പ്രധാനമന്ത്രിയുടെ ഓഫീസ്
അഞ്ച് വന്ദേ ഭാരത് ട്രെയിനുകൾ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു
Posted On:
27 JUN 2023 10:01PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് മധ്യപ്രദേശിലെ ഭോപ്പാലിലെ റാണി കമലാപതി റെയിൽവേ സ്റ്റേഷനിൽ അഞ്ച് വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്തു. അഞ്ച് വന്ദേ ഭാരത് ട്രെയിനുകൾ ഭോപ്പാൽ (റാണി കമലാപതി) - ഇൻഡോർ വന്ദേ ഭാരത് എക്സ്പ്രസ്; ഭോപ്പാൽ (റാണി കമലാപതി) - ജബൽപൂർ വന്ദേ ഭാരത് എക്സ്പ്രസ്; റാഞ്ചി - പട്ന വന്ദേ ഭാരത് എക്സ്പ്രസ്; ധാർവാഡ് - ബെംഗളൂരു വന്ദേ ഭാരത് എക്സ്പ്രസ്, ഗോവ (മഡ്ഗാവ്) - മുംബൈ വന്ദേ ഭാരത് എക്സ്പ്രസ് എന്നിവ ഉൾപ്പെടും .
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു :
റാണി കമലാപതി - ഇൻഡോർ വന്ദേ ഭാരത് എക്‌സ്‌പ്രസിന്റെ ആദ്യ കോച്ച് പ്രധാനമന്ത്രി പരിശോധിച്ചു. ട്രെയിനിലുണ്ടായിരുന്ന കുട്ടികളുമായും ജീവനക്കാരുമായും അദ്ദേഹം സംവദിച്ചു.
;
"ഇന്ന് ഭോപ്പാലിൽ അഞ്ച് വന്ദേ ഭാരത് ട്രെയിനുകൾ ഒരുമിച്ച് ആരംഭിക്കാൻ കഴിഞ്ഞത് ഭാഗ്യമാണ്. രാജ്യത്തുടനീളമുള്ള അടിസ്ഥാന സൗകര്യങ്ങളുടെയും കണക്റ്റിവിറ്റിയുടെയും വേഗത്തിലുള്ള വികസനത്തിന് നമ്മുടെ ഗവണ്മെന്റ് എത്രത്തോളം പ്രതിബദ്ധമാണെന്ന് ഇത് കാണിക്കുന്നു."
...ND...
(Release ID: 1935769)
Visitor Counter : 111
Read this release in:
Odia
,
English
,
Urdu
,
Marathi
,
Hindi
,
Manipuri
,
Assamese
,
Bengali
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada