വനിതാ, ശിശു വികസന മന്ത്രാലയം

പ്രധാൻ മന്ത്രി രാഷ്ട്രീയ ബാൽ പുരസ്‌കാരത്തിനുള്ള നാമനിർദ്ദേശം സമർപ്പിക്കാനുള്ള അവസാന തീയതി 2023 സെപ്റ്റംബർ 15 ആണ്

ന്യൂ ഡൽഹി: സെപ്റ്റംബർ 13, 2023

Posted On: 13 SEP 2023 11:49AM by PIB Thiruvananthpuram

നമ്മുടെ കുട്ടികളുടെ ഊർജ്ജം, നിശ്ചയദാർഢ്യം, കഴിവ്, ഉത്സാഹം എന്നിവ ആഘോഷിക്കുന്നതിനായി വനിതാ ശിശു വികസന മന്ത്രാലയം എല്ലാ വർഷവും പ്രധാൻ മന്ത്രി രാഷ്ട്രീയ ബാൽ പുരസ്കാരം (പിഎംആർബിപി) സംഘടിപ്പിക്കുന്നു.

ഇന്ത്യൻ പൗരത്വവും ഇന്ത്യയിൽ താമസിക്കുന്ന 18 വയസ്സിൽ (അപേക്ഷ / നാമനിർദ്ദേശം ലഭിച്ച അവസാന തീയതി പ്രകാരം) കവിയാത്തതുമായ ഏതൊരു കുട്ടിക്കും നാമനിർദ്ദേശം നൽകാം.

ദേശീയ അവാർഡ് പോർട്ടലിൽ (https://awards.gov.in) നാമനിർദ്ദേശം സമർപ്പിക്കേണ്ട അവസാന തീയതി 15.09.2023 ആണ്.

*************************

 
 


(Release ID: 1956868) Visitor Counter : 105