പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

യൂട്യൂബ് ഫാന്‍ഫെസ്റ്റ് ഇന്ത്യ 2023-ല്‍ പ്രധാനമന്ത്രി യൂട്യൂബര്‍മാരെ അഭിസംബോധന ചെയ്തു


''എന്റെ യൂട്യൂബ് ചാനലിലൂടെയും ഞാന്‍ രാജ്യവുമായും ലോകവുമായും ബന്ധപ്പെട്ടിരിക്കുന്നു. എനിക്ക് മാന്യമായ എണ്ണം വരിക്കാരുമുണ്ട്''

'നമുക്ക് ഒരുമിച്ച്, നമ്മുടെ രാജ്യത്തെ ഒരു വലിയ ജനസംഖ്യയുടെ ജീവിതത്തില്‍ പരിവര്‍ത്തനം കൊണ്ടുവരാന്‍ കഴിയും'

'രാഷ്ട്രത്തെ ഉണര്‍ത്തുക, ഒരു മുന്നേറ്റത്തിന് തുടക്കമിടുക'

'എന്റെ എല്ലാ പുതിയ വിവരങ്ങളും ലഭിക്കുന്നതിന് എന്റെ ചാനല്‍ സബ്സ്‌ക്രൈബ് ചെയ്ത് ബെല്‍ ഐക്കണ്‍ അമര്‍ത്തുക'

Posted On: 27 SEP 2023 9:27PM by PIB Thiruvananthpuram

ന്യൂഡല്‍ഹി, 27 SEP 2023:

യൂട്യൂബ് ഫാന്‍ഫെസ്റ്റ് ഇന്ത്യ 2023ല്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് യൂട്യൂബര്‍ സമൂഹത്തെ അഭിസംബോധന ചെയ്തു. YouTube-ല്‍ തന്റെ 15 വര്‍ഷം പൂര്‍ത്തിയാക്കിയ അദ്ദേഹം അതിലൂടെ ആഗോള സ്വാധീനം സൃഷ്ടിച്ചതിന്റെ അനുഭവം പങ്കുവെച്ചു.

യൂട്യൂബര്‍ സമൂഹത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി, തന്റെ 15 വര്‍ഷത്തെ യൂട്യൂബ് യാത്ര പൂര്‍ത്തിയാക്കിയതില്‍ ആഹ്ലാദം പ്രകടിപ്പിക്കുകയും ഒരു സഹ യൂട്യൂബര്‍ എന്ന നിലയിലാണ് താന്‍ ഇന്ന് ഇവിടെ നില്‍ക്കുന്നതെന്നും പറഞ്ഞു. '15 വര്‍ഷമായി'', പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു, ''എന്റെ യൂട്യൂബ് ചാനലിലൂടെ ഞാനും രാജ്യവുമായും ലോകവുമായും ബന്ധപ്പെട്ടിരിക്കുന്നു. എനിക്ക് മാന്യമായ എണ്ണത്തില്‍ വരിക്കാരുമുണ്ട്.

5,000 ഉള്ളടക്ക നിര്‍മാതാക്കളും അതിലൂടെ ജീവിതം മെച്ചപ്പെടുത്താന്‍ ആഗ്രഹിക്കുന്ന ഉള്ളടക്ക നിര്‍മാതാക്കളും ഉള്‍പ്പെടുന്ന ഒരു വലിയ സമൂഹത്തിന്റെ സാന്നിധ്യം അംഗീകരിച്ചുകൊണ്ട്, ഗെയിമിംഗ്, സാങ്കേതികവിദ്യ, ഫുഡ് ബ്ലോഗിംഗ്, ട്രാവല്‍ ബ്ലോഗര്‍മാര്‍, ജീവിതരീതിയെ സ്വാധീനിക്കുന്നവര്‍ എന്നിവരില്‍ നിന്നുള്ള നിര്‍മാതാക്കളെ പ്രധാനമന്ത്രി പരാമര്‍ശിച്ചു.

ഇന്ത്യയിലെ ജനങ്ങളില്‍ ഉള്ളടക്ക സ്രഷ്ടാക്കള്‍ ചെലുത്തുന്ന സ്വാധീനം ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, ഇതിന്റെ ഗുണം കൂടുതല്‍ ഫലപ്രദമാക്കാനുള്ള അവസരത്തേക്കുറിച്ച് എടുത്തു പറഞ്ഞു. ''നമുക്ക് ഒരുമിച്ച്, നമ്മുടെ രാജ്യത്തെ ഒരു വലിയ ജനവിഭാഗത്തിന്റെ ജീവിതത്തില്‍ പരിവര്‍ത്തനം കൊണ്ടുവരാന്‍ കഴിയും.'' കോടിക്കണക്കിന് ആളുകളെ എളുപ്പം പഠിപ്പിക്കുകയും പ്രധാനപ്പെട്ട കാര്യങ്ങള്‍ മനസ്സിലാക്കുകയും ചെയ്യുന്നതിലൂടെ കൂടുതല്‍ വ്യക്തികളെ ശാക്തീകരിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നതിനെക്കുറിച്ച് അദ്ദേഹം പരാമര്‍ശിച്ചു. '' നമുക്ക് അവരെ നമ്മളുമായി ബന്ധിപ്പിക്കാന്‍ കഴിയും,'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തന്റെ യൂട്യൂബ് ചാനലില്‍ ആയിരക്കണക്കിന് വീഡിയോകള്‍ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, പരീക്ഷാ സമ്മര്‍ദ്ദം, പ്രതീക്ഷകളുടെ സമ്മര്‍ദം മറികടക്കല്‍, ഉല്‍പ്പാദനക്ഷമത തുടങ്ങിയ വിഷയങ്ങളില്‍ യൂട്യൂബിലൂടെ നമ്മുടെ രാജ്യത്തെ ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളോട് സംസാരിച്ച വീഡിയോകള്‍ തനിക്ക് ഏറ്റവും സംതൃപ്തി നല്‍കുന്നതാണെന്ന് പറഞ്ഞു.

ജനങ്ങളുടെ ശക്തി അവരുടെ വിജയത്തിന് അടിസ്ഥാനമായി മാറിയ ബഹുജന പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളെ കുറിച്ച് സംസാരിച്ച പ്രധാനമന്ത്രി, കഴിഞ്ഞ ഒമ്പത് വര്‍ഷമായി എല്ലാവരെയും ഉള്‍പ്പെടുത്തി ഒരു വലിയ പ്രചാരണമായി മാറിയ ശുചിത്വ ഭാരതിനെക്കുറിച്ചാണ് ആദ്യം പരാമര്‍ശിച്ചത്. ''കുട്ടികള്‍ അതിലേക്ക് ഒരു വൈകാരിക ശക്തി കൊണ്ടുവന്നു. സെലിബ്രിറ്റികള്‍ ഇതിന് ഉയരങ്ങള്‍ നല്‍കി, രാജ്യത്തിന്റെ എല്ലാ കോണുകളിലുമുള്ള ആളുകള്‍ ഇത് ഒരു ദൗത്യമാക്കി മാറ്റി, നിങ്ങളെപ്പോലുള്ള യൂട്യൂബര്‍മാര്‍ വൃത്തിയെ ശീതളമാക്കി,'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശുചിത്വം ഇന്ത്യയുടെ വ്യക്തിത്വം ആകുന്നത് വരെ ഈ മുന്നേറ്റം അവസാനിപ്പിക്കരുതെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. ''നിങ്ങള്‍ ഓരോരുത്തരുടെയും ശുചിത്വത്തിന് മുന്‍ഗണന നല്‍കണം,'' അദ്ദേഹം ഊന്നിപ്പറഞ്ഞു.

രണ്ടാമതായി, ഡിജിറ്റല്‍ പണമിടപാടുകളെ പ്രധാനമന്ത്രി പരാമര്‍ശിച്ചു. യുപിഐയുടെ വിജയം മൂലം ലോകത്തെ ഡിജിറ്റല്‍ പണമിടപാടുകളില്‍ ഇന്ത്യയ്ക്ക് 46 ശതമാനം പങ്കാളിത്തമുണ്ട്. രാജ്യത്തെ കൂടുതല്‍ കൂടുതല്‍ ആളുകളെ ഡിജിറ്റല്‍ പേയ്മെന്റുകള്‍ ഉപയോഗിക്കുന്നതിന് പ്രചോദിപ്പിക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. അവരുടെ വീഡിയോകളിലൂടെ ലളിതമായ ഭാഷയില്‍ പേയ്മെന്റുകള്‍ ചെയ്യുന്ന രീതി വിശദീകരിക്കണം.

മൂന്നാമതായി, പ്രധാനമന്ത്രി തദ്ദേശീയമായതിനു പ്രാധാന്യം നല്‍കേണ്ടതിനേതക്കുറിച്ചാണു പറഞ്ഞത്. നമ്മുടെ രാജ്യത്ത് ഇത്രയധികം ഉല്‍പ്പന്നങ്ങള്‍ പ്രാദേശിക തലത്തിലാണ് നിര്‍മ്മിക്കുന്നതെന്നും പ്രാദേശിക കരകൗശല വിദഗ്ധരുടെ കഴിവ് അതിശയിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. യൂട്യൂബ് വീഡിയോകളിലൂടെ ഈ കരകൗശല വിദഗ്ധരെ പ്രോത്സാഹിപ്പിക്കാനും ഇന്ത്യയുടെ തദ്ദേശീയ മികവ് ആഗോളമാക്കാന്‍ സഹായിക്കാനും അദ്ദേഹം യൂട്യൂബ് സമൂഹത്തോട് ആവശ്യപ്പെട്ടു.

നമ്മുടെ മണ്ണിന്റെ സുഗന്ധവും ഇന്ത്യയിലെ തൊഴിലാളികളുടെയും കരകൗശല വിദഗ്ധരുടെയും വിയര്‍പ്പും അടങ്ങിയ ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ പ്രധാനമന്ത്രി വൈകാരികമായ അഭ്യര്‍ത്ഥന നടത്തി; അത് ഖാദിയോ കരകൗശല വസ്തുക്കളോ കൈത്തറിയോ മറ്റെന്തെങ്കിലുമോ ആകട്ടെ, പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. രാജ്യത്തെ ഉണര്‍ത്തുക, ഒരു മുന്നേറ്റത്തിന് തുടക്കമിടുക.

ഓരോ എപ്പിസോഡിന്റെയും അവസാനത്തില്‍ ഒരു ചോദ്യം നല്‍കാനും എന്തെങ്കിലും ചെയ്യാനുള്ള പ്രവര്‍ത്തന പോയിന്റുകള്‍ നല്‍കാനും പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു. ''ഒരിക്കല്‍ ആളുകള്‍ക്ക് പ്രവര്‍ത്തനം നടത്താനും നിങ്ങളുമായി പങ്കിടാനും കഴിയും. ഈ രീതിയില്‍, നിങ്ങളുടെ ജനപ്രീതിയും വര്‍ദ്ധിക്കും, ആളുകള്‍ കേള്‍ക്കുക മാത്രമല്ല എന്തെങ്കിലും ചെയ്യുന്നതില്‍ ഏര്‍പ്പെടുകയും ചെയ്യും,'' അദ്ദേഹം പറഞ്ഞു.

യൂട്യൂബ് സമൂഹത്തെ അഭിസംബോധന ചെയ്യുന്നതില്‍ സന്തോഷം പ്രകടിപ്പിച്ച പ്രധാനമന്ത്രി, ഓരോ യൂട്യൂബറും അവരുടെ വീഡിയോകളുടെ അവസാനം ഇതാണ് പറയുന്നതെന്ന് ചൂണ്ടിക്കാട്ടി, 'എന്റെ എല്ലാ അപ്ഡേറ്റുകളും ലഭിക്കുന്നതിന് എന്റെ ചാനല്‍ സബ്സ്‌ക്രൈബുചെയ്ത് ബെല്‍ ഐക്കണ്‍ അമര്‍ത്തുക', എന്നു പറഞ്ഞാണ് അദ്ദേഹം ഉപസംഹരിച്ചത്.

--NS--

 


(Release ID: 1961525) Visitor Counter : 121