പ്രധാനമന്ത്രിയുടെ ഓഫീസ്
എത്യോപ്യൻ പ്രധാനമന്ത്രിയുമായി പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച
Posted On:
24 AUG 2023 11:27PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2023 ഓഗസ്റ്റ് 24-ന് ജോഹന്നാസ്ബർഗിൽ, 15-ാമത് ബ്രിക്‌സ് ഉച്ചകോടിയ്ക്കിടെ എത്യോപ്യൻ പ്രധാനമന്ത്രി ഡോ. അബി അഹമ്മദ് അലിയുമായി കൂടിക്കാഴ്ച്ച നടത്തി
വികസന പങ്കാളിത്തവും ശേഷി വർദ്ധിപ്പിക്കലും, വ്യാപാരവും നിക്ഷേപവും, പ്രതിരോധ സഹകരണം, ഐസിടി, കൃഷി, യുവാക്കളുടെ നൈപുണ്യവും ജനങ്ങളൾ തമ്മിലെ ബന്ധവും ഉൾപ്പെടെയുള്ള പ്രധാന മേഖലകളിൽ ഇരു നേതാക്കളും ഫലപ്രദമായ ചർച്ചകൾ നടത്തി. ആഗോള , മേഖലാ തലങ്ങളിലെ പ്രധാനപ്പെ വിഷയങ്ങളെക്കുറിച്ചും അവർ കാഴ്ചപ്പാടുകൾ കൈമാറി.
എത്യോപ്യയുടെ ബ്രിക്‌സ് അംഗത്വത്തിൽ പ്രധാനമന്ത്രി അബി അഹമ്മദിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു. വോയ്സ് ഓഫ് ഗ്ലോബൽ സൗത്ത് ഉച്ചകോടിയിൽ പങ്കെടുത്തതിനും പ്രധാനമന്ത്രി അബി അഹമ്മദിനെ അഭിനന്ദിച്ചു.
ഇത് എത്യോപ്യയ്‌ക്കും ഗ്ലോബൽ സൗത്തിനും അഭിമാനത്തിന്റെയും പ്രചോദനത്തിന്റെയും നിമിഷമാണെന്ന് വിശേഷിപ്പിച്ചു കൊണ്ട്, ബ്രിക്‌സ് കുടുംബത്തിൽ ചേരാൻ എത്യോപ്യയ്‌ക്കുള്ള ഇന്ത്യയുടെ പിന്തുണയ്‌ക്ക് പ്രധാനമന്ത്രി അബി അഹമ്മദ് നന്ദി പറയുകയും ചന്ദ്രയാൻ ദൗത്യത്തിന്റെ വിജയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിക്കുകയും ചെയ്‌തു.
ND
(Release ID: 1951872)
Visitor Counter : 109
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Assamese
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada