പ്രധാനമന്ത്രിയുടെ ഓഫീസ്
2023ലെ ഭരണഘടന (നൂറ്റി ഇരുപത്തിയെട്ടാം ഭേദഗതി) ബിൽ ലോക്‌സഭ പാസാക്കിയതിനെ പ്രകീർത്തിച്ച് പ്രധാനമന്ത്രി
Posted On:
20 SEP 2023 9:36PM by PIB Thiruvananthpuram
2023ലെ ഭരണഘടന (നൂറ്റി ഇരുപത്തിയെട്ടാം ഭേദഗതി) ബിൽ ഇന്നു ലോക്‌സഭ പാസാക്കിയതിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സ്വാഗതം ചെയ്തു.
സമൂഹമാധ്യമമായ ‘എക്‌സി’ൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തതിങ്ങനെ:
“ഇത്രയും അസാധാരണമായ പിന്തുണയോടെ ലോക്‌സഭയിൽ 2023ലെ ഭരണഘടന (നൂറ്റി ഇരുപത്തിയെട്ടാം ഭേദഗതി) ബിൽ പാസാക്കിയതിൽ സന്തോഷമുണ്ട്. ഈ ബില്ലിനെ അനുകൂലിച്ചു കക്ഷിരാഷ്ട്രീയഭേദമെന്യേ വോട്ടു ചെയ്ത എംപിമാർക്കു ഞാൻ നന്ദി പറയുന്നു.
‘നാരി ശക്തി വന്ദൻ അധിനിയം’ ചരിത്രപരമായ നിയമനിർമാണമാണ്, ഇതു സ്ത്രീശാക്തീകരണം കൂടുതൽ വർധിപ്പിക്കുകയും നമ്മുടെ രാഷ്ട്രീയപ്രക്രിയയിൽ സ്ത്രീകളുടെ കൂടുതൽ പങ്കാളിത്തം സാധ്യമാക്കുകയും ചെയ്യും.
NS
(Release ID: 1959263)
Visitor Counter : 204
Read this release in:
Kannada
,
English
,
Urdu
,
Hindi
,
Marathi
,
Assamese
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu