പ്രധാനമന്ത്രിയുടെ ഓഫീസ്
രാഷ്ട്രത്തെ മുന്നോട്ട് കൊണ്ടുപോകാൻ സ്ത്രീകളുടെ നേതൃത്വത്തിൽ വികസനം അനിവാര്യം: സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി
Posted On:
15 AUG 2023 2:02PM by PIB Thiruvananthpuram
ഇന്ന് 77-ാമത് സ്വാതന്ത്ര്യ ദിനത്തിൽ ചുവപ്പു കോട്ടയുടെ കൊത്തളത്തിൽ നിന്ന് സംസാരിച്ച പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, സ്ത്രീകൾ നയിക്കുന്ന വികസനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകുന്നതിന് അത് എങ്ങനെ അനിവാര്യമാണെന്നും അടിവരയിട്ടു. സിവിൽ വ്യോമയാന മേഖലയിൽ ഏറ്റവുമധികം വനിതാ പൈലറ്റുമാരുണ്ടെന്ന് ഇന്ത്യക്ക് ഇന്ന് അഭിമാനത്തോടെ പറയാൻ കഴിയുമെന്ന് പ്രധാനമന്ത്രി അനുസ്മരിച്ചു. വനിതാ ശാസ്ത്രജ്ഞരും ചന്ദ്രയാൻ ദൗത്യത്തിന് നേതൃത്വം നൽകുന്നുണ്ട്, പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
ജി 20 യിൽ സ്ത്രീകളുടെ നേതൃത്വത്തിൽ വികസനം എന്ന വിഷയം താൻ മുന്നോട്ട് വച്ചിട്ടുണ്ടെന്നും ജി 20 രാജ്യങ്ങൾ അത് അംഗീകരിച്ചുവെന്നും അതിന്റെ പ്രാധാന്യം തിരിച്ചറിയുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
'നാരി സമ്മാൻ' എന്ന വിഷയത്തെക്കുറിച്ച് സംസാരിക്കവേ, പ്രധാനമന്ത്രി തന്റെ ഒരു വിദേശ സന്ദർശനത്തിൽ നിന്നുള്ള ഒരു അനുഭവം പങ്കുവെച്ചു, ആ രാജ്യത്തെ ഒരു മുതിർന്ന മന്ത്രി അദ്ദേഹത്തോട് ഇന്ത്യയിലെ സ്ത്രീകൾ സയൻസും എഞ്ചിനീയറിംഗും പഠിക്കുന്നുണ്ടോ എന്ന് ചോദിച്ചു. ഇന്ന് നമ്മുടെ രാജ്യത്ത്, STEM (സയൻസ്, ടെക്‌നോളജി, എഞ്ചിനീയറിംഗ്, മാത്തമാറ്റിക്‌സ്) പിന്തുടരുന്നതിൽ പെൺകുട്ടികൾ ആൺകുട്ടികളെക്കാൾ കൂടുതലാണെന്നും ലോകം ഇന്ന് നമ്മുടെ ഈ കഴിവിലേക്കാണ് ഉറ്റുനോക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
*****
ND
(Release ID: 1948947)
Visitor Counter : 102
Read this release in:
Khasi
,
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada