പ്രധാനമന്ത്രിയുടെ ഓഫീസ്‌

കർഷകർക്ക് കുറഞ്ഞ വിലയ്ക്ക് യൂറിയ നൽകുന്നതിന് 10 ലക്ഷം കോടി രുപയുടെ സബ്‌സിഡി : പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി


ചാക്ക് ഒന്നിന് 3000 രൂപ വിലയുള്ള യൂറിയ 300 രൂപയ്ക്ക് കർഷകർക്ക് ലഭ്യമാക്കുന്നുവെന്ന് പ്രധാനമന്ത്രി

Posted On: 15 AUG 2023 1:57PM by PIB Thiruvananthpuram

കർഷകർക്ക് യൂറിയ സബ്‌സിഡിയായി ഗവണ്മെന്റ്  10 ലക്ഷം കോടി രൂപ അനുവദിച്ചതായി ചുവപ്പുകോട്ടയിൽ  സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. "ആഗോളതലത്തിൽ ഒരു ചാക്കിന് 3,000 രൂപ വിലയുള്ള യൂറിയ,  300 രൂപയ്ക്ക്  കുറഞ്ഞ നിരക്കിൽ നൽകുന്നതിന്  യൂറിയ സബ്‌സിഡിയായിഗവണ്മെന്റ്  10 ലക്ഷം കോടി രൂപ അനുവദിച്ചു."

ചില ആഗോള വിപണികളിൽ  ചാക്കൊന്നിന് മൂവായിരംരൂപയ്ക്ക് വിൽക്കുന്ന യൂറിയ കർഷകർക്ക്  300 രൂപയിൽ കൂടാതെയാണ് വിളിക്കുന്നതെന്ന് ചുവപ്പുകോട്ടയിൽ നിന്ന് പ്രധാനമന്ത്രി രാജ്യത്തെ അറിയിച്ചു. "ചില ആഗോള വിപണികളിൽ യൂറിയയ്ക്ക്   3,000 രൂപയിൽ കൂടുതൽ  വില ഈടാക്കുന്നുണ്ട്.  ഇപ്പോൾ ഗവണ്മെന്റ് ഇത്  നമ്മുടെ കർഷകർക്ക്  300 രൂപയിൽ കൂടാതെ വിൽക്കുന്നു. , അതിനാൽ ഗവണ്മെന്റ്  സബ്‌സിഡി നൽകുന്നു. നമ്മുടെ കർഷകർക്ക് യൂറിയ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കാനായി  10 ലക്ഷം കോടി രൂപയുടെ സബ്സിഡിയാണ് നൽകുന്നത്. "

ND

(Release ID: 1948940) Visitor Counter : 104