പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രി നയിച്ച 9-ാം അന്താരാഷ്ട്ര യോഗ ദിന വാർഷികം
प्रविष्टि तिथि:
21 JUN 2023 7:58PM by PIB Thiruvananthpuram
2023 ജൂൺ 21-ന് ന്യൂയോർക്ക് നഗരത്തിലെ യുഎൻ ആസ്ഥാനത്തെ നോർത്ത് ലോണിൽ വച്ച് 9-മത് വാർഷിക അന്താരാഷ്ട്ര യോഗ ദിനാചരണത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നേതൃത്വം നൽകി.
'യോഗ വസുധൈവ കുടുംബത്തിന്' എന്നതാണ് ഈ വർഷത്തെ പ്രമേയം. "വസുധൈവ കുടുംബകം" അല്ലെങ്കിൽ "ഒരു ഭൂമി · ഒരു കുടുംബം ഒരു ഭാവി".
135-ലധികം രാജ്യങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് യോഗ പ്രേമികളിൽ നിന്നുള്ള മികച്ച പ്രതികരണത്തിന് ഈ പരിപാടി സാക്ഷ്യം വഹിച്ചു, ഒരു യോഗ സെഷനിൽ ഏറ്റവും കൂടുതൽ രാജ്യക്കാർ പങ്കെടുത്തതിന് ഗിന്നസ് വേൾഡ് റെക്കോർഡ് സ്ഥാപിച്ചു. യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിന്റെ ഒരു വീഡിയോ സന്ദേശവും പ്രദർശിപ്പിച്ചു .
77-ാമത് യുഎൻ ജനറൽ അസംബ്ലിയുടെ പ്രസിഡന്റ് ശ്രീ. സിസബ കൊറോസി , ന്യൂയോർക്ക് സിറ്റി മേയർ എറിക് ആഡംസ്, യുഎൻ ഡെപ്യൂട്ടി സെക്രട്ടറി ജനറലും ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ഗ്രൂപ്പിന്റെ ചെയർപേഴ്സണുമായ ആമിന ജെ മുഹമ്മദ്, നയതന്ത്രജ്ഞർ, ഉദ്യോഗസ്ഥർ, അക്കാദമിക് വിദഗ്ധർ, ആരോഗ്യ വിദഗ്ദർ, സാങ്കേതിക വിദഗ്ധർ, വ്യവസായ പ്രമുഖർ, മാധ്യമ പ്രവർത്തകർ, കലാകാരന്മാർ, ആത്മീയ നേതാക്കൾ, യോഗാഭ്യാസികൾ എന്നിങ്ങനെ വിവിധ മേഖലകളിൽ നിന്നുള്ള നിരവധി പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.
യോഗ സെഷനുമുമ്പ്, 2022 ഡിസംബറിൽ ഇന്ത്യയുടെ സുരക്ഷാ സമിതി പ്രസിഡൻസിയുടെ കാലത്ത് ഉദ്ഘാടനം ചെയ്ത മഹാത്മാഗാന്ധിയുടെ പ്രതിമയിൽ പ്രധാനമന്ത്രി പുഷ്പാർച്ചന നടത്തി. തുടർന്ന് നോർത്ത് ലോണിലെ സമാധാന പരിപാലന സ്മാരകത്തിൽ പ്രധാനമന്ത്രി ആദരാഞ്ജലി അർപ്പിച്ചു.
ND
(रिलीज़ आईडी: 1934290)
आगंतुक पटल : 151
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Manipuri
,
Urdu
,
Marathi
,
हिन्दी
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada