പ്രധാനമന്ത്രിയുടെ ഓഫീസ്
ഈജിപ്തിലെ ഗ്രാൻഡ് മുഫ്തിയുമായി പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച
प्रविष्टि तिथि:
25 JUN 2023 5:18AM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2023 ജൂൺ 24 ന് ഈജിപ്തിലെ തന്റെ ഔദ്യോഗിക സന്ദർശന വേളയിൽ ഈജിപ്തിലെ ഗ്രാൻഡ് മുഫ്തി ഹിസ് എമിനൻസ് ഡോ. ഷോക്കി ഇബ്രാഹിം അല്ലാമുമായി കൂടിക്കാഴ്ച നടത്തി.
തന്റെ സമീപകാല ഇന്ത്യാ സന്ദർശനത്തെ ഗ്രാൻഡ് മുഫ്തി സ്‌നേഹപൂർവ്വം അനുസ്മരിക്കുകയും ഇന്ത്യയും ഈജിപ്തും തമ്മിലുള്ള ശക്തമായ സാംസ്‌കാരികവും ജനങ്ങളുമായുള്ള ബന്ധവും എടുത്തുകാട്ടുകയും ചെയ്തു. സമഗ്രതയും ബഹുസ്വരതയും വളർത്തിയെടുക്കുന്നതിൽ പ്രധാനമന്ത്രിയുടെ നേതൃത്വത്തെയും ഗ്രാൻഡ് മുഫ്തി അഭിനന്ദിച്ചു.
സമൂഹത്തിലെ സാമൂഹികവും മതപരവുമായ സൗഹാർദ്ദം വളർത്തുന്നതിന് കുറിച്ചും , തീവ്രവാദത്തെയും, മൗലികവാദത്തെയും പ്രതിരോധിക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളിലും ചർച്ചകൾ ശ്രദ്ധ കേന്ദ്രീകരിച്ചു.
ഈജിപ്തിലെ സാമൂഹ്യനീതി മന്ത്രാലയത്തിന് കീഴിലുള്ള ദാർ-അൽ-ഇഫ്തയിൽ ഇന്ത്യ വിവരസാങ്കേതിക വിദ്യയുടെ മികവിന്റെ ഒരു കേന്ദ്രം സ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു.
ND
(रिलीज़ आईडी: 1935082)
आगंतुक पटल : 154
इस विज्ञप्ति को इन भाषाओं में पढ़ें:
Kannada
,
English
,
Urdu
,
Marathi
,
हिन्दी
,
Assamese
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu