ആഭ്യന്തരകാര്യ മന്ത്രാലയം
azadi ka amrit mahotsav

ഇന്ത്യയുടെ ഉരുക്കുമനുഷ്യൻ സർദാർ വല്ലഭായ് പട്ടേലിന്റെ ജന്മവാർഷിക ദിനത്തില് ആദരാഞ്ജലി അർപ്പിച്ചു

Posted On: 31 OCT 2023 12:16PM by PIB Thiruvananthpuram


ന്യൂ ഡെൽഹി: ഒക്ടോബര് 31, 2023

ഇന്ത്യയുടെ ഉരുക്കുമനുഷ്യൻ സർദാർ വല്ലഭായ് പട്ടേലിന്റെ ജന്മവാർഷികത്തോടനുബന്ധിച്ച് രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു, ഉപരാഷ്ട്രപതി ശ്രീ ജഗദീപ് ധൻഖർ, കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി ശ്രീ അമിത് ഷാ, ഡൽഹി ലെഫ്റ്റനന്റ് ഗവർണർ ശ്രീ വിനയ് കുമാർ സക്സേന എന്നിവർ ന്യൂ ഡെൽഹിയിൽ ആദരാഞ്ജലികൾ
 അർപ്പിച്ചു.

ഡൽഹിയിലെ മേജർ ധ്യാൻചന്ദ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച 'റൺ ഫോർ യൂണിറ്റി' കേന്ദ്ര ആഭ്യന്തരമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു. കേന്ദ്ര വാര്ത്താ വിതരണ പ്രക്ഷേപണ മന്ത്രി ശ്രീ അനുരാഗ് ഠാക്കൂര്, ഡല്ഹി ലഫ്റ്റനന്റ് ഗവര്ണര് ശ്രീ വിനയ് കുമാര് സക്സേന, വിദേശകാര്യ സഹമന്ത്രി ശ്രീമതി മീനാക്ഷി ലേഖി, കേന്ദ്ര ആഭ്യന്തര സഹമന്ത്രിമാരായ ശ്രീ നിത്യാനന്ദ് റായ്,  ശ്രീ അജയ് കുമാര് മിശ്ര,  ശ്രീ നിഷിത് പ്രമാണിക് എന്നിവര് ചടങ്ങില് പങ്കെടുത്തു.

 

സര്ദാര് പട്ടേലിന്റെ നിശ്ചയദാര്ഢ്യത്തിന്റെയും രാജ്യത്തോടുള്ള കർത്തവ്യബോധത്തിന്റെയും ഇരുമ്പുപോലെ ഉറച്ച ഉദ്ദേശ്യങ്ങളുടെയും ഫലമാണ് സ്വാതന്ത്ര്യത്തിന്റെ 75 വര്ഷങ്ങള്ക്ക് ശേഷം ഇന്ന് ഇന്ത്യ ലോകത്തിന് മുന്നില് തലയുയർത്തി നില്കുന്നതെന്ന് ശ്രീ അമിത് ഷാ പറഞ്ഞു. ഈ വിശാലമായ രാജ്യത്തെ ഒന്നിപ്പിക്കുന്നതിൽ സർദാർ പട്ടേൽ അവിസ്മരണീയമായ സംഭാവന നൽകി. ആ കടം രാജ്യത്തിന് ഒരിക്കലും വീട്ടാൻ കഴിയില്ല. റണ് ഫോര് യൂണിറ്റിയിലൂടെയും ദേശീയ ഏകതാ ദിന പ്രതിജ്ഞയിലൂടെയും ഇന്ന് രാജ്യം ഐക്യത്തിനും അഖണ്ഡതയ്ക്കും വേണ്ടി വീണ്ടും സ്വയം സമര്പ്പിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.


സ്വാതന്ത്ര്യത്തിന്റെ നൂറാം വാര്ഷികം ആഘോഷിക്കുന്ന സമയമാകുമ്പോൾ, ലോകത്തിലെ എല്ലാ മേഖലകളിലും ഒന്നാമതായ ഒരു ഇന്ത്യ കെട്ടിപ്പടുക്കാന് ഇന്ത്യക്കാര് പ്രതിജ്ഞയെടുക്കണമെന്ന് ശ്രീ ഷാ പറഞ്ഞു.


(Release ID: 1973375) Visitor Counter : 129