പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

2022ലെ ഏഷ്യൻ ഗെയിംസിൽ ആർഎസ്: എക്സ് പുരുഷ വിഭാഗത്തിൽ വെങ്കല മെഡൽ നേടിയ ഇബാദ് അലിയെ പ്രധാനമന്ത്രി അഭിനന്ദിച്ചു

Posted On: 26 SEP 2023 4:20PM by PIB Thiruvananthpuram

കപ്പലോട്ടത്തിൽ നടത്തിയ മികച്ച പ്രകടനത്തിനും 2022ലെ ഹാങ്‌ഷൗ ഏഷ്യൻ ഗെയിംസിൽ ആർഎസ്: എക്സ് പുരുഷ വിഭാഗത്തിൽ വെങ്കല മെഡൽ നേടിയതിനും ഇബാദ് അലിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

സമൂഹമാധ്യമമായ ‘എക്സി’ൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തതിങ്ങനെ:

“കപ്പലോട്ടത്തിൽ ഇബാദ് അലിയുടേത് ഗംഭീര പ്രകടനമായിരുന്നു. ഏഷ്യൻ ഗെയിംസിലെ ആർഎസ്:എക്സ് പുരുഷ വിഭാഗത്തിൽ വെങ്കല മെഡൽ നേടി അദ്ദേഹം നമ്മുടെ അഭിമാനമുയർത്തി.

നമ്മുടെ യുവപ്രതിഭകൾക്ക് അസാധ്യമായി ഒന്നുമില്ലെന്ന് അദ്ദേഹത്തിന്റെ നേട്ടങ്ങൾ തെളിയിക്കുന്നു. അദ്ദേഹത്തിന് എന്റെ ആശംസകൾ”.

 

NS

(Release ID: 1960975) Visitor Counter : 79