പ്രധാനമന്ത്രിയുടെ ഓഫീസ്
പുതിയ പാർലമെന്റ് മന്ദിരം നാമേവരിലും അഭിമാനവും പ്രതീക്ഷയും നിറയ്ക്കും : പ്രധാനമന്ത്രി
Posted On:
28 MAY 2023 12:02PM by PIB Thiruvananthpuram
പാർലമെന്റിന്റെ പുതിയ മന്ദിരം നാമേവരിലും അഭിമാനവും പ്രതീക്ഷയും നിറയ്ക്കുമെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. ഫലകം അനാച്ഛാദനം ചെയ്തുകൊണ്ട് ശ്രീ മോദി പുതിയ പാർലമെന്റ് മന്ദിരം രാഷ്ട്രത്തിന് സമർപ്പിച്ചു. ഈ അവസരത്തിൽ പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു :
"ഇന്ന് നമുക്കെല്ലാവർക്കും അവിസ്മരണീയമായ ദിവസമാണ് . പാർലമെന്റിന്റെ പുതിയ മന്ദിരം നാമേവരിലും അഭിമാനവും പ്രതീക്ഷയും നിറയ്ക്കാൻ പോകുന്നു. ജനങ്ങളുടെ ശാക്തീകരണത്തോടൊപ്പം രാജ്യത്തിന്റെ ഐശ്വര്യത്തിനും ശക്തിക്കും ദിവ്യവും മഹത്തരവുമായ ഈ കെട്ടിടം പുതിയ ദിശയും ശക്തിയും നൽകുമെന്ന് എനിക്ക് പൂർണ വിശ്വാസമുണ്ട്."
आज का दिन हम सभी देशवासियों के लिए अविस्मरणीय है। संसद का नया भवन हम सभी को गर्व और उम्मीदों से भर देने वाला है। मुझे पूर्ण विश्वास है कि यह दिव्य और भव्य इमारत जन-जन के सशक्तिकरण के साथ ही, राष्ट्र की समृद्धि और सामर्थ्य को नई गति और शक्ति प्रदान करेगी। pic.twitter.com/aOReN4JiF4
— Narendra Modi (@narendramodi) May 28, 2023
"ഇന്ത്യൻ പാർലമെന്റിന്റെ പുതിയ മന്ദിരം ഉദ്ഘാടനം ചെയ്യപ്പെടുമ്പോൾ, നമ്മുടെ ഹൃദയങ്ങളും മനസ്സുകളും അഭിമാനവും പ്രതീക്ഷയും വാഗ്ദാനവും കൊണ്ട് നിറഞ്ഞിരിക്കുന്നു. ഈ ഐതിഹാസിക കെട്ടിടം ശാക്തീകരണത്തിന്റെയും സ്വപ്നങ്ങളെ ജ്വലിപ്പിച്ച് അവയെ യാഥാർത്ഥ്യത്തിലേക്ക് പരിപോഷിപ്പിക്കുന്നതിന്റെയും തൊട്ടിലായിരിക്കട്ടെ. അത് നമ്മുടെ മഹത്തായ രാഷ്ട്രത്തെ പുരോഗതിയുടെ പുതിയ ഉയരങ്ങളിലേക്ക് നയിക്കട്ടെ.”
As the new building of India’s Parliament is inaugurated, our hearts and minds are filled with pride, hope and promise. May this iconic building be a cradle of empowerment, igniting dreams and nurturing them into reality. May it propel our great nation to new heights of progress. pic.twitter.com/zzGuRoHrUS
— Narendra Modi (@narendramodi) May 28, 2023
*******
ND
(Release ID: 1927842)
Visitor Counter : 137
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada