പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രി മൗറീഷ്യസ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
Posted On:
08 SEP 2023 7:56PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് മൗറീഷ്യസ് പ്രധാനമന്ത്രി ശ്രീ പ്രവിന്ദ് കുമാർ ജുഗ്നോത്തുമായി കൂടിക്കാഴ്ച നടത്തി. ജി20 ഉച്ചകോടിയിൽ പങ്കെടുക്കാനാണ് ശ്രീ ജുഗ്നോത്ത് ഇന്ത്യയിലെത്തിയത്.
എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തതിങ്ങനെ:
"പ്രധാനമന്ത്രി പ്രവിന്ദ് കുമാർ ജുഗ്നോത്തും ഞാനും വളരെ നല്ല കൂടിക്കാഴ്ചയാണു നടത്തിയത്. നമ്മുടെ രാജ്യങ്ങൾ തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 75-ാം വർഷം ആഘോഷിക്കുന്ന ഈ വേള ഇന്ത്യ-മൗറീഷ്യസ് ബന്ധത്തിന് സവിശേഷമായ വർഷമാണ്. അടിസ്ഥാനസൗകര്യങ്ങൾ, ഫിൻടെക്, സാംസ്കാരികം തുടങ്ങിയ മേഖലകളിലെ സഹകരണം തുടങ്ങിയ കാര്യങ്ങൾ ഞങ്ങൾ ചർച്ച ചെയ്തു. ഗ്ലോബൽ സൗത്തിന്റെ ശബ്ദം ഉയർത്തിപ്പിടിക്കുന്നതിനുള്ള ഇന്ത്യയുടെ പ്രതിബദ്ധതയും ആവർത്തിച്ചു.”
പ്രധാനമന്ത്രിയുടെ ഓഫീസും എക്‌സിൽ പോസ്റ്റ് ചെയ്തു:
“ഇന്ത്യയുടെ കാഴ്ചപ്പാടായ ‘സാഗറി’ന്റെ അവിഭാജ്യ ഘടകമായ മൗറീഷ്യസിന്റെ പ്രധാനമന്ത്രി ശ്രീ പ്രവിന്ദ് കുമാർ ജുഗ്നോത്തുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. ഇന്ത്യ-മൗറീഷ്യസ് ബന്ധം 75-ാം വാർഷികം ആഘോഷിക്കുന്ന ഈ വേളയിൽ ഇന്ത്യ-മൗറീഷ്യസ് ഉഭയകക്ഷി ബന്ധത്തിന്റെ ഗണ്യമായ വളർച്ചയെ ഇരുനേതാക്കളും അത്യുൽസാഹപൂർവം അംഗീകരിച്ചു.”
PMO also posted on X
******
NS
(Release ID: 1955658)
Visitor Counter : 140
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada