പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നെതർലൻഡ്‌സ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
प्रविष्टि तिथि:
10 SEP 2023 7:50PM by PIB Thiruvananthpuram
ന്യൂഡൽഹിയിൽ ജി20 ഉച്ചകോടിക്കിടെ 2023 സെപ്‌റ്റംബർ 10നു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നെതർലൻഡ്‌സ് പ്രധാനമന്ത്രി മാർക്ക് റുട്ടെയുമായി ഉഭയകക്ഷി കൂടിക്കാഴ്ച നടത്തി.
ഇന്ത്യയുടെ ജി20 അധ്യക്ഷതയുടെയും ഉച്ചകോടിയുടെയും വിജയത്തിന്, പ്രധാനമന്ത്രി റുട്ടെ ഇന്ത്യൻ പ്രധാനമന്ത്രിയെ അഭിനന്ദിച്ചു. ചന്ദ്രയാൻ ദൗത്യത്തിന്റെ വിജയത്തിൽ ഇന്ത്യയെ അഭിനന്ദിച്ച അദ്ദേഹം സൂര്യപഠനത്തിനായുള്ള ആദിത്യ ദൗത്യത്തിന് ആശംസകൾ അറിയിക്കുകയും ചെയ്തു.
വ്യാപാരം, നിക്ഷേപം, പ്രതിരോധം, സുരക്ഷ, സംശുദ്ധ ഊർജം, ഹരിത ഹൈഡ്രജൻ, സെമികണ്ടക്ടറുകൾ, സൈബർ, ഡിജിറ്റൽ സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിലെ സഹകരണം ഉൾപ്പെടെയുള്ള ഉഭയകക്ഷി പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുള്ള വഴികൾ ഇരുനേതാക്കളും ചർച്ച ചെയ്തു.
പരസ്പരതാൽപ്പര്യമുള്ള പ്രാദേശികവും ആഗോളവുമായ വിഷയങ്ങളും നേതാക്കൾ ചർച്ച ചെയ്തു.
NS
(रिलीज़ आईडी: 1956093)
आगंतुक पटल : 163
इस विज्ञप्ति को इन भाषाओं में पढ़ें:
Kannada
,
English
,
Urdu
,
Marathi
,
हिन्दी
,
Assamese
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu