പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഏഷ്യന്‍ പാരാ ഗെയിംസ് 2022ല്‍ ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സ് എസ്.എല്‍ 3 ഇനത്തില്‍ മന്ദീപ് കൗറിന്റെ വെങ്കല മെഡലിനെ പ്രധാനമന്ത്രി പ്രകീര്‍ത്തിച്ചു

Posted On: 25 OCT 2023 6:55PM by PIB Thiruvananthpuram

ചൈനയിലെ ഹാങ്ഷൗവില്‍ നടക്കുന്ന ഏഷ്യന്‍ പാരാ ഗെയിംസ് 2022-ല്‍ ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സ് എസ്.എല്‍ 3 ഇനത്തില്‍ വെങ്കല മെഡല്‍ നേടിയ മന്ദീപ് കൗറിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
''ഏഷ്യന്‍ പാരാ ഗെയിംസില്‍ എസ്.എല്‍ 3 വനിതാ സിംഗിള്‍സ് ഇനത്തില്‍ വെങ്കല മെഡല്‍ നേടിയ മന്‍ദീപ് കൗറിന്റെ നേട്ടം അവിസ്മരണീയമാണ്. അവര്‍ക്ക് അഭിനന്ദനങ്ങള്‍ ഒപ്പം മുന്നോട്ടുള്ള ശ്രമങ്ങള്‍ക്ക് എല്ലാ ആശംസകളും''. പ്രധാനമന്ത്രി എക്‌സില്‍ പോസ്റ്റ് ചെയ്തു

center>

*****

NS

(Release ID: 1971150) Visitor Counter : 55