പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രമുഖ യുഎസ് അക്കാദമിക് വിദഗ്ധരുമായി പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച

Posted On: 21 JUN 2023 9:01AM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് യുഎസിലെ ന്യൂയോർക്കിൽ പ്രമുഖ യുഎസ് അക്കാദമിക് വിദഗ്ധരുമായി കൂടിക്കാഴ്ച നടത്തി. കൃഷി, വിപണനം, എഞ്ചിനീയറിംഗ്, ആരോഗ്യം, ശാസ്ത്രം, സാങ്കേതികവിദ്യ എന്നീ വിവിധ മേഖലകളിൽ നിന്നുള്ള അക്കാദമിക് വിദഗ്ധർ കൂടിക്കാഴ്ചയിൽ ഉൾപ്പെട്ടു. 

ഇന്ത്യയുടെ പുതിയ വിദ്യാഭ്യാസ നയത്തിന് കീഴിലുള്ള ഗവേഷണ സഹകരണവും ദ്വിമുഖ അക്കാദമിക വിനിമയവും വർദ്ധിപ്പിക്കുന്നതിനുള്ള സാധ്യതകളും  അവർ ചർച്ച ചെയ്തു.

അക്കാദമിക് വിദഗ്ധർ തങ്ങളുടെ വൈദഗ്ധ്യമുള്ള മേഖലകളിൽ നിന്നുള്ള കാഴ്ചപ്പാടുകളും അനുഭവങ്ങളും പ്രധാനമന്ത്രിയുമായി പങ്കുവെച്ചു.

ആശയവിനിമയത്തിൽ പങ്കെടുത്ത അക്കാദമിക് വിദഗ്ധരുടെ വിശദാംശങ്ങൾ താഴെ കൊടുക്കുന്നു:

  • ശ്രീമതി ചന്ദ്രിക ടണ്ടൻ, ബോർഡ് ചെയർ, എൻ  വൈ  യു  ടണ്ടൻ സ്കൂൾ ഓഫ് എഞ്ചിനീയറിംഗ്
  • പെൻസിൽവാനിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റി പ്രസിഡന്റ്  ഡോ.  നീലി ബെന്ദാപുഡി 
  • ഡോ. പ്രദീപ് ഖോസ്ല, ചാൻസലർ, യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ, സാൻ ഡിയാഗോ
  • ഡോ. സതീഷ് ത്രിപാഠി, ബഫലോയിലെ യൂണിവേഴ്സിറ്റി പ്രസിഡന്റ്
  • പ്രൊഫസർ ജഗ്മോഹൻ രാജു, മാർക്കറ്റിംഗ് പ്രൊഫസർ, വാർട്ടൺ സ്കൂൾ ഓഫ് ബിസിനസ്, പെൻസിൽവാനിയ യൂണിവേഴ്സിറ്റി
  • ഡോ. മാധവ് വി. രാജൻ, ഡീൻ, ബൂത്ത് സ്കൂൾ ഓഫ് ബിസിനസ്, ചിക്കാഗോ യൂണിവേഴ്സിറ്റി
  • പ്രൊഫസർ രത്തൻ ലാൽ, ഡിസ്റ്റിംഗ്വിഷ്ഡ് യൂണിവേഴ്സിറ്റി സോയിൽ സയൻസ് പ്രൊഫസർ; ഡയറക്ടർ, CFAES രത്തൻ ലാൽ സെന്റർ ഫോർ കാർബൺ മാനേജ്‌മെന്റ് ആൻഡ് സീക്വസ്‌ട്രേഷൻ, ഒഹായോ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി
  • ഡോ. അനുരാഗ് മൈറൽ, കാർഡിയോവാസ്കുലർ മെഡിസിൻ അഡ്‌ജങ്ക്റ്റ് പ്രൊഫസർ, സ്റ്റാൻഫോർഡ് യൂണിവേഴ്‌സിറ്റി & ഫാക്കൽറ്റി ഫെലോയും സ്റ്റാൻഫോർഡ് യൂണിവേഴ്‌സിറ്റിയിലെ സെന്റർ ഫോർ ഇന്നൊവേഷൻ ആൻഡ് ഗ്ലോബൽ ഹെൽത്തിൽ ടെക്‌നോളജി ഇന്നൊവേഷനും ഇംപാക്‌റ്റിനുമുള്ള ലീഡും.

--ND--


(Release ID: 1933840) Visitor Counter : 95