പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

മധ്യപ്രദേശ് വാഹനാപകടം :  പ്രധാനമന്ത്രി അനുശോചിച്ചു 


ദുരന്ത ബാധിതർക്ക് പി എം എൻ ആർ എഫിൽ  നിന്ന് സഹായധനം  പ്രഖ്യാപിച്ചു

Posted On: 28 JUN 2023 8:08PM by PIB Thiruvananthpuram

മധ്യപ്രദേശിലെ ദതിയ ജില്ലയിലുണ്ടായ വാഹനാപകടത്തിലെ  ജീവഹാനിയിൽ  പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി. ദുരന്തബാധിതർക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ (പിഎംഎൻആർഎഫ്) നിന്ന് ധനസഹായം നൽകുമെന്ന് ശ്രീ മോദി പ്രഖ്യാപിച്ചു.

പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു;

“ദതിയയിലെ റോഡ് അപകടം ഹൃദയഭേദകമാണ്. ഈ അപകടത്തിൽ തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് എന്റെ അനുശോചനം. പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുന്നു. സംസ്ഥാന ഗവണ്മെന്റിന്റെ  മേൽനോട്ടത്തിൽ, പ്രാദേശിക ഭരണകൂടം പൂർണമായും ദുരിതാശ്വാസ, രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നു : പ്രധാനമന്ത്രി മോദി.

" ദതിയയിലെ അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ അടുത്ത ബന്ധുക്കൾക്ക് പി എം എൻ ആർ എഫിൽ  നിന്ന് 2 ലക്ഷം  രൂപ നൽകും. പരിക്കേറ്റവർക്ക് അൻപതിനായിരം രൂപ വീതം  നൽകും : പ്രധാനമന്ത്രി നരേന്ദ്രമോദി.

*******

--ND--


(Release ID: 1936134) Visitor Counter : 104