പ്രധാനമന്ത്രിയുടെ ഓഫീസ്‌

ചന്ദ്രയാൻ 3നെ അഭിനന്ദിച്ച് സന്ദേശം അയച്ച ലോകനേതാക്കൾക്ക് പ്രധാനമന്ത്രി നന്ദി പറഞ്ഞു

Posted On: 24 AUG 2023 8:51AM by PIB Thiruvananthpuram

ചന്ദ്രയാൻ 3ന്റെ വിജയകരമായ ലാൻഡിങ്ങിന്റെ പശ്ചാത്തലത്തിൽ നിരവധി രാഷ്ട്രത്തലവന്മാർ ഇന്ത്യയെ അഭിനന്ദിച്ചു. അഭിനന്ദനം അറിയിച്ച ലോകനേതാക്കൾക്ക് സമൂഹമാധ്യമമായ എക്സിലൂടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നന്ദി രേഖപ്പെടുത്തി.
 

ഭൂട്ടാൻ പ്രധാനമന്ത്രിയുടെ സന്ദേശത്തിനുള്ള ശ്രീ മോദിയുടെ മറുപടി ഇങ്ങനെ:

ചന്ദ്രയാൻ 3നെ അഭിനന്ദിച്ചുള്ള വാക്കുകൾക്ക് ഭൂട്ടാൻ പ്രധാനമന്ത്രി ലോട്ടേ ഷെറിങ്ങിനു നന്ദി. ഇന്ത്യയുടെ ബഹിരാകാശ പരിപാടി ആഗോള ക്ഷേമത്തിനായി സാധ്യമാകുന്നതെല്ലാം ചെയ്യും. 

മാലദ്വീപ് പ്രസിഡന്റിന്റെ സന്ദേശത്തിനുള്ള ശ്രീ മോദിയുടെ മറുപടി ഇങ്ങനെ:

നിങ്ങളുടെ ആശംസകൾക്ക് നന്ദി പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സോലിഹ്.

 

നേപ്പാൾ പ്രധാനമന്ത്രിയുടെ സന്ദേശത്തിനുള്ള ശ്രീ മോദിയുടെ മറുപടി ഇങ്ങനെ:

അഭിനന്ദന സന്ദേശത്തിന് നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമാൽ ദഹാൽ പ്രചണ്ഡയ്ക്കു നന്ദി.
 

നോർവേ പ്രധാനമന്ത്രിയുടെ സന്ദേശത്തിനുള്ള ശ്രീ മോദിയുടെ മറുപടി ഇങ്ങനെ:

തീർച്ചയായും, പ്രധാനമന്ത്രി ജോനാസ് ഗർ സ്റ്റോർ. ഇന്നത്തെ ദിവസം ഈ ഗ്രഹത്തിന് ചരിത്ര ദിനമാണ്. 

ഷേഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ സന്ദേശത്തിനുള്ള ശ്രീ മോദിയുടെ മറുപടി ഇങ്ങനെ:

ഷേഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിനു നന്ദി. 140 കോടി ഇന്ത്യക്കാരുടെ കരുത്തും വൈദഗ്ധ്യവും അർപ്പണബോധവുമാണ് ഇന്ത്യയുടെ വിജയത്തിന് ഊർജം പകർന്നത്.

 

ജമൈക്ക പ്രധാനമന്ത്രിയുടെ സന്ദേശത്തിനുള്ള ശ്രീ മോദിയുടെ മറുപടി ഇങ്ങനെ:

പ്രധാനമന്ത്രി ആൻഡ്രൂ ഹോൽനെസിന്റെ മികച്ച വാക്കുകൾക്ക് നന്ദി. 

മഡഗാസ്കർ പ്രസിഡന്റിന്റെ സന്ദേശത്തിനുള്ള ശ്രീ മോദിയുടെ മറുപടി ഇങ്ങനെ:

താങ്കളുടെ മനോഹരമായ വാക്കുകൾക്കു നന്ദി, പ്രസിഡന്റ് ആൻഡ്രി രജോലിന. ഇന്ത്യയുടെ ബഹിരാകാശ മേഖലയിലെ കുതിപ്പ് വരുംനാളുകളിൽ മാനവരാശിക്കു ഗുണമാകും.
 

സ്പെയിൻ പ്രധാനമന്ത്രിയുടെ സന്ദേശത്തിനുള്ള ശ്രീ മോദിയുടെ മറുപടി ഇങ്ങനെ:

തീർച്ചയായും. ശാസ്ത്രത്തിന്റെ കരുത്തിലൂടെ ഏവർക്കും മികച്ച ഭാവിയൊരുക്കാനായി പ്രവർത്തിക്കുകയാണ് ഇന്ത്യ. താങ്കളുടെ ആശംസകൾക്കു നന്ദി പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ്. 

ഇയു കമ്മീഷൻ പ്രസിഡന്റിന്റെ സന്ദേശത്തിനുള്ള ശ്രീ മോദിയുടെ മറുപടി ഇങ്ങനെ:

ഉർസുല വോൻ ഡെർ ലെയന്റെ വാക്കുകൾക്ക് നന്ദി. മാനവരാശിയുടെ ഉന്നമനത്തിനായി ഇന്ത്യ തുടർന്നും പര്യവേക്ഷണം ചെയ്യുകയും പഠിക്കുകയും പങ്കിടുകയും ചെയ്യും.
 

ഷേഖ് മുഹമ്മദ് ബിൻ സയിദ് അൽ നഹ്യാന്റെ സന്ദേശത്തിനുള്ള ശ്രീ മോദിയുടെ മറുപടി ഇങ്ങനെ:

ആശംസകൾക്കു നന്ദി ഷേഖ് മുഹമ്മദ് ബിൻ സയിദ് അൽ നഹ്യാൻ. ഈ നാഴികക്കല്ല് ഇന്ത്യയുടെ അഭിമാനം മാത്രമല്ല, മനുഷ്യ പ്രയത്നത്തിന്റെയും സ്ഥിരോത്സാഹത്തിന്റെയും ദീപസ്തംഭമാണ്. ശാസ്ത്രത്തിലും ബഹിരാകാശത്തിലുമുള്ള നമ്മുടെ പ്രയത്‌നങ്ങൾ എല്ലാവർക്കും ശോഭനമായ നാളെക്ക് വഴിയൊരുക്കട്ടെ. 

അർമേനിയയുടെ പ്രധാനമന്ത്രിയുടെ സന്ദേശത്തിനുള്ള ശ്രീ മോദിയുടെ മറുപടി ഇങ്ങനെ:

ആശംസകൾക്കു നന്ദി പ്രധാനമന്ത്രി നിക്കോൾ പഷ്നിയാൻ.

 

Message by the  President of Republic of Maldives 

 

 

Message by the Prime Minister of Nepal 

 

 

The Prime Minister of Norway 

 

 

HH Sheikh Mohammad bin Rashid Al Maktoum 

 

 

The Prime Minister of Jamaica 

 

 

The President of Republic of Madagascar

 

 

The Prime Minister of Spain 

 

 

The President of the EU Commission 

 

 

HH Sheikh Mohammed bin Zayed Al Nahyan 

 

 

The Prime Minister of Republic of Armenia 

 

 

ND

(Release ID: 1951607) Visitor Counter : 109