പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

അമേരിക്കൻ  ബുദ്ധിജീവികളുമായി  പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച

Posted On: 21 JUN 2023 8:58AM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അമേരിക്കയിലെ ന്യൂയോർക്കിൽ  യുഎസിലെ നിരവധി പ്രമുഖ ചിന്തകന്മാരും ബുദ്ധിജീവികളുമായി   കൂടിക്കാഴ്ച നടത്തി.

പ്രധാനമന്ത്രിയും വിദഗ്ധരും വികസന, ഭൗമ-രാഷ്ട്രീയ വിഷയങ്ങൾ ചർച്ച ചെയ്തു.

അമൃതകാലത്ത്‌   ഇന്ത്യ അതിന്റെ പരിവർത്തനത്തിന് തുടക്കമിടുമ്പോൾ അവരുടെ സാന്നിധ്യം  വർദ്ധിപ്പിക്കാൻ പ്രധാനമന്ത്രി അവരെ ഇന്ത്യയിലേയ്ക്ക്  ക്ഷണിച്ചു.

ആശയവിനിമയത്തിൽ പങ്കെടുത്തവരിൽ  വിവിധ മേഖലകളിൽ  നിന്നുള്ള ഈ  വിദഗ്ധർ ഉൾപ്പെട്ടു : 

  • ന്യൂയോർക്കിലെ കൗൺസിൽ ഓൺ ഫോറിൻ റിലേഷൻസിൽ (സിഎഫ്ആർ) നിയുക്ത പ്രസിഡന്റും വിശിഷ്ട ഫെല്ലോയുമായ  മൈക്കൽ ഫ്രോമാൻ
  • ന്യൂയോർക്കിലെ ഏഷ്യാ സൊസൈറ്റി പോളിസി ഇൻസ്റ്റിറ്റ്യൂട്ടിലെ ഇന്റർനാഷണൽ സെക്യൂരിറ്റി ആൻഡ് ഡിപ്ലോമസി വൈസ് പ്രസിഡന്റ് . ഡാനിയൽ റസ്സൽ
  •  ബോസ്റ്റണിലെ നോർത്ത് ഈസ്റ്റേൺ യൂണിവേഴ്സിറ്റിയിലെ പൊളിറ്റിക്കൽ സയൻസ് അസോസിയേറ്റ് പ്രൊഫസർ ഡോ. മാക്സ് അബ്രാംസ്,
  • . ജെഫ് എം. സ്മിത്ത്, ഡയറക്ടർ, ഏഷ്യൻ സ്റ്റഡീസ് സെന്റർ, ദി ഹെറിറ്റേജ് ഫൗണ്ടേഷൻ, 
  • വാഷിംഗ്ടൺ ഡിസി ആസ്ഥാനമായുള്ള 'ദി മാരത്തൺ ഇനിഷ്യേറ്റീവിന്റെ' സഹസ്ഥാപകൻ . എൽബ്രിഡ്ജ് കോൾബി
  • ശ്രീ ഗുരു സോവ്ലെ, സ്ഥാപക-അംഗം, ഡയറക്ടർ (ഇന്തോ-യുഎസ് അഫയേഴ്സ്), ഇൻഡസ് ഇന്റർനാഷണൽ റിസർച്ച് ഫൗണ്ടേഷൻ, ടെക്സസ്

--ND--


(Release ID: 1933839) Visitor Counter : 135