രാജ്യരക്ഷാ മന്ത്രാലയം
24-ാമത് കാർഗിൽ വിജയ് ദിവസ് സ്മരണയ്ക്കായി ഇന്ത്യൻ സൈന്യം ന്യൂഡൽഹിയിൽ നിന്ന് ദ്രാസിലേക്ക് വനിതാ ട്രൈ-സർവീസ്സ് മോട്ടോർസൈക്കിൾ റാലി ആരംഭിച്ചു
Posted On:
18 JUL 2023 1:39PM by PIB Thiruvananthpuram
ന്യൂ ഡൽഹി: ജൂലൈ 18, 2023
1999-ലെ കാർഗിൽ യുദ്ധത്തിൽ പാക്കിസ്ഥാനെതിരായ 24 വർഷത്തെ വിജയത്തിന്റെ സ്മരണയ്ക്കായും സ്ത്രീശക്തി ഉയർത്തിക്കാട്ടുന്നതിനുമായി, ഇന്ത്യൻ സൈന്യം ഡൽഹിയിലെ ദേശിയ യുദ്ധ സ്മാരകത്തിൽ നിന്ന് ദ്രാസിലെ കാർഗിൽ യുദ്ധസ്മാരകത്തിലേക്ക് (ലഡാക്ക്) ട്രൈ-സർവീസസ് 'നാരി ശശക്തികരൺ വനിതാ മോട്ടോർസൈക്കിൾ റാലി' ആരംഭിച്ചു. ഇന്ന് ന്യൂ ഡൽഹിയിലെ ദേശിയ യുദ്ധ സ്മാരകത്തിൽ നിന്ന് കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ വനിതൾ മാത്രമുള്ള മോട്ടോർസൈക്കിൾ റാലി ഫ്ലാഗ് ഓഫ് ചെയ്തു.
25 അംഗ സംഘത്തിൽ രണ്ട് വീർ നാരികൾ ഉൾപ്പെടുന്നു. ഇപ്പോൾ സേവനമനുഷ്ഠിക്കുന്ന ഒരു ഉദ്യോഗസ്ഥ; ഇന്ത്യൻ സൈന്യത്തിലെ 10 വനിതാ ഓഫീസർമാരും മൂന്ന് വനിതാ സൈനികരും; ഇന്ത്യൻ എയർഫോഴ്‌സ്, ഇന്ത്യൻ നേവി എന്നിവയിലെ ഓരോ വനിതാ ഓഫീസർ വീതം; എട്ട് സായുധ സൈനികരുടെ ഭാര്യമാരും സംഘത്തിൽ ഉൾപ്പെടുന്നു.
റാലി ഏകദേശം 1000 കിലോമീറ്റർ ദൂരം പിന്നിടും. അതിൽ സംഘം ഹരിയാന, പഞ്ചാബ് സമതലങ്ങളിലൂടെയും ജമ്മു കശ്മീരിലെയും ലഡാക്കിലെയും ഉയർന്ന പർവതനിരകളിലെ ചുരങ്ങളിലൂടെയും സഞ്ചരിച്ച് 2023 ജൂലൈ 25 ന് ദ്രാസിലെ കാർഗിൽ യുദ്ധസ്മാരകത്തിൽ എത്തിച്ചേരും. എൻസിസി കേഡറ്റുകൾ, വിവിധ സ്‌കൂൾ/കോളേജുകളിലെ വിദ്യാർത്ഥികൾ, വിമുക്തഭടന്മാർ, വീര വനിതകൾ എന്നിവരുമായി സംഘം സംവദിക്കും.
(Release ID: 1940451)
Visitor Counter : 143