പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഫ്രാൻസ് പ്രസിഡന്റുമായി പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച

Posted On: 15 JUL 2023 6:54AM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2023 ജൂലൈ 14 ന് പാരീസിലെ എലിസീ കൊട്ടാരത്തിൽ വെച്ച് റിപ്പബ്ലിക് ഓഫ് ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി ഒറ്റയ്ക്കും, പ്രതിനിധി   തലത്തിലും  ചർച്ചകൾ നടത്തി.

പ്രതിരോധവും സുരക്ഷയും, സിവിൽ ന്യൂക്ലിയർ, ശാസ്ത്ര സാങ്കേതിക വിദ്യ, ഊർജം, വ്യാപാരം, നിക്ഷേപം, ബഹിരാകാശം, കാലാവസ്ഥാ വ്യതിയാനം ചെറുക്കുന്നതിനുള്ള നടപടികൾ , ജനങ്ങൾ തമ്മിലുള്ള ബന്ധം   തുടങ്ങി ഉഭയകക്ഷി സഹകരണത്തിന്റെ വിശാലമായ മേഖലകളിൽ ഇരു നേതാക്കളും വിപുലമായ ചർച്ചകൾ നടത്തി.

ഇന്ത്യയുടെ ജി 20 പ്രസിഡൻസി, ഇൻഡോ-പസഫിക്, പരസ്പര താൽപ്പര്യമുള്ള മേഖലാ , ആഗോള വിഷയങ്ങൾ എന്നിവയും ചർച്ചകളിൽ  ഉൾപ്പെട്ടു. .

"ഹൊറൈസൺ 2047: ഇന്ത്യ-ഫ്രാൻസ് തന്ത്രപരമായ കൂട്ടുകെട്ടിന്റെ ഭാവി രേഖ"  ഉൾപ്പെടെയുള്ള  ഫലരേഖകൾ അംഗീകരിച്ചു.

2023 സെപ്റ്റംബറിൽ ന്യൂഡൽഹിയിൽ നടക്കുന്ന ജി 20 നേതാക്കളുടെ ഉച്ചകോടിക്കായി  പ്രസിഡന്റ് മാക്രോണിനെ സ്വാഗതം ചെയ്ത   പ്രധാനമന്ത്രി അതിനായി ഉറ്റു നോക്കുന്നുവെന്നും പറഞ്ഞു.

 

ND



(Release ID: 1939654) Visitor Counter : 113