പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഏഷ്യന്‍ പാരാ ഗെയിംസ് 2022ല്‍ പുരുഷന്മാരുടെ ഷോട്ട്പുട്ട്-എഫ് 46 ഇനത്തില്‍ രോഹിത് ഹൂഡയുടെ വെങ്കല മെഡല്‍ നേട്ടത്തെ പ്രധാനമന്ത്രി പ്രകീര്‍ത്തിച്ചു

Posted On: 26 OCT 2023 11:43AM by PIB Thiruvananthpuram

ചൈനയിലെ ഹാങ്ഷൗവില്‍ നടക്കുന്ന ഏഷ്യന്‍ പാരാ ഗെയിംസ് 2022-ല്‍ പുരുഷന്മാരുടെ ഷോട്ട്പുട്ട്-എഫ് 46 ഇനത്തില്‍ വെങ്കല മെഡല്‍ നേടിയ രോഹിത് ഹൂഡയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
''പുരുഷന്മാരുടെ ഷോട്ട്പുട്ട്-എഫ് 46 ഇനത്തിലെ വെങ്കല മെഡലിനും മികച്ച പ്രകടനത്തിനും രോഹിത് ഹൂഡയ്ക്ക് ഗംഭീരമായ അഭിനന്ദനങ്ങള്‍. താങ്കളുടെ ഭാവി ഉദ്യമങ്ങള്‍ക്ക് ആശംസകള്‍'' പ്രധാനമന്ത്രി എക്‌സില്‍ പോസ്റ്റ് ചെയ്തു.
 

 

NS

(Release ID: 1971532) Visitor Counter : 72