പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസിഡന്റ് ബൈഡനുമായി കൂടിക്കാഴ്ച നടത്തി
ഉഭയകക്ഷി ബന്ധങ്ങളോടുള്ള പ്രസിഡന്റ് ബൈഡന്റെ കാഴ്ചപ്പാടിനെയും പ്രതിബദ്ധതയെയും പ്രധാനമന്ത്രി അഭിനന്ദിച്ചു
പ്രധാനമന്ത്രിയുടെ യുഎസിലേക്കുള്ള ചരിത്രപരമായ സന്ദർശനത്തിന്റെ ഫലങ്ങൾ നടപ്പിലാക്കുന്നതിലെ പുരോഗതിയെ നേതാക്കൾ അഭിനന്ദിച്ചു
iCET, പ്രതിരോധം, ബഹിരാകാശം, മറ്റ് മേഖലകൾ എന്നിവയിൽ സുസ്ഥിരമായ മുന്നേറ്റത്തെ അവർ പ്രശംസിച്ചു
ചന്ദ്രന്റെ ദക്ഷിണധ്രുവത്തിന് സമീപം ചന്ദ്രയാൻ -3 ചരിത്രപരമായ ലാൻഡിംഗിന് ഇന്ത്യയെ പ്രസിഡന്റ് ബൈഡൻ അഭിനന്ദിച്ചു
ആഗോള , മേഖലാ വിഷയങ്ങൾ വിഷയങ്ങളിൽ അവർ ആശയവിനിമയം നടത്തി
ഇന്ത്യയുടെ ജി20 അധ്യക്ഷതയിൽ യുഎസിന്റെ സ്ഥിരമായ പിന്തുണക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസിഡന്റ് ബൈഡന് നന്ദി പറഞ്ഞു
Posted On:
08 SEP 2023 11:31PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ന്യൂ ഡൽഹിയിൽ യുഎസ്എ പ്രസിഡന്റ് ജോസഫ് ആർ ബൈഡനുമായി കൂടിക്കാഴ്ച നടത്തി. പ്രസിഡന്റ് എന്ന നിലയിൽ ആദ്യമായി ഇന്ത്യ സന്ദർശിക്കുന്ന പ്രസിഡന്റ് ബൈഡൻ, 2023 സെപ്റ്റംബർ 9-10 തീയതികളിൽ ന്യൂഡൽഹിയിൽ നടക്കുന്ന ജി20 ഉച്ചകോടിയിൽ പങ്കെടുക്കും.
പങ്കിട്ട ജനാധിപത്യ മൂല്യങ്ങളിലും തന്ത്രപരമായ ഒത്തുചേരലുകളിലും ജനങ്ങൾ തമ്മിലുള്ള ശക്തമായ ബന്ധത്തിലും അധിഷ്ഠിതമായ ഇന്ത്യ-യുഎസ് സമഗ്ര ആഗോള തന്ത്രപരമായ പാർട്ണർഷിപ്പ് കൂടുതൽ ശക്തിപ്പെടുത്താനുള്ള പ്രസിഡന്റ് ബൈഡന്റെ കാഴ്ചപ്പാടിനും പ്രതിബദ്ധതയ്ക്കും പ്രധാനമന്ത്രി അഭിനന്ദനം അറിയിച്ചു.
2023 ജൂണിൽ പ്രധാനമന്ത്രിയുടെ ചരിത്രപരമായ യുഎസ് സന്ദർശനത്തിന്റെ ഫലങ്ങൾ നടപ്പിലാക്കുന്നതിലെ പുരോഗതിയെ ഇരു നേതാക്കളും അഭിനന്ദിച്ചു. ഇതിൽ ഇന്ത്യ -യു എസ് ഇനിഷ്യേറ്റീവ് ഫോർ ക്രിട്ടിക്കൽ ആൻഡ് എമർജിംഗ് ടെക്നോളജിയും (iCET) ഉൾപ്പെടും
പ്രതിരോധം, വ്യാപാരം, നിക്ഷേപം, വിദ്യാഭ്യാസം, ആരോഗ്യം, ഗവേഷണം, നവീകരണം, സംസ്‌കാരം, ജനങ്ങൾ തമ്മിലുള്ള ബന്ധം തുടങ്ങിയ മേഖലകളിൽ ഉഭയകക്ഷി സഹകരണത്തിലെ സുസ്ഥിരമായ മുന്നേറ്റത്തെ നേതാക്കൾ സ്വാഗതം ചെയ്തു.
ചന്ദ്രന്റെ ദക്ഷിണധ്രുവത്തിന് സമീപം ചന്ദ്രയാൻ -3 ന്റെ ചരിത്രപരമായ ലാൻഡിംഗിൽ പ്രസിഡന്റ് ബൈഡൻ പ്രധാനമന്ത്രിയെയും ഇന്ത്യയിലെ ജനങ്ങളെയും ഊഷ്മളമായി അഭിനന്ദിക്കുകയും ബഹിരാകാശത്ത് ഇരു രാജ്യങ്ങളും തമ്മിലുള്ള ആഴത്തിലുള്ള സഹകരണം ഉയർത്തിക്കാട്ടുകയും ചെയ്തു.
ആഗോളവും മേഖലാപരവുമായ നിരവധി വിഷയങ്ങളെക്കുറിച്ചും ഇരു നേതാക്കളും അഭിപ്രായങ്ങൾ കൈമാറി. ഇന്ത്യ-യുഎസ് പങ്കാളിത്തം ഇരു രാജ്യങ്ങളിലെയും ജനങ്ങൾക്ക് മാത്രമല്ല, ആഗോള നന്മയ്ക്കും ഗുണകരമാണെന്ന് അവർ സമ്മതിച്ചു.
ഇന്ത്യയുടെ ജി20 അധ്യക്ഷതയുടെ വിജയം ഉറപ്പാക്കുന്നതിൽ അമേരിക്കയിൽ നിന്ന് ലഭിച്ച സ്ഥിരമായ പിന്തുണക്ക് പ്രധാനമന്ത്രി പ്രസിഡന്റ് ബൈഡനോട് നന്ദി പറഞ്ഞു.
NS
(Release ID: 1955702)
Visitor Counter : 195
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada