പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

മഹാരാഷ്ട്രയിലെ ഷഹാപൂർ അപകടം : പ്രധാനമന്ത്രി അനുശോചിച്ചു


പി എം എൻ ആർ എഫിൽ നിന്ന് സഹായധനം പ്രഖ്യാപിച്ചു

Posted On: 01 AUG 2023 8:26AM by PIB Thiruvananthpuram

മഹാരാഷ്ട്രയില്‍ സമൃദ്ധി എക്‌സ്പ്രസ് ഹൈവേയുടെ നിര്‍മാണത്തിനിടെ കൂറ്റന്‍ ക്രെയിന്‍ നിര്‍മാണത്തിലിരുന്ന പാലത്തിന്റെ സ്ലാബിന് മുകളിലേക്ക് തകര്‍ന്നുവീണ അപകടത്തിൽ ജീവഹാനിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി.

ദുരന്തത്തിൽ മരണമടഞ്ഞവരുടെ ഉറ്റ ബന്ധുക്കൾക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്നും രണ്ടു ലക്ഷം രൂപയും , പരിക്കേറ്റവർക്ക് അൻപതിനായിരം രൂപ വീതവും സഹായധനവും  പ്രധാനമന്ത്രി പ്രഖ്യാപിച്ചു. 


പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു;

“മഹാരാഷ്ട്രയിലെ ഷഹാപൂരിൽ നടന്ന ദാരുണമായ ദുരന്തത്തിൽ വേദനിക്കുന്നു. ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് എന്റെ അഗാധമായ അനുശോചനം. നമ്മുഡി  ചിന്തകളും പ്രാർത്ഥനകളും പരിക്കേറ്റവർക്കൊപ്പമുണ്ട്. എൻ‌ഡി‌ആർ‌എഫും പ്രാദേശിക ഭരണകൂടവും അപകടസ്ഥലത്ത് പ്രവർത്തിക്കുന്നു, ദുരിതബാധിതർക്ക് ശരിയായ സഹായം ഉറപ്പാക്കാൻ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നു.
ദുരന്തത്തിൽ മരണമടഞ്ഞവരുടെ ഉറ്റ ബന്ധുക്കൾക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്നും രണ്ടു ലക്ഷം രൂപയും , പരിക്കേറ്റവർക്ക് അൻപതിനായിരം രൂപ വീതവും സഹായധനം നൽകും : പ്രധാനമന്ത്രി നരേന്ദ്ര മോദി ."

 

ND

(Release ID: 1944534) Visitor Counter : 124