പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഏഷ്യന്‍ പാരാ ഗെയിംസ്-2022ല്‍ പുരുഷന്മാരുടെ 100 മീറ്റര്‍-ടി37 ഇനത്തില്‍ ശ്രേയാന്‍ഷ് ത്രിവേദിയുടെ വെങ്കല മെഡല്‍ നേട്ടത്തെ പ്രധാനമന്ത്രി പ്രകീര്‍ത്തിച്ചു

Posted On: 26 OCT 2023 11:26AM by PIB Thiruvananthpuram

ചൈനയിലെ ഹാങ്ഷൗവില്‍ നടക്കുന്ന ഏഷ്യന്‍ പാരാ ഗെയിംസ് 2022-ല്‍ പുരുഷന്മാരുടെ 100 മീറ്റര്‍-ടി37 ഇനത്തില്‍ വെങ്കല മെഡല്‍ നേടിയ ശ്രേയാന്‍ഷ് ത്രിവേദിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
''പുരുഷന്മാരുടെ 100 മീറ്റര്‍ ടി-37 ഇനത്തില്‍ വെങ്കലം നേടിയ ശ്രേയാന്‍ഷ് ത്രിവേദിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍. ഇതൊരു അത്ഭുതകരമായ നേട്ടമാണ്!
അദ്ദേഹത്തിന്റെ സ്ഥിരോത്സാഹം പുതിയ ചക്രവാങ്ങളിലേക്ക് കൊണ്ടുപോകട്ടെ'' പ്രധാനമന്ത്രി എക്‌സില്‍ പോസ്റ്റ് ചെയ്തു

 

NS

(Release ID: 1971524) Visitor Counter : 68