പ്രധാനമന്ത്രിയുടെ ഓഫീസ്‌

‘ആയുഷ്മാൻ ഭവ’ യജ്ഞം സമഗ്രമായ പരിരക്ഷയിലും PM-JAYയെക്കുറിച്ചുള്ള അവബോധം വികസിപ്പിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു: പ്രധാനമന്ത്രി

Posted On: 16 SEP 2023 3:03PM by PIB Thiruvananthpuram

സമഗ്രമായ പരിരക്ഷ, ‘പിഎം-ജെഎവൈ’യെക്കുറിച്ചുള്ള അവബോധം വികസിപ്പിക്കൽ, ആരോഗ്യ അക്കൗണ്ട് ഐഡികൾ സൃഷ്ടിക്കൽ, ഗ്രാമങ്ങളിലും നഗര വാർഡുകളിലും വിവിധ ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കൽ എന്നിവയിലാണ് ‘ആയുഷ്മാൻ ഭവ’ യജ്ഞം ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നു വ്യക്തമാക്കുന്ന കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യയുടെ ലേഖനത്തോട് അനുകൂല അഭിപ്രായം പങ്കിട്ട് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി.

സമൂഹമാധ്യമമായ ‘എക്സി’ൽ കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യയുടെ പോസ്റ്റ് പങ്കിട്ടു പ്രധാനമന്ത്രി കുറിച്ചതിങ്ങനെ:

“സമഗ്രമായ പരിരക്ഷ, ‘പിഎം-ജെഎ​വൈ’യെക്കുറിച്ചുള്ള അവബോധം വികസിപ്പിക്കൽ, ആരോഗ്യ അക്കൗണ്ട് ഐഡികൾ സൃഷ്ടിക്കൽ, ഗ്രാമങ്ങളിലും നഗര വാർഡുകളിലും വിവിധ ആരോഗ്യ സേവനങ്ങൾ നൽകൽ എന്നിവയിൽ ‘ആയുഷ്മാൻ ഭവ’ യജ്ഞം എങ്ങനെയാണു ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നു കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ വ്യക്തമാക്കുന്നു.” 

 

 

NS

(Release ID: 1957977) Visitor Counter : 66