പ്രധാനമന്ത്രിയുടെ ഓഫീസ്
ആസാമിലെ തേയിലത്തോട്ടങ്ങളിലെ സ്കൂളുകളെ പ്രധാനമന്ത്രി സ്വാഗതം ചെയ്തു
प्रविष्टि तिथि:
17 JUN 2023 8:36PM by PIB Thiruvananthpuram
അസം ഗവണ്മെന്റിന്റെ പുതിയ സംരംഭത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സ്വാഗതം ചെയ്തു.
ജൂൺ 19 മുതൽ ജൂൺ 25 വരെ അസം ഗവണ്മെന്റ് 38 പുതിയ സെക്കൻഡറി സ്കൂളുകൾ വിദ്യാർത്ഥി സമൂഹത്തിനായി സമർപ്പിക്കും. 38 സ്കൂളുകളിൽ 19 എണ്ണം തേയിലത്തോട്ട മേഖലയിലായിരിക്കും.
അസം മുഖ്യമന്ത്രി ശ്രീ ഹിമന്ത ബിശ്വ ശർമ്മയുടെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:
"സ്തുത്യർഹമായ സംരംഭം. വിദ്യാഭ്യാസമാണ് സമ്പന്നമായ ഒരു രാജ്യത്തിന്റെ അടിത്തറ, ഈ പുതിയ സെക്കൻഡറി സ്കൂളുകൾ യുവജനങ്ങൾക്ക് ശക്തമായ അടിത്തറ നൽകും. തേയിലത്തോട്ട മേഖലകളോടുള്ള പ്രതിബദ്ധതയെക്കുറിച്ച് കേൾക്കുന്നതിൽ പ്രത്യേകിച്ചും സന്തോഷമുണ്ട്."
ND
(रिलीज़ आईडी: 1933145)
आगंतुक पटल : 171
इस विज्ञप्ति को इन भाषाओं में पढ़ें:
Punjabi
,
English
,
Urdu
,
Marathi
,
हिन्दी
,
Assamese
,
Bengali
,
Manipuri
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada