പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

2022 ഏഷ്യൻ പാരാ ഗെയിംസിൽ ജൂഡോ പുരുഷന്മാരുടെ 60 കിലോഗ്രാം ജെ1 വിഭാഗത്തിലെ കപിൽ പർമറിന്റെ വെള്ളി മെഡൽ നേട്ടം പ്രധാനമന്ത്രി ആഘോഷിച്ചു

प्रविष्टि तिथि: 23 OCT 2023 6:33PM by PIB Thiruvananthpuram

ചൈനയിലെ ഹാങ്‌ഷൗവിൽ നടന്ന 2022 ഏഷ്യൻ പാരാ ഗെയിംസിൽ ജൂഡോ പുരുഷന്മാരുടെ 60 കിലോഗ്രാം ജെ1 വിഭാഗത്തിൽ വെള്ളി മെഡൽ നേടിയ കപിൽ പാർമറിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:

“ഏഷ്യൻ പാരാ ഗെയിംസിൽ ജൂഡോയിൽ പുരുഷന്മാരുടെ 60 കിലോഗ്രാം ജെ1 വിഭാഗത്തിൽ ശ്രദ്ധേയമായ വെള്ളി മെഡൽ നേടിയ കപിൽ പർമറിന് അഭിനന്ദനങ്ങൾ. കളിക്കളത്തിലെ അദ്ദേഹത്തിന്റെ നിശ്ചയദാർഢ്യവും പ്രാഗത്ഭ്യവും കാണേണ്ട കാഴ്ച തന്നെയായിരുന്നു. അദ്ദേഹത്തിന് തുടർച്ചയായ വിജയങ്ങളും ഭാവിയിൽ കൂടുതൽ അംഗീകാരങ്ങളും ആശംസിക്കുന്നു! ”

***

SK

(रिलीज़ आईडी: 1970289) आगंतुक पटल : 185
इस विज्ञप्ति को इन भाषाओं में पढ़ें: Kannada , English , Urdu , Marathi , हिन्दी , Assamese , Bengali , Manipuri , Punjabi , Gujarati , Odia , Tamil , Telugu