പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഡൽഹി സർവകലാശാലയുടെ ശതാബ്ദി ആഘോഷങ്ങളുടെ സമാപന ചടങ്ങിൽ പ്രധാനമന്ത്രി ജൂൺ 30-ന് പങ്കെടുക്കും


യൂണിവേഴ്‌സിറ്റിയിലെ ടെക്‌നോളജി ഫാക്കൽറ്റി, കമ്പ്യൂട്ടർ സെന്റർ, അക്കാദമിക് ബ്ലോക്ക് എന്നിവയുടെ കെട്ടിടത്തിന്റെ തറക്കല്ലിടൽ പ്രധാനമന്ത്രി നിർവഹിക്കും

Posted On: 28 JUN 2023 6:08PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2023 ജൂൺ 30-ന് രാവിലെ 11 മണിക്ക് ഡൽഹി യൂണിവേഴ്‌സിറ്റി സ്‌പോർട്‌സ് കോംപ്ലക്‌സിലെ മൾട്ടിപർപ്പസ് ഹാളിൽ  ഡൽഹി യൂണിവേഴ്‌സിറ്റിയുടെ ശതാബ്ദി ആഘോഷങ്ങളുടെ സമാപന ചടങ്ങിൽ പങ്കെടുക്കും. പ്രധാനമന്ത്രി ചടങ്ങിനെ   അഭിസംബോധനയും  ചെയ്യും.

ഡൽഹി യൂണിവേഴ്സിറ്റി കമ്പ്യൂട്ടർ സെന്ററിന്റെയും ടെക്നോളജി ഫാക്കൽറ്റിയുടെ കെട്ടിടത്തിന്റെയും, യൂണിവേഴ്സിറ്റിയുടെ നോർത്ത് കാമ്പസിൽ നിർമ്മിക്കുന്ന അക്കാദമിക് ബ്ലോക്കിന്റെയും തറക്കല്ലിടൽ തദവസരത്തിൽ പ്രധാനമന്ത്രി നിർവഹിക്കും.

രാഷ്ട്ര നിർമ്മാണത്തിൽ വളരെയധികം സംഭാവനകൾ നൽകിയിട്ടുള്ള ഡൽഹി സർവ്വകലാശാല 1922 മെയ് 1 നാണ് സ്ഥാപിതമായത് . കഴിഞ്ഞ നൂറ് വർഷങ്ങളിൽ, ഈ സർവ്വകലാശാല വളരെയധികം വളരുകയും വിപുലീകരിക്കുകയും ചെയ്തു. സർവകലാശാലയ്ക്കു കീഴിൽ  ഇപ്പോൾ 86 ഡിപ്പാർട്ട്‌മെന്റുകളും 90 കോളേജുകളും 6 ലക്ഷത്തിലധികം വിദ്യാർത്ഥികളുമുണ്ട്.

--ND--


(Release ID: 1936128)