പ്രധാനമന്ത്രിയുടെ ഓഫീസ്
നവംബറില്‍ ഏഷ്യന്‍ പാരാ ഗെയിംസ് 2022 ല്‍ പങ്കെടുത്ത ഇന്ത്യന്‍ അത്‌ലറ്റുകളുടെ സംഘവുമായി പ്രധാനമന്ത്രി സംവദിക്കുകയും അവരെ അഭിസംബോധന ചെയ്യുകയും ചെയ്യും
Posted On:
31 OCT 2023 5:04PM by PIB Thiruvananthpuram
ന്യൂഡല്‍ഹി, 31 ഒക്ടോബര്‍ 2023:
ഏഷ്യന്‍ പാരാ ഗെയിംസ് 2022 ല്‍ പങ്കെടുത്ത ഇന്ത്യന്‍ അത്‌ലറ്റുകളുടെ സംഘവുമായി പ്രധാനമന്ത്രി സംവദിക്കുകയും അവരെ അഭിസംബോധന ചെയ്യുകയും ചെയ്യും. 2023 നവംബര്‍ 1 ന് വൈകുന്നേരം 4:30ന് ന്യൂഡല്‍ഹിയിലെ ധ്യാന്‍ ചന്ദ് നാഷണല്‍ സ്റ്റേഡിയത്തിലാണ്‌ല പരിപാടി.
ഏഷ്യന്‍ പാരാ ഗെയിംസ് 2022 ലെ മികച്ച നേട്ടത്തിന് ഇന്ത്യന്‍ അത്‌ലറ്റുകളെ അഭിനന്ദിക്കുന്നതിനും ഭാവിയിലെ മത്സരങ്ങള്‍ക്കായി അവരെ പ്രചോദിപ്പിക്കുന്നതിനുമുള്ള പ്രധാനമന്ത്രിയുടെ ഇടപെടലിന്റെ ഭാഗമാണ് ഈ പരിപാടി.
ഏഷ്യന്‍ പാരാ ഗെയിംസില്‍ 29 സ്വര്‍ണ മെഡലുകള്‍ ഉള്‍പ്പെടെ 111 മെഡലുകളാണ് ഇന്ത്യ നേടിയത്. 2022 ലെ മികച്ച മികച്ച പ്രകടനത്തില്‍ 2018ലേക്കാള്‍ 54 ശതമാനം വര്‍ധനയുണ്ടായി. 29 സ്വര്‍ണ്ണ മെഡലുകള്‍ 2018ലേക്കാള്‍ ഏകദേശം ഇരട്ടിയാണ്.
കായിക പ്രതിഭകള്‍, അവരുടെ കോച്ചുകള്‍, പാരാലിമ്പിക് കമ്മിറ്റി ഓഫ് ഇന്ത്യ, ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ എന്നിവയില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍, നാഷണല്‍ സ്‌പോര്‍ട്‌സ് ഫെഡറേഷന്‍ പ്രതിനിധികള്‍, കേന്ദ്ര യുവജന-കായിക കാര്യ മന്ത്രാലയത്തില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.
--NS--
(Release ID: 1973475)
Visitor Counter : 102
Read this release in:
Kannada
,
Tamil
,
English
,
Urdu
,
Marathi
,
Hindi
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Odia
,
Telugu