വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം

ഗവണ്‍മെന്റിന്റെ 9 വര്‍ഷം- ദേശീയ കോണ്‍ക്ലേവിന്റെ സമാപന സമ്മേളനത്തില്‍ മുഖ്യാതിഥിയായി ധനമന്ത്രി ആദ്ധ്യക്ഷത വഹിച്ചു

കഴിവുള്ള നേതൃത്വവും ഗവണ്‍മെന്റിന്റെ മികച്ച നയതീരുമാനങ്ങളും യുവജനങ്ങള്‍ക്കിടയില്‍ അവരുടെ ഭാവിയെക്കുറിച്ചുള്ള ധാരണ മെച്ചപ്പെടുത്തിയെന്ന് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി

പി.എം ഗതി ശക്തി ഇന്ത്യയ്ക്ക് അടിസ്ഥാനപരമായ അടിസ്ഥാന സൗകര്യങ്ങള്‍ നല്‍കുകയും അതുവഴി 'ഗതിയും' 'പ്രഗതിയും' ഉറപ്പാക്കുകയും ചെയ്യുന്നു: ശ്രീ. അനുരാഗ് താക്കൂര്‍

ഈ വര്‍ഷത്തെ ഖേലോ ഇന്ത്യ ഗെയിംസില്‍, 25 പുതിയ ദേശീയ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കപ്പെട്ടു, അതില്‍ 21 എണ്ണവും സ്ഥാപിച്ചത് ഇന്ത്യയുടെ പുത്രിമാരാണ്: ശ്രീ. അനുരാഗ് താക്കൂര്‍

പ്രതികരിക്കുന്ന ഗവണ്‍മെന്റിന്റെ ഉദാഹരണത്തിലൂടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വം കഴിഞ്ഞ 9 വര്‍ഷത്തിനിടയില്‍ ജനങ്ങളുടെ ചിന്താഗതി മാറ്റി: ധനമന്ത്രി ശ്രീമതി. നിര്‍മ്മലാ സീതാരാമന്‍

ജി.എസ്.ടിയിലെ സുപ്രധാനമായ പരിഷ്‌കാരങ്ങള്‍, കാലഹരണപ്പെട്ട നിയമങ്ങളുടെ ഒഴിവാക്കല്‍, ഇന്‍സോള്‍വന്‍സി ആന്റ് ബാങ്കറപ്പ്റ്റന്‍സി കോഡ്, വനിതാ ശാക്തീകരണം, സ്റ്റാര്‍ട്ടപ്പുകള്‍, കൂടാതെ കോവിഡ്-19 മഹാമാരി കാലത്തെ മറ്റ് സുപ്രധാന പരിഷ്‌കാരങ്ങള്‍ എന്നിവയെക്കുറിച്ച് ധനമന്ത്രി സംസാരിച്ചു



Posted On: 27 MAY 2023 9:24PM by PIB Thiruvananthpuram

വിജ്ഞാന്‍ ഭവനിലെ പ്ലീനറി ഹാളില്‍ ഇന്ന് നടന്ന ഗവണ്‍മെന്റിന്റെ 9 വര്‍ഷം ദേശീയ കോണ്‍ക്ലേവിന്റെ സമാപന സമ്മേളനത്തില്‍ മുഖ്യാതിഥിയായി കേന്ദ്ര ധനകാര്യ, കോര്‍പ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി നിര്‍മ്മല സീതാരാമന്‍ ആദ്ധ്യക്ഷത വഹിച്ചു. നേത്തെ കേന്ദ്ര റെയില്‍വേ മന്ത്രി ശ്രീ അശ്വിനി വൈഷ്ണവാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്. വിവിധ മേഖലകളില്‍ നിന്നുള്ള പാനലിസ്റ്റുകള്‍ തങ്ങളുടെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുകയും 'യുവശക്തി'യുമായി സംവദിക്കുകയും ചെയ്ത മൂന്ന് വിഷയാധിഷ്ഠിത സെഷനുകള്‍ക്കും സമ്മേളനം സാക്ഷ്യം വഹിച്ചു.

കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി ശ്രീ അനുരാഗ് താക്കൂര്‍,  വാര്‍ത്താവിതരണ പ്രക്ഷേപണ സഹമന്ത്രി ഡോ: എല്‍. മുരുകന്‍, വാര്‍ത്താവിതരണ  പ്രക്ഷേപണ മന്ത്രാലയം സെക്രട്ടറി ശ്രീ അപൂര്‍വ ചന്ദ്ര, പ്രസാര്‍ ഭാരതി സി.ഇ.ഒ, ശ്രീ ഗൗരവ് ദ്വിവേദി എന്നിവരുടെ സാന്നിദ്ധ്യത്തിനും സമാപന സമ്മേളനം സാക്ഷ്യം വഹിച്ചു.

കഴിഞ്ഞ ദശകത്തില്‍ ഇന്ത്യയുടെ പ്രതിച്ഛായ മാറിയെന്ന് മുഖ്യാതിഥിയെയും മറ്റ് പങ്കാളികളെയും സ്വാഗതം ചെയ്തുകൊണ്ട് ശ്രീ. അനുരാഗ് താക്കൂര്‍ എടുത്തുപറഞ്ഞു. കഴിവുറ്റ നേതൃത്വവും ഗവണ്‍മെന്റിന്റെ മികച്ച നയതീരുമാനങ്ങളും കൊണ്ടുമാത്രമാണ് യുവജനങ്ങള്‍ക്കിടയില്‍ തങ്ങളുടെ ഭാവിയെക്കുറിച്ചുള്ള ധാരണ മെച്ചപ്പെട്ടതെന്നും മന്ത്രി പറഞ്ഞു. 9 വര്‍ഷം മുമ്പ് രാജ്യം നേരിട്ടിരുന്ന വെല്ലുവിളികള്‍ അദ്ദേഹം എല്ലാവരുടെയും ശ്രദ്ധയില്‍പ്പെടുത്തി. ''എന്നാല്‍ 9 വര്‍ഷത്തിനു ശേഷം, ഇന്ത്യയുടെ ഒരു ചാഞ്ചാടുന്ന സമ്പദ്‌വ്യവസ്ഥയല്ലാതായി, അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥയായി അത് ഉയര്‍ന്നു, ബ്രിട്ടീഷ് സമ്പദ്‌വ്യവസ്ഥയെ മറികടന്ന് അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയുമായി'', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'ജാന്‍ ഹേ തോ ജഹാന്‍ ഹേ, ജാന്‍ ഭി, ജഹാന്‍ ഭീ' എന്ന പ്രധാനമന്ത്രിയുടെആപ്തവാക്യത്തിന് അനുസൃതമായി കേന്ദ്രഗവണ്‍മെന്റ് കോവിഡ്-19 മഹാമാരിയെ നേരിട്ടതെങ്ങനെയെന്ന് മന്ത്രി അനുസ്മരിച്ചു. ''ശാസ്ത്രജ്ഞര്‍ കോവിഡ് വാക്‌സിനുകള്‍ വികസിപ്പിക്കാനുള്ള ശ്രമത്തിലയിരുന്നു. ഒന്നല്ല, രണ്ട് വാക്‌സിനുകള്‍ വികസിപ്പിച്ചെടുക്കുകയും 220 കോടിയോളം കോവിഡ് വാക്‌സിന്‍ ഡോസുകള്‍ പൊതുജനങ്ങള്‍ക്ക് സൗജന്യമായി നല്‍കുകയും ചെയ്തു'', അദ്ദേഹം എടുത്തുപറഞ്ഞു.

80 കോടി ജനങ്ങള്‍ക്ക് 28 മാസത്തേക്ക് സൗജന്യമായി ഭക്ഷ്യധാന്യം നല്‍കുകയും ഏകദേശം 4 ലക്ഷം കോടി രൂപ ഇതിനായി ചെലവഴിക്കുകയും ചെയ്തുവെന്ന് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനുള്ള ഗവണ്‍മെന്റിന്റെ ശ്രമങ്ങള്‍, പ്രത്യേകിച്ച് കോവിഡ്-19 പകര്‍ച്ചവ്യാധിയുടെ കാലത്തേത് ഉയര്‍ത്തിക്കാട്ടികൊണ്ട്, മന്ത്രി പരാമര്‍ശിച്ചു. കൂടാതെ, മഹാമാരി സമയത്ത് വ്യാപാരികള്‍ അഭിമുഖീകരിച്ചിരുന്ന വെല്ലുവിളികളെ നേരിടാന്‍, എമര്‍ജന്‍സി ക്രെഡിറ്റ് ലൈന്‍ ഗ്യാരന്റി സ്‌കീം പോലുള്ള വിവിധ പദ്ധതികള്‍ അവതരിപ്പിച്ചു, ഇതിലൂടെ വ്യാപാരങ്ങള്‍ അതിജീവിക്കുക മാത്രമല്ല ഇപ്പോള്‍ അഭിവൃദ്ധി പ്രാപിക്കുകയും ചെയ്യുന്നു. സ്റ്റാര്‍ട്ടപ്പ് പരിസ്ഥിതിക്ക് ഉത്തേജനം നല്‍കുന്നതിലെ ഗവണ്‍മെന്റ് ശ്രമങ്ങള്‍ക്ക് ഊന്നല്‍ നല്‍കിയ അദ്ദേഹം, 100 യൂണികോണുകള്‍ ഉള്‍പ്പെടെ രാജ്യത്ത് 1 ലക്ഷം സ്റ്റാര്‍ട്ടപ്പുകളുള്ള ലോകത്തിലെ മൂന്നാമത്തെ വലിയ സ്റ്റാര്‍ട്ടപ്പ് പരിസ്ഥിതിയായി അഭിമാനത്തോടെ ഇന്ത്യ ഇന്ന് നിലകൊള്ളുന്നുവെന്നും കൂട്ടിച്ചേര്‍ത്തു.

ഗവണ്‍മെന്റിന്റെ കഴിഞ്ഞ 9 വര്‍ഷത്തെ റെക്കോര്‍ഡ് നേട്ടങ്ങള്‍ ശ്രീ അനുരാഗ് താക്കൂര്‍ ഉയര്‍ത്തിക്കാട്ടി. ഈ ഗവണ്‍മെന്റ് ഡിജിറ്റല്‍ സാങ്കേതികവിദ്യയിലൂടെ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുക മാത്രമല്ല, 3.5 കോടി ഗുണഭോക്താക്കള്‍ക്ക് പക്കാ വീടുകള്‍ ഉറപ്പാക്കുകയും 12 കോടി ശൗച്യാലയങ്ങള്‍ നിര്‍മ്മിക്കുകയും 11.7 കുടുംബങ്ങള്‍ക്ക് ടാപ്പ് വാട്ടര്‍ കണക്ഷനും, 9.6 കോടി സ്ത്രീകള്‍ക്ക് ഉജ്ജ്വല ഗ്യാസ് കണക്ഷനുകളും നല്‍കുകയും, 100 കോടിയിലധികം എല്‍.ഇ.ഡി ബള്‍ബുകള്‍ വിതരണം ചെയ്യുകയും, കഴിഞ്ഞ 9 വര്‍ഷത്തിനുള്ളില്‍ റോഡ് നിര്‍മ്മാണത്തിന്റെ വേഗത നാലിരട്ടിയാക്കുകയും, എല്ലാ ഗ്രാമങ്ങളും വൈദ്യുതീകരിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്തു. പി.എം ഗതി ശക്തി ഇന്ത്യയ്ക്ക് അടിസ്ഥാനപരമായ അടിസ്ഥാന സൗകര്യങ്ങള്‍ നല്‍കുകയും അതുവഴി 'ഗതി'യും 'പ്രഗതി'യും ഉറപ്പാക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്‌പോര്‍ട്‌സിനുള്ള ബജറ്റ് വിഹിതം കഴിഞ്ഞ 9 വര്‍ഷത്തിനിടെ 864 കോടിയില്‍ നിന്ന് മൂന്നിരട്ടി വര്‍ദ്ധിച്ച് 2700 കോടി രൂപ വരെ ആയി എന്ന് മന്ത്രി പറഞ്ഞു. ഖേലോ ഇന്ത്യപോലുള്ള പദ്ധതികളിലൂടെ, യൂത്ത് ഗെയിംസ്, യൂണിവേഴ്‌സിറ്റി ഗെയിംസ്, വിന്റര്‍ ഗെയിംസ് തുടങ്ങിയവയ്ക്ക് തുടക്കം കുറിയ്ക്കുകയും ഇതിനകം ഇവയില്‍ ഏകദേശം 15,000 കായികതാരങ്ങള്‍ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. ഈ വര്‍ഷത്തെ ഖേലോ ഇന്ത്യ ഗെയിംസില്‍ 25 പുതിയ ദേശീയ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ചതായും അതില്‍ 21 എണ്ണം സ്ഥാപിച്ചത് ഇന്ത്യയുടെ പുത്രിമാരാണെന്നും അദ്ദേഹം പരാമര്‍ശിച്ചു.

ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്‌മെന്റ് അടിസ്ഥാനസൗകര്യത്തിന്റെ വൈദഗ്ദ്ധ്യം എടുത്തുകാട്ടിയ ശ്രീ. അനുരാഗ് താക്കൂര്‍ ഗൂഗിള്‍ സി.ഇ.ഒ സുന്ദര്‍ പിച്ചൈ ഉള്‍പ്പെടെ ആഗോളതലത്തില്‍ ഇതിനെ എങ്ങനെ അഭിനന്ദിക്കുന്നുവെന്നത് അനുസ്മരിക്കുകയും ചെയ്തു. ശക്തമായ ഈ ഡിജിറ്റല്‍ അടിസ്ഥാനസൗകര്യം കാരണം മാത്രമാണ് 21 കോടി സ്ത്രീകള്‍ക്ക് അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് കൈമാറിയ 31,000 കോടി രൂപലഭിച്ചതെന്നും മന്ത്രി പറഞ്ഞു.

''3.5 കോടി കുടുംബങ്ങള്‍ക്ക് ലഭ്യമാക്കിയ പക്കാ വീടുകളില്‍ 75 ശതമാനവും സ്ത്രീകളുടെ പേരിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്'' മന്ത്രി കൂട്ടിച്ചേര്‍ത്തു. ഹവായ് ചപ്പല്‍ ധരിച്ചിട്ടുള്ള ആളുകള്‍ക്കും ഇപ്പോള്‍ ഹവായ് ജഹാസില്‍ (വിമാനത്തില്‍) യാത്ര ചെയ്യാമെന്നത് ഗവണ്‍മെന്റ് ഉറപ്പാക്കിയെന്നും അദ്ദേഹം പറഞ്ഞു. റോഡുകളുടെ ദ്രുതഗതിയിലുള്ള നിര്‍മ്മാണം കാരണം വിവിധ നഗരങ്ങള്‍ തമ്മിലുള്ള ദൂരവും സമയവും ഗണ്യമായി കുറഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

ലോകം ഇന്ത്യയില്‍ പ്രത്യാശ ദര്‍ശിക്കുകയാണെന്നും ഗവണ്‍മെന്റിന്റെ പരിശ്രമങ്ങളോടെ 2047നു മുമ്പുതന്നെ ഇന്ത്യ ഒരു വികസിത രാഷ്ട്രം എന്ന ലക്ഷ്യം സാക്ഷാത്കരിക്കാനുള്ള അതിവേഗ പാതയിലാണെന്നും ചൂണ്ടിക്കാട്ടികൊണ്ട് മന്ത്രി ഉപസംഹരിച്ചു.

സേവ, സുശാസന്‍, ഗരീബ് കല്യാണ് എന്നിവയിലൂടെയുള്ള ഗവണ്‍മെന്റിന്റെ ഉദ്ദേശ്യം ഉയര്‍ത്തിക്കാട്ടിക്കൊണ്ടാണ് ധനമന്ത്രി തന്റെ പ്രസംഗം ആരംഭിച്ചത്. തന്റെ കഠിനാദ്ധ്വാനത്തിലൂടെയാണ് പ്രധാനമന്ത്രി ജനങ്ങളുടെ വിശ്വാസവും ശ്രദ്ധയും നേടിയെടുത്തതെന്നും ജനങ്ങള്‍ക്കിടയിലുള്ള അദ്ദേഹത്തിന്റെ ജനപ്രീതിയിലൂടെ അത് പ്രകടമാണെന്നും ജനങ്ങളുടെ ചിന്താഗതിയിലും മാറ്റം വന്നിട്ടുണ്ടെന്നും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തെ പരാമര്‍ശിച്ചുകൊണ്ട് ശ്രീമതി. സീതാരാമന്‍ പറഞ്ഞു.

 

'' കോവിഡിന്റെ പേരില്‍ ഒരു പുതിയ നികുതിയും കൊണ്ടുവരരുതെന്നതും വാക്‌സിനുകള്‍ മുതല്‍ ഭക്ഷണ വിതരണം വരെയുള്ളവയ്ക്ക് നാം ജനങ്ങളില്‍ നിന്ന് നിരക്ക് ഈടാക്കില്ലെന്നതും അദ്ദേഹത്തിന്റെ ഉപദേശമായിരുന്നു. മാത്രവുമല്ല, കൊവിഡ്-19 മഹാമാരിക്ക് ശേഷവും നികുതികള്‍ ഉയര്‍ത്തിയില്ല'' പ്രധാനമന്ത്രിയുമായുള്ള തന്റെ ചര്‍ച്ചയുടെ മിനിറ്റ്‌സ് പങ്കുവെച്ചുകൊണ്ട് ധനമന്ത്രി പറഞ്ഞു.

പൗരന്മാരെ ദ്രോഹിക്കാനുള്ള ഉപകരണമായും അഴിമതിക്കുള്ള ഉപകരണമായും നിയമങ്ങള്‍ മാറാതിരിക്കാന്‍ കാലഹരണപ്പെട്ട 1500 പുരാതന നിയമങ്ങള്‍ നീക്കം ചെയ്യുന്നതുള്‍പ്പെടെയുള്ള തുടര്‍ച്ചയായ പരിഷ്‌കാരങ്ങള്‍ക്ക് പ്രധാനമന്ത്രി പ്രോത്സാഹിപ്പിച്ചതായും പരിഷ്‌കരണ വിഷയത്തില്‍ സംസാരിച്ചുകൊണ്ട് ശ്രീമതി. സീതാരാമന്‍ പറഞ്ഞു.

എല്ലാ സംസ്ഥാനങ്ങളേയും ഒപ്പം നിര്‍ത്തികൊണ്ട് കരുത്തുറ്റ ഒരു നിയമനിര്‍മ്മാണം കൊണ്ടുവരിക മാത്രമല്ല സാധാരണ ജനങ്ങളുടെയും വ്യാപാരികളുടെയും ജീവിതം സുഗമമാക്കുന്നതിനുള്ള ശക്തമായ ഒരു ജി.എസ്.ടി സംവിധാനം ഈ ഗവണ്‍മെന്റ് നല്‍കുകയും ചെയ്തുവെന്ന് ചരക്ക് സേവന നികുതി (ജി.എസ.്ടി) ഭരണത്തിന് കീഴില്‍ ഒരു രാഷ്ട്രം, ഒരു നികുതി എന്നതിന്റെ ഉദാഹരണം നല്‍കികൊണ്ട് ധനമന്ത്രി പറഞ്ഞു.
സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പുകോട്ടയില്‍ നടത്തിയ പ്രസംഗത്തിലൂടെ സ്ത്രീ സുരക്ഷാ പ്രശ്‌നത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തുവെന്ന് സ്ത്രീകളുടെ സുരക്ഷയെ കുറിച്ച് പരാമര്‍ശിച്ചുകൊണ്ട് ധനമന്ത്രി പറഞ്ഞു. ''സാനിറ്ററി പാഡുകളുടെ അഭാവം മൂലം അനാരോഗ്യകരമായ ശീലങ്ങളുള്ള പല പെണ്‍കുട്ടികളെക്കുറിച്ചും പ്രധാനമന്ത്രി സംസാരിക്കുക മാത്രമല്ല, ഒരു രൂപയ്ക്ക് അവ ലഭ്യമാക്കിക്കൊണ്ട് അത് താങ്ങാനാവുന്നതാക്കി മാറ്റുകയും ചെയ്തു. ഇവയൊന്നും ചിന്താഗതിയിലെ ചെറിയ മാറ്റങ്ങളുടെ പ്രശ്‌നങ്ങളല്ല'', ധനമന്ത്രി പറഞ്ഞു.

മാന്യമായി വ്യാപാരം അവസാനിപ്പിക്കുകയെന്നത് മുന്‍പ് അപമാനമായിരുന്നുവെന്നും എന്നാല്‍ ഇന്‍സോള്‍വന്‍സി ആന്‍ഡ് ബാങ്ക്‌റപ്‌സി കോഡ് (ഐ.ബി.സി) നിലവില്‍ വന്നതോടെ യുവജനങ്ങള്‍ക്ക് ഒരു വ്യാപാരം ആരംഭിക്കാന്‍ കഴിയുമെന്നും ഒരുപക്ഷേ അത് പരാജയപ്പെടുകയാണെങ്കില്‍ മാന്യമായി അവസാനിപ്പിക്കാമെന്നും സ്റ്റാര്‍ട്ട്-അപ്പ് ആവാസവ്യവസ്ഥയെ പരാമര്‍ശിച്ചുകൊണ്ട് ശ്രീമതി.സീതാരാമന്‍ പറഞ്ഞു.
ആണ്‍കുട്ടികള്‍ക്ക് മാത്രമായിരുന്നു മുന്‍പ് സ്ഥിരം കമ്മീഷന്‍ ഉണ്ടായിരുന്നതെന്നും എന്നാല്‍ പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം ഈ മേഖല ഇപ്പോള്‍ സ്ത്രീകള്‍ക്കും തുറന്നിട്ടിട്ടുണ്ടെന്നും സായുധ സേനയിലെ വലിയ മാറ്റത്തെക്കുറിച്ച് സംസാരിച്ചുകൊണ്ട്, ശ്രീമതി. സീതാരാമന്‍ പറഞ്ഞു. ഇതിലൂടെ കരസേനയിലും നാവികസേനയിലും വ്യോമസേനയിലും കോസ്റ്റ് ഗാര്‍ഡില്‍ പോലും മുന്‍നിരയില്‍ സ്ഥിരം കമ്മീഷന്‍ ലഭിക്കാനുള്ള അവരുടെ അഭിലാഷങ്ങള്‍ നിറവേറ്റപ്പെടുന്നു.

ഈ ഉദാഹരണങ്ങളെല്ലാം ഒരു വലിയ മാറ്റത്തെ സൂചിപ്പിക്കുന്നതാണ്, ശ്രീമതി സീതാരാമന്‍ പറഞ്ഞു. '' ചിന്താഗതിയില്‍ മാറ്റം കൊണ്ടുവരാന്‍ ഒരു നേതൃത്വം എല്ലാ പങ്കാളികളുമായി പ്രവര്‍ത്തിക്കുമ്പോഴാണ് ഈ മാറ്റങ്ങള്‍ സംഭവിക്കുന്നത്. ഇന്ത്യ വളരെ സങ്കീര്‍ണ്ണമായ ഒരു രാജ്യമാണ്, പല തലങ്ങളിലൂടെയും തലങ്ങളിലൂടെയും കടന്നുപോയാണ് തീരുമാനങ്ങള്‍ എടുക്കുന്നത്'' അവര്‍ കൂട്ടിച്ചേര്‍ത്തു.

ഇന്ത്യക്ക് പുറത്തുള്ള ആളുകളുടെ ധാരണകളും ഈ ഗവണ്‍മെന്റ് മാറ്റുകയാണ്, ഇന്ത്യയുടെ താല്‍പ്പര്യത്തിന് പ്രഥമസ്ഥാനം നല്‍കുന്ന പ്രതിബദ്ധതയും അര്‍പ്പണബോധവുമുള്ള ഒരു ഗവണ്‍മെന്റാണ് പ്രകടമാകുന്നതെന്ന് ഉക്രൈന്‍, യെമന്‍, സുഡാന്‍ എന്നിവിടങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചതിന്റെ ഉദാഹരണങ്ങള്‍ ഉദ്ധരിച്ച് ശ്രീമതി. സീതാരാമന്‍ പറഞ്ഞു. ''ഓരോ പൗരനെയും പ്രധാനമന്ത്രി ഗൗരവമായി കാണുന്നുവെന്നതാണ് ഇത് കാണിക്കുന്നത്; ഓരോ പൗരനേയും കേള്‍ക്കുകയും ഓരോ പൗരനും അതിന് പ്രതികരിക്കുകയും ചെയ്യുന്നു'', ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.

 

 

 

****

ND

(Release ID: 1927805) Visitor Counter : 151