നിയമ, നീതി മന്ത്രാലയം
azadi ka amrit mahotsav

ടെലി-ലോ പരിപാടി പുതിയ നാഴികക്കല്ല് കൈവരിച്ചു: 40 ലക്ഷം ഗുണഭോക്താക്കൾക്ക് നിയമ വ്യവഹാരത്തിന് മുമ്പുള്ള ഉപദേശം നൽകി

Posted On: 30 MAY 2023 2:02PM by PIB Thiruvananthpuram


ന്യൂഡൽഹി : മെയ് 30, 2023

നിയമ, നീതിന്യായ മന്ത്രാലയത്തിന് കീഴിലുള്ള നീതിന്യായ വകുപ്പിന്റെ ടെലി-ലോ പരിപാടി ഒരു പുതിയ നാഴികക്കല്ല് കൈവരിച്ചു. രാജ്യത്തുടനീളമുള്ള 40 ലക്ഷം ഗുണഭോക്താക്ക്കൾക്ക്  നിയമ വ്യവഹാരത്തിന് മുമ്പുള്ള ഉപദേശം ഇതിലൂടെ നൽകി.

ടെലി നിയമത്തെ സംബന്ധിച്ച്: നിയമ വ്യവഹാരത്തിന് മുമ്പുള്ള ഘട്ടത്തിൽ നിയമോപദേശവും വിദഗ്ദ്ധാഭിപ്രായവും തേടുന്നതിനുള്ള ഒരു ഇ-ഇന്റർഫേസ് സംവിധാനമാണ് 'റീച്ചിംഗ് ദി അൺറീച്ചഡ്' അഥവാ എത്താത്തവരിലേക്ക് എത്തുക എന്ന പരിപാടി .

പഞ്ചായത്ത് തലത്തിൽ സ്ഥിതി ചെയ്യുന്ന പൊതുസേവന കേന്ദ്രങ്ങളിൽ (സിഎസ്‌സി) ലഭ്യമായ വീഡിയോ കോൺഫറൻസിങ്/ടെലിഫോണിക് സൗകര്യങ്ങൾ വഴി നിയമസഹായം ആവശ്യമുള്ളവരും പാർശ്വവൽക്കരിക്കപ്പെട്ടവരുമായ ആളുകളെ പാനലിലുള്ള അഭിഭാഷകരുമായി  ബന്ധിപ്പിക്കുന്നു. 2017-ൽ സമാരംഭിച്ച ടെലി-ലോ സേവനം ഇപ്പോൾ ടെലി-ലോ മൊബൈൽ ആപ്പ് വഴി നേരിട്ട് ലഭ്യമാകുന്നതാണ് (ആൻഡ്രോയിഡിലും  & IOS ലും ലഭ്യമാണ്).

 

****


(Release ID: 1928275) Visitor Counter : 170