പ്രധാനമന്ത്രിയുടെ ഓഫീസ്
റിപ്പബ്ലിക് ഓഫ് തുര്‍ക്കിയുടെ പ്രസിഡന്റുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി
Posted On:
10 SEP 2023 8:03PM by PIB Thiruvananthpuram
ന്യൂഡല്‍ഹിയില്‍ നടക്കുന്ന ജി20 ഉച്ചകോടിക്കിടെ റിപ്പബ്ലിക് ഓഫ് തുര്‍ക്കി പ്രസിഡന്റ് റസെപ് തയ്യിപ് എര്‍ദോഗനുമായി 2023 സെപ്റ്റംബര്‍ 10-ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉഭയകക്ഷി കൂടിക്കാഴ്ച നടത്തി.
വ്യാപാരം, നിക്ഷേപം, പ്രതിരോധം, സുരക്ഷ, വ്യോമയാനം, ഷിപ്പിംഗ് തുടങ്ങിയ മേഖലകളിലെ ഉഭയകക്ഷി സഹകരണ സാദ്ധ്യതകളെക്കുറിച്ച് ഇരുവരും ചര്‍ച്ചകള്‍ നടത്തി.
ഇന്ത്യയുടെ ജി20 ആദ്ധ്യക്ഷതയില്‍ പ്രസിഡന്റ് എര്‍ദോഗന്‍ പ്രധാനമന്ത്രിയെ അഭിനന്ദിച്ചു. 2023 ഫെബ്രുവരിയില്‍ തുര്‍ക്കിയില്‍ ഉണ്ടായ ഭൂകമ്പത്തിന് ശേഷം ഓപ്പറേഷന്‍ ദോസ്തിന്റെ കീഴില്‍ അടിയന്തര സഹായമെത്തിച്ചതിന് അദ്ദേഹം ഇന്ത്യയോട് നന്ദി പറഞ്ഞു.
ചന്ദ്രയാന്‍ ദൗത്യത്തിന്റെ വിജയത്തില്‍ പ്രസിഡന്റ് എര്‍ദോഗന്‍ പ്രധാനമന്ത്രിയെ അഭിനന്ദിക്കുകയും സൂര്യനിലേക്കുള്ള ആദിത്യ ദൗത്യത്തിന് ആശംസകള്‍ അറിയിക്കുകയും ചെയ്തു.
NS
(Release ID: 1956163)
Visitor Counter : 180
Read this release in:
English
,
Urdu
,
Marathi
,
हिन्दी
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada