ഭവന, നഗരദാരിദ്ര ലഘൂകരണ മന്ത്രാലയം

ഏക് താരീഖ്, ഏക് ഘണ്ടാ, ഏക് സാത്ത്: 9 ലക്ഷത്തിലധികം സ്ഥലങ്ങളിൽ ശ്രമദാനം അർപ്പിക്കാൻ 8.75 കോടി ആളുകളെ ഒരുമിച്ച് കൊണ്ടുവന്നു

Posted On: 03 OCT 2023 3:36PM by PIB Thiruvananthpuram

ന്യൂ ഡൽഹി: ഒക്ടോബർ 3, 2023

2023 ഒക്ടോബര് ഒന്നിന് രാവിലെ 10 മണിക്ക് സ്വച്ഛ് ഭാരതിന്റെ യാത്ര ഒരു പുതിയ ചരിത്രം രചിക്കപ്പെടുന്നതിന് സാക്ഷ്യം വഹിച്ചു. രാജ്യത്തുടനീളമുള്ള മെഗാ ശുചിത്വ യജ്ഞത്തിൽ കോടിക്കണക്കിന് പൗരന്മാർ സ്വമേധയാ ശ്രമദാനം നടത്താൻ മുന്നോട്ട് വന്നു. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജനപ്രിയ ഫിറ്റ്നസ് ഇന്ഫ്ലുവന്സര് അങ്കിത് ബയാന്പുരിയയ്ക്കൊപ്പം ശ്രമദാനത്തില് പങ്കെടുത്തു.  

പൗരന്മാരുടെ ഉടമസ്ഥതയിലുള്ളതും നയിക്കുന്നതുമായ ഈ മെഗാ ശുചിത്വ യജ്ഞത്തിൽ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഗ്രാമങ്ങളിലും നഗരങ്ങളിലും നിന്നുള്ള പങ്കാളിത്തം ലഭിച്ചു. 9 ലക്ഷത്തിലധികം സ്ഥലങ്ങളിലായി ഏകദേശം 8.75 കോടി ആളുകളുടെ മൊത്ത പങ്കാളിത്തം ഉണ്ടായിരുന്നതായി കണക്കാക്കുന്നു. ഒക്ടോബര് ഒന്നിന് രാവിലെ 10 മണിക്ക് ജനങ്ങളുടെ കൂട്ടായ പരിശ്രമത്തിന്റെ ഫലമായി ഏകദേശം 1.5 ലക്ഷം ചതുരശ്ര കിലോമീറ്റര് വിസ്തൃതി (ഗ്രീസ്, ഇംഗ്ലണ്ട് പോലുള്ള രാജ്യങ്ങളുടെ വലുപ്പത്തേക്കാള് കൂടുതല്) വൃത്തിയാക്കാന് കഴിഞ്ഞു! ഈ ഒരു മണിക്കൂറിനുള്ളിൽ, ആളുകൾ ഏകദേശം 1.2 ലക്ഷം കിലോമീറ്റർ ദൂരം വൃത്തിയാക്കി, അതായത് കശ്മീർ മുതൽ കന്യാകുമാരി വരെ 30 യാത്രകളുടെ ദൂരം!

നിരവധി ഗവർണർമാരും മുഖ്യമന്ത്രിമാരും പ്രാദേശിക രാഷ്ട്രീയ നേതൃത്വവും, ആയിരക്കണക്കിന് പൊതുസമൂഹ സംഘടനകളുമായും പൊതുജനങ്ങളുമായും ചേർന്നു പ്രവർത്തിച്ചു. ജവാന്മാര്, പൗരൻമാർ, എന്സിസി-എന്എസ്എസ്-എന്വൈകെ വളണ്ടിയര്മാര്, എസ്എച്ച്ജികള്, എന്ജിഒകള്, വ്യവസായ സംഘടനകള്, സെലിബ്രിറ്റികള്,  ഇന്ഫ്ലുവന്സർമാർ തുടങ്ങിയവര് മെഗാ സംരംഭത്തിനായി ഒത്തുചേര്ന്നു.
   
കേന്ദ്രസർക്കാർ മന്ത്രാലയങ്ങൾക്ക് കീഴിലുള്ള വിവിധ സംഘടനകൾ അതുല്യമായ പ്രവർത്തനങ്ങളുമായി മുന്നോട്ടുവന്നു. കേന്ദ്രമന്ത്രിമാരും വിവിധ സ്ഥലങ്ങളിൽ ശ്രമദാനത്തിൽ പങ്കുചേർന്നു. 'സമഗ്ര സർക്കാർ സമീപനം' ഒരേ സമയം ലക്ഷക്കണക്കിന് സ്ഥലങ്ങളിൽ ശ്രമദാന സന്നദ്ധപ്രവർത്തകർക്ക് സുഗമമായ സൗകര്യമൊരുക്കാൻ കാരണമായി.

**********



(Release ID: 1963752) Visitor Counter : 85