പ്രധാനമന്ത്രിയുടെ ഓഫീസ്‌

ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയിലെ വിവിധ വികസന പ്രവർത്തനങ്ങളുടെ ഉദ്ഘാടനത്തിൽ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു

Posted On: 01 JUN 2023 10:27AM by PIB Thiruvananthpuram

ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയിൽ കർഷകർക്കായി 7 കസ്റ്റം ഹയറിംഗ് സെന്ററുകൾ, സ്വയം സഹായ സംഘങ്ങൾക്കായി  9 പോളി ഗ്രീൻ ഹൌസുകൾ തുടങ്ങി നിരവധി പ്രധാന അടിസ്ഥാന സൗകര്യ പദ്ധതികളുടെ ഉദ്ഘാടനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സന്തോഷം പ്രകടിപ്പിച്ചു.

ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണറുടെ ഓഫീസിന്റെ ട്വീറ്റ് ത്രെഡുകൾ പങ്കിട്ടുകൊണ്ട് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;

"ജമ്മു കശ്മീരിലെ ജനങ്ങളുടെ, പ്രത്യേകിച്ച് വികസനം കാംക്ഷിക്കുന്ന ജില്ലകളുടെ ജീവിത നിലവാരം ഉയർത്തുന്നതിനുള്ള നമ്മുടെ പ്രതിബദ്ധതയുടെ തെളിവാണ് ഇപ്പോൾ ഉദ്ഘാടനം നടന്ന വികസന പ്രവർത്തനങ്ങളുടെ ശ്രദ്ധേയമായ ശ്രേണി. 

*******

-NS-

(Release ID: 1928946) Visitor Counter : 112