പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

തേസു വിമാനത്താവളത്തിന്റെ നവീകരണത്തെ പ്രധാനമന്ത്രി സ്വാഗതം ചെയ്തു

Posted On: 24 SEP 2023 10:26PM by PIB Thiruvananthpuram

കേന്ദ്രമന്ത്രി ശ്രീ ജ്യോതിരാദിത്യ എം സിന്ധ്യ ഇന്ന് ഉദ്ഘാടനം ചെയ്ത തേസു വിമാനത്താവളത്തില്‍ പുതുതായി വികസിപ്പിച്ച അടിസ്ഥാന സൗകര്യങ്ങളെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സ്വാഗതം ചെയ്തു.
'' 2022 നവംബറില്‍ ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ജി ഡോണി പോളോ വിമാനത്താവളം ഉദ്ഘാടനം ചെയ്തതിന് ശേഷം, തേസു വിമാനത്താവളത്തില്‍ കാലാനൃസൃതമായ നവീകരണം കൂട്ടിച്ചേര്‍ക്കുന്നത് നമ്മുടെ സംസ്ഥാനത്തിലേക്കുള്ള ബന്ധിപ്പിക്കല്‍ വളരെയധികം വര്‍ദ്ധിപ്പിക്കുന്ന സുപ്രധാന നാഴികക്കല്ലാണ്'' എന്ന് അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രി ശ്രീ പേമ ഖണ്ഡു ഒരു എക്‌സ് പോസ്റ്റില്‍ പറഞ്ഞു, ''അരുണാചല്‍ പ്രദേശിലെയും വടക്കുകിഴക്കന്‍ പ്രദേശങ്ങളിലെയും ബന്ധിപ്പിക്കല്‍ സംബന്ധിച്ച് അത്ഭുതകരമായ വാര്‍ത്ത'' എന്ന് പ്രധാനമന്ത്രി മോദി അതിന് എക്‌സില്‍ മറുപടിയും നല്‍കി.

 

NS

(Release ID: 1960321)