വേള്‍ഡ് പ്രിമിയറുകള്‍, 18 ഇന്റര്‍നാഷണല്‍ പ്രിമിയറുകള്‍, 62 ഏഷ്യാ പ്രിമിയറുകള്‍, 89 ഇന്ത്യാ പ്രിമിയറുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഈ വർഷം IFFI-ക്ക് 105 രാജ്യങ്ങളിൽ നിന്ന് 2926 എൻട്രികൾ ലഭിച്ചു, ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് മൂന്നിരട്ടി അധികമാണ്.
3. 'ഇന്ത്യന്‍ പനോരമ' വിഭാഗത്തില്‍ ഇന്ത്യയില്‍ നിന്നുള്ള 25 ഫീച്ചര്‍ ഫിലിമുകളും 20 നോണ്‍ ഫീച്ചര്‍ സിനിമകളും പ്രദര്‍ശിപ്പിക്കും. ഫീച്ചര്‍ വിഭാഗത്തിലെ ഓപ്പണിംഗ് ഫിലിം മലയാളം ചിത്രമായ ആട്ടവും നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ മണിപ്പൂരില്‍ നിന്നുള്ള ആന്‍ഡ്രോ ഡ്രീംസുമാണ്.
4. അന്താരാഷ്ട്ര ചലച്ചിത്ര വിഭാഗം-
a) അന്താരാഷ്ട്ര മത്സര വിഭാഗത്തില്‍ ഏറ്റവും മികച്ച ചലച്ചിത്രത്തിനുള്ള സുവര്‍ണ്ണ മയൂരത്തിനും 40 ലക്ഷം രൂപയ്ക്കുമായി മത്സരിക്കുന്നതിന് 15 ഫീച്ചര്‍ ഫിലിമുകള്‍ (12 ഇന്റര്‍നാഷണല്‍ + 3 ഇന്ത്യന്‍) തെരഞ്ഞെടുത്തിട്ടുണ്ട്. മികച്ച ചിത്രത്തിന് പുറമെ മികച്ച സംവിധായകന്‍, മികച്ച നടന്‍ , മികച്ച നടി, പ്രത്യേക ജൂറി പുരസ്‌കാര വിഭാഗത്തിലും ജേതാക്കളെ ജൂറി നിശ്ചയിക്കും.
b) മികച്ച നവാഗത ഫീച്ചര്‍ ഫിലിം സംവിധായകന്‍ - രജത മയൂരവും 10 ലക്ഷം രൂപയും സര്‍ട്ടിഫിക്കറ്റും ലഭിക്കുന്ന ഈ വിഭാഗത്തില്‍ മത്സരിക്കുന്നതിന് 5 ഇന്റര്‍നാഷണല്‍ + 2 ഇന്ത്യന്‍ സിനിമകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
c) ഫെസ്റ്റിവല്‍ കാലിഡോസ്‌കോപ്പ് - ഈ വര്‍ഷത്തെ അന്താരാഷ്ട്ര ചലച്ചിത്രമേളകളില്‍ അവാര്‍ഡ് നേടിയ മികച്ച സിനിമകള്‍ ഐഎഫ്എഫ്‌ഐ കാലിഡോസ്‌കോപ്പില്‍ പ്രത്യേകം ഉള്‍പ്പെടുത്തിയുട്ടുണ്ട്. 19 സിനിമകള്‍ കാന്‍, വെനീസ് തുടങ്ങിയ മേളകളില്‍ നിന്നുള്ളവയാണ്.
d) ലോക സിനിമാ വിഭാഗത്തില്‍ ലോകമെമ്പാടുമുള്ള ചലച്ചിത്രങ്ങളില്‍ നിന്നുള്ള സൗന്ദര്യശാസ്ത്രത്തിന്റെയും ആഖ്യാനങ്ങളുടെയും അമ്പരപ്പിക്കുന്ന വൈവിധ്യം സമഗ്രമായി മനസിലാക്കുന്നതിന് ഉള്‍പ്പെടുത്തിയിരിക്കുന്ന ചിത്രങ്ങളുടെ എണ്ണത്തില്‍ മുന്‍ വര്‍ഷത്തേതിനേക്കാള്‍ ഒരു കുതിച്ചു ചാട്ടം (77) തന്നെ ഇത്തവണ ഉണ്ടായിട്ടുണ്ട്.
e) ലോകമെമ്പാടുനിന്നുമുള്ള ഡോക്യുമെന്ററികള്‍ ഉള്‍ക്കൊള്ളിച്ച് ഡോക്യു-മോണ്ടാഷ് വിഭാഗം അവതതരിപ്പിച്ചിരിക്കുന്നു.
f) മേളയുടെ ആനിമേഷന്‍ വിഭാഗം പോളണ്ടിന്റെ ഔദ്യോഗിക ഓക്സാര്‍ എന്‍ട്രി - ദി പെസന്റ്സ് ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര, ഇന്ത്യന്‍ ആനിമേഷന്‍ സിനിമകള്‍ ഉൾക്കൊള്ളിച്ച് വിപുലീകരിച്ചു.
g) ലോകോത്തര ക്ലാസിക് സിനിമകളുടെ പുനരുദ്ധാരണ വിഭാഗം (Restored classics section ) നാഷണല്‍ ഫിലിം ഹെറിറ്റേജ് മിഷന്റെ (NFHM) കീഴില്‍ NFDC-NFAI നടത്തിയ പുനരുദ്ധാരണം ചെയ്തവ കൂടി ഉള്‍പ്പെടുത്തി അവതരിപ്പിച്ചിരിക്കുന്നു. കൂടാതെ, ഈ വിഭാഗത്തില്‍ പുനരുദ്ധാരണം നടത്തിയ 3 അന്താരാഷ്ട്ര സിനിമകളും പ്രദര്‍ശിപ്പിക്കും.
h) യുനെസ്‌കോ ഫിലിംസ് - യുനെസ്‌കോയുടെ ആദര്‍ശങ്ങളെ പ്രതിഫലിപ്പിക്കുന്ന സിനിമകള്‍: 7 ഇന്റര്‍നാഷണല്‍ + 3 ഇന്ത്യന്‍ സിനിമകള്‍.
i) ഐഎഫ്എഫ്‌ഐയുടെ അന്താരാഷ്ട്ര പരിപാടിയില്‍ ഉടനീളം 40-ലധികം വനിതാ സംവിധായകരുടെ ഫീച്ചര്‍ ഫിലിമുകള്‍.
5. മാസ്റ്റർ ക്ലാസ്സുകളും 'ഇൻ-കോൺവർസേഷൻ' സെഷനുകളും - പ്രശസ്ത ചലച്ചിത്ര പ്രവർത്തകർ, ഛായാഗ്രാഹകർ, അഭിനേതാക്കൾ എന്നിവരുമായി 20ലേറെ മാസ്റ്റർ ക്ലാസുകളും 'ഇൻ-കോൺവർസേഷൻ' സെഷനുകളും
6. വിർച്വൽ IFFI - 54 മത് അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ മാസ്റ്റർ ക്ലാസുകൾ, 'ഇൻ-കോൺവർസേഷൻ' സെഷനുകൾ, പാനൽ ചർച്ചകൾ, ഉദ്‌ഘാടന-സമാപന ചടങ്ങുകൾ തുടങ്ങിയവ ബുക്ക് മൈ ഷോ ആപ്ലിക്കേഷനിലൂടെ ഓൺലൈനായി കാണാവുന്നതാണ്.
7. ഫിലിം ബസാർ - സിനിമയുടെ വ്യാപാരം/പ്രവർത്തനം എന്ന വിഷയത്തിന്മേൽ NFDC ആണ് ഫിലിം ബസാർ സജ്ജമാക്കുന്നത്. ഫിലിം ബസാറിന്റെ പതിനേഴാമത് പതിപ്പിൽ 300 ലേറെ അന്താരാഷ്ട്ര ചലച്ചിത്ര പ്രോജക്ടുകൾ ആണ് നിർമ്മാണം, വിതരണം, വിൽപ്പന തുടങ്ങിയവ ലക്ഷ്യമിട്ട് പ്രദർശനത്തിന് ഒരുങ്ങുന്നത്. ലോകമെമ്പാടുമുള്ള ചലച്ചിത്ര നിർമ്മാതാക്കൾ, സംവിധായകർ, സെയിൽസ് ഏജന്റ്മാർ എന്നിവർക്ക് മികച്ച കഴിവുകളുമായും, സാമ്പത്തിക പങ്കാളികളുമായും കൂടിക്കാഴ്ച നടത്താനുള്ള മികച്ച പശ്ചാത്തലമായി ഇത് വർത്തിക്കുന്നു. ഫിലിം ബസാറിന്റെ പതിനേഴാമത് പതിപ്പിൽ താഴെപ്പറയുന്നവ ഉൾപ്പെടുന്നു:
1. VFX & ടെക് പവലിയൻ - ഫിലിം ബസാറിലേക്ക് പുതുതായി സജ്ജീകരിച്ച ഒരു VFX & ടെക് പവലിയൻ കൂട്ടിച്ചേർത്തിട്ടുണ്ട്. കഥ പറച്ചലിന്റെ നിരവധി സാധ്യതകൾ പരിശോധിക്കുന്നതിനു സഹായിക്കത്തക്ക വിധത്തിൽ ഈ മേഖലയിലെ ഏറ്റവും പുതിയ സംരംഭങ്ങൾ സംബന്ധിച്ച് ഇത് ചലച്ചിത്രപ്രവർത്തകർക്ക് അറിവ് സമ്മാനിക്കും.
2. തങ്ങൾ മുന്നോട്ടുവയ്ക്കുന്ന ഇളവുകൾ അടങ്ങിയ പദ്ധതികൾ, ലൊക്കേഷനുകൾ എന്നിവ കൂടുതൽ ആളുകളിലേക്ക് എത്തിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനായി ഇന്ത്യയിലെ സംസ്ഥാനങ്ങൾ, അന്താരാഷ്ട്ര ചലച്ചിത്ര കമ്മീഷനുകൾ എന്നിവയുടെ നിരവധി സ്റ്റാളുകൾ
3. ചലച്ചിത്ര മേഖലയുമായി ബന്ധപ്പെട്ട പ്രവർത്തിക്കുന്ന പ്രൊഡക്ഷൻ ഹൗസുകൾ സ്ഥാപനങ്ങൾ, അസോസിയേഷനുകൾ എന്നിവയുടെ വിവിധ സ്റ്റാളുകൾ
8. '75 ക്രീയേറ്റീവ് മൈൻഡ്സ് ഓഫ് ടുമോറോ' (CMOT) - ചലച്ചിത്ര പ്രവർത്തനത്തിന്റെ വിവിധ മേഖലകളിൽ സൃഷ്ടിപരമായ കഴിവ് തെളിയിച്ച, യുവ മനസ്സുകളെ തിരിച്ചറിയാനും പ്രോത്സാഹിപ്പിക്കാനും വളർത്തിയെടുക്കാനും ലക്ഷ്യം വച്ചുള്ളതാണ് ശ്രീ അനുരാഗ് സിംഗ് ഠാക്കൂറിന്റെ ഈ ആശയം. ഈ വർഷം ഇവർക്കായി ചലച്ചിത്ര മേഖലയിലെ പ്രഗൽഭർ അണിയിച്ചൊരുക്കിയ പ്രൊഫഷണൽ ക്ലാസുകളും, 20ലേറെ മുൻനിര കമ്പനികളുടെ സഹായത്തോടുകൂടി സജ്ജമാക്കുന്ന ഒരു 'ടാലൻറ്റ് ക്യാമ്പും' ഉണ്ടായിരിക്കും
9. IFFI സിനി-മേള - ചലച്ചിത്രപരമായ മികവ് പ്രദർശിപ്പിക്കുന്നതിനുള്ള ഒരു വേദി മാത്രമല്ല IFFI. അത് സാംസ്കാരിക വൈവിധ്യത്തിന്റെ ഒരു ആഘോഷം കൂടിയാണ്. IFFI യിൽ പങ്കെടുക്കുന്നവർക്കും, മേളയിൽ രജിസ്റ്റർ ചെയ്യാത്ത പ്രാദേശിക നിവാസികൾക്കും വിനോദസഞ്ചാരികൾക്കും ഒരുപോലെ ആഘോഷ പരിപാടികളിൽ പങ്കെടുക്കാനുള്ള അവസരമാണ് IFFI സിനി--മേള.
10. മറ്റ് ആകർഷണങ്ങൾ - ലോകത്തിനായി ഇന്ത്യ അണിയിച്ചൊരുക്കുന്ന ഏറ്റവും വലിയ സാംസ്കാരിക ആഘോഷങ്ങളിൽ ഒന്നായി IFFI യെ മാറ്റുന്നതിനായി തുറന്ന വേദികളിലെ പ്രദർശനങ്ങൾ, ഗോവ കാർണിവൽ, സെൽഫി പോയിന്റുകൾ തുടങ്ങിയവ സംഘടിപികുന്നു.
ദിവസേനയുള്ള അറിയിപ്പുകൾ, ഏറ്റവും പുതിയ വിവരങ്ങൾ തുടങ്ങിയവ IFFI യുടെ ഔദ്യോഗിക വെബ്സൈറ്റ് ആയ https://iffigoa.org/ ൽ ലഭ്യമാണ്. വാർത്താ സമ്മേളനം കാണുന്നതിന് ലിങ്കിൽ ക്ലിക്ക് ചെയ്യുക: https://youtu.be/mZ2leHgFPCY
**************************************
Annexure
54TH IFFI 2023
FILM LIST – COMPETITIONS
INTERNATIONAL COMPETITION (IC) – 15 Films
Andragogy | Dir: Wregas Bhanuteja | Indonesia | 2023 | Indonesian | 110' | IC
|
Blaga’s Lessons | Dir: Stephan Komandarev | Bulgaria, Germany | 2023 | Bulgarian | 114' | IC
|
Bosnian Pot | Dir: Pavo Marinković | Croatia | 2023 | Croatian, German | 103' | IC
|
Endless Borders | Dir: Abbas Amini | Iran, Islamic Republic Of | 2023 | Persian | 111' | IC
|
Hoffman's Fairy Tales | Dir: Tina Barkalaya | Russian Federation | 2023 | Russian | 88' | IC
|
Lubo | Dir: Giorgio Diritti | Italy, Switzerland | 2023 | Italian, Swiss German, Jenisch | 181' | IC
|
Measures Of Men | Dir: Lars Kraume | Germany | 2023 | German | 116' | IC
|
Party Of Fools | Dir: Arnaud Des Pallières | France | 2023 | French | 122' | IC
|
The Other Widow | Dir: Ma'Ayan Rypp | Israel | 2022 | Hebrew | 83' | IC
|
Woman Of | Dir: Małgorzata Szumowska, Michał Englert | Poland | 2023 | Polish | 132' | IC
|
Asog | Dir: Seán Devlin | Canada | 2023 | Other, Tagalog | 99' | IC
|
Die Before Death | Dir: Ahmed Imamovic | Bosnia And Herzegovina | 2023 | Bosnian | 94' | IC
|
Kantara | Dir: Rishab Shetty | India | 2022 | Kannada | 150‘ | IC
|
Sanaa | Dir: Sudhanshu Saria | India | 2023 | Hindi | 119’ | IC
|
Mirbeen | Dir: Mridul Gupta | India | 2022 | Karbi | 89’ | IC
|
BEST DEBUT FEATURE FILM OF A DIRECTOR AWARD (BD) – 7 Films
Almost Entirely A Slight Disaster | Dir: Umut Subaşı | Turkey | 2023 | English, Turkish | 88' | BD
|
Let Me Go | Dir: Maxime Rappaz | Switzerland | 2023 | French | 92' | BD
|
Ocarina | Dir: Alban Zogjani | Albania | 2023 | Albanian, English | 92' | BD
|
Sleep | Dir: Jason Yu | South Korea | 2023 | Korean | 95' | BD
|
When The Seedlings Grow | Dir: Rêger Azad Kaya | Syrian Arab Republic | 2022 | Arabic, Kurdish | 83' | BD
|
Dhai Aakhar | Dir: Parveen Arora | India | 2023 | Hindi | 98 ' | BD
|
Iratta | Dir: Rohit M.G. Krishnan | India | 2023 | Malayalam | 112 ' | BD
|
ICFT UNESCO GANDHI MEDAL AWARD – 10 Films
A House In Jerusalem | Dir: Muayad Alayan | Palestine, UK, Germany, Netherlands, Qatar | 2022 | English, Arabic, Hebrew | 103' | ICFT UNESCO
|
Citizen Saint Dir: Tinatin Kajrishvili | Georgia | 2023 | Georgian | 100' | ICFT UNESCO
|
Drift | Dir: Anthony Chen | UK, France, Greece | 2023 | English, Greek | 93' | ICFT UNESCO
|
It’s Sira | Dir: Apolline Traoré | Burkina Faso, France, Germany, Senegal | 2023 | French, Fula | 122' | ICFT UNESCO
|
Kalev | Dir: Ove Musting | Estonia | 2022 | Estonian, Russian | 94' | ICFT UNESCO
|
The Prize! | Dir: Paul Fauzan Agusta | Indonesia | 2022 | Indonesian | 96' | ICFT UNESCO
|
The Sugar Experiment | Dir: John Tornblad | Sweden | 2022 | Swedish | 91' | ICFT UNESCO
|
Mandali | Dir: Rakesh Chaturvadi Om | India | 2023 | Hindi | 118' | ICFT UNESCO
|
Malikapuram | Dir: Vishnu Sasi Shankar | India | 2022 | Malayalam | 121' | ICFT UNESCO
|
Rabindra Kabya Rahasya | Dir: Sayantan Ghosan | India | 2023 | Bengali | 115' | ICFT UNESCO
|
RRTN/SKY
*****************
(Release ID: 1975076)
Visitor Counter : 266
Read this release in:
Assamese
,
Marathi
,
Kannada
,
English
,
Hindi
,
Manipuri
,
Gujarati
,
Tamil
,
Khasi
,
Urdu
,
Bengali-TR
,
Bengali
,
Odia
,
Telugu