വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
കേന്ദ്ര ഗവൺമെൻറ് 9 വർഷം പൂർത്തിയാകുമ്പോൾ, 'ഇന്ത്യ: മുന്നോട്ട് കുതിക്കുന്നു' എന്ന വിഷയത്തിൽ സംഘടിപ്പിച്ച ദേശീയ കോൺക്ലേവിൽ വിപുലമായ പാനൽ ചർച്ച നടന്നു
Posted On:
27 MAY 2023 6:26PM by PIB Thiruvananthpuram
ന്യൂഡൽഹി :മെയ് 27, 2023
കേന്ദ്ര ഗവൺമെൻറ് 9 വർഷം പൂർത്തിയാകുമ്പോൾ, ന്യൂ ഡെൽഹിയിലെ വിജ്ഞാൻ ഭവനിൽ "9 വർഷത്തെ സേവനം,സദ്ഭരണം, ദരിദ്ര ക്ഷേമം " എന്ന പ്രമേയവുമായി കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ഒരു ദേശീയ കോൺക്ലേവ് സംഘടിപ്പിച്ചു. കോൺക്ലേവിന്റെ ഭാഗമായി, കേന്ദ്ര ഗവൺമെന്റിന്റെ വിവിധ നേട്ടങ്ങളെക്കുറിച്ചും രാജ്യത്തിന്റെ ദ്രുതഗതിയിലുള്ള പുരോഗതിക്കും ജനങ്ങളുടെ ക്ഷേമത്തിനുമുള്ള നിരന്തര ശ്രമങ്ങളെ കുറിച്ചും ചർച്ച ചെയ്യുന്നതിനായി പാനൽ വിദഗ്ധരുമായി മൂന്ന് വിഷയാധിഷ്ഠിത സെഷനുകൾ നടന്നു. 'ഇന്ത്യ: മുന്നേറുന്നു' എന്ന വിഷയത്തിലായിരുന്നു ആദ്യ സെഷൻ. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ സമർത്ഥമായ നേതൃത്വത്തിൻ കീഴിൽ ആഗോളതലത്തിൽ നേതൃസ്ഥാനത്തേക്ക് ഇന്ത്യ എങ്ങനെയാണ് ശ്രദ്ധേയമായ പരിവർത്തനത്തിന് വിധേയമായതെന്ന് സെഷൻ വിശദീകരിച്ചു.
പ്രമുഖ മാധ്യമപ്രവർത്തകൻ ശ്രീ നിതിൻ ഗോഖലെ മോഡറേറ്ററായ സെഷനിൽ ഭാരതി എന്റർപ്രൈസസിന്റെ സ്ഥാപക ചെയർമാൻ ശ്രീ സുനിൽ ഭാരതി മിത്തൽ ,അപ്പോളോ ആശുപത്രി ജോയിന്റ് മാനേജിംഗ് ഡയറക്ടർ ശ്രീമതി സംഗീത റെഡ്ഡി, നാസ്‌കോം പ്രസിഡന്റ് ശ്രീമതി ദേബ്ജാനി ഘോഷ്, ഐഎംഎഫ് ഇന്ത്യയുടെ മുൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ ശ്രീ സുർജിത് ഭല്ല, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഗ്രൂപ്പ് ചീഫ് ഇക്കണോമിക് അഡ്വൈസർ ശ്രീ സൗമ്യ കാന്തി ഘോഷ്, ഇന്ത്യൻ വിമൻ ഇൻസ്റ്റിറ്റ്യൂഷണൽ ലീഗ് (IWIL) ഇന്ത്യയുടെ സ്ഥാപകയും പ്രസിഡന്റുമായ ശ്രീമതി ദീപ സയാൽ ഉൾപ്പെടെയുള്ള വിശിഷ്ട പ്രഭാഷകർ പങ്കെടുത്തു.
ഇത് ഇന്ത്യയുടെ ദശകമാകുമെന്ന് 2022 നവംബറിൽ മോർഗൻ സ്റ്റാൻലി പറഞ്ഞതായി സെഷന്റെ തുടക്കത്തിൽ ശ്രീ ഗോഖലെ പറഞ്ഞു. ഇന്ത്യ ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥയായി ഉയർന്നുവരുമെന്ന് 2023 ഏപ്രിലിൽ ഐ എം എഫ് പ്രവചിച്ചിട്ടുണ്ട് .
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ കീഴിലുള്ള സദ് ഭരണത്തിന്റെ ദശാബ്ദത്തെക്കുറിച്ച് ശ്രീ സുനിൽ ഭാരതി മിത്തൽ സംസാരിച്ചു . ഇന്ത്യയെ ഒരു വികസിത രാഷ്ട്രമാക്കി മാറ്റാൻ ദൃഢനിശ്ചയം ചെയ്‌ത ,ഒരു ആഗോള നേതാവായി അംഗീകരിക്കപ്പെട്ട ഒരു ഭരണാധികാരിയാണ് വളരെക്കാലത്തിനു ശേഷം നമുക്കുള്ളതെന്ന് അദ്ദേഹം പറഞ്ഞു. ടെലികോം മേഖലയെക്കുറിച്ച് സംസാരിക്കുമ്പോൾ, ഇന്ത്യയിൽ 5G വ്യാപനം വേഗത്തിലാണെന്നും 2024 മാർച്ചോടെ രാജ്യത്തിന്റെ എല്ലാ മുക്കിലും മൂലയിലും 5G ലഭ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ജനങ്ങൾക്ക് പരിഷ്‌കാരങ്ങളും നേട്ടങ്ങളും കൊണ്ടുവരുന്നതിന് സാങ്കേതികവിദ്യയുടെ ശക്തി ഗവൺമെൻറ് പരമാവധി ഉപയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 5 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥ എന്ന ലക്ഷ്യം 2027 ഓടെ കൈവരിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് മഹാമാരിക്കെതിരെ പോരാടുന്നതിന് ഇന്ത്യ എങ്ങനെയാണ് വിപുലവും ഫലപ്രദവുമായ പദ്ധതി തയ്യാറാക്കിയതെന്ന് ശ്രീമതി. സംഗീത റെഡ്ഡി സംസാരിച്ചു. ഇന്ത്യയ്ക്ക് സ്വന്തം ജനങ്ങളെ നന്നായി പരിപാലിക്കാൻ കഴിയുമെന്ന് മാത്രമല്ല, ലോകത്തിലെ മെഡിക്കൽ ടൂറിസം കേന്ദ്രമായി രാജ്യം മാറിയെന്നും അവർ കൂട്ടിച്ചേർത്തു. നിലവിൽ ഈ രംഗത്തു നാം നാലാം സ്ഥാനത്താണ് എന്നും ഉടൻ തന്നെ രണ്ടാം സ്ഥാനത്തെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും അവർ പറഞ്ഞു . ഇന്ത്യയ്ക്ക് ഒരു മികച്ച ഭാവിയുണ്ട്, അത് യുവതലമുറയ്‌ക്കൊപ്പമാണ് പറഞ്ഞ അവർ യോഗയും ആയുഷും ശീലമാക്കാനും ആരോഗ്യം ശ്രദ്ധിക്കാനും യുവാക്കളോട് അഭ്യർത്ഥിച്ചു.
കൊവിഡ് കാലത്തും ഇന്നും ലോകത്തിലെ ഏറ്റവും മികച്ച പ്രകടനം നടത്തുന്ന സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ ഉയർന്നുവെന്ന് ശ്രീ സുർജിത് ഭല്ല പറഞ്ഞു. ദാരിദ്ര്യ നിർമ്മാർജ്ജനത്തെ കുറിച്ച് സംസാരിക്കവെ, കോവിഡിന്റെ അനന്തരഫലമായി സമൂഹത്തിന്റെ താഴെ തട്ടിലുള്ളവർ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നില്ലെന്ന് ഉറപ്പാക്കുന്നതിനാണ് ഗവൺമെൻറ് സംവിധാനങ്ങൾ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.
2008 ൽ 17% ഇന്ത്യക്കാർക്ക് മാത്രമേ ബാങ്ക് അക്കൗണ്ടുകൾ ഉണ്ടായിരുന്നുള്ളൂവെന്നും അത് 80% എന്ന നിരക്ക് കൈവരിക്കാൻ 46 വർഷമെടുക്കുമെന്നും ഒരു പഠനം ചൂണ്ടിക്കാട്ടിയിരുന്നതായി ശ്രീമതി. ദേബ്ജാനി ഘോഷ് പറഞ്ഞു. എന്നാൽ ഇന്ത്യ അത് വെറും 7 വര്ഷം കൊണ്ട് കൈവരിച്ചു . സാങ്കേതികവിദ്യ, ആധാർ, ഇന്ത്യ സ്റ്റാക്ക്, ഡിജിറ്റൽ പേയ്‌മെന്റ്, ഏറ്റവും മികച്ച സാമ്പത്തിക ഉൾപ്പെടുത്തൽ പദ്ധതിയായ ജൻ ധന് യോജന എന്നിവ കാരണമാണ് ഇത് സാധ്യമായത് . ബാങ്കിംഗിനെ താഴെത്തട്ടിൽ എത്തിക്കാൻ JAM ത്രിത്വം പദ്ധതി സഹായിക്കുന്നതായി അവർ പറഞ്ഞു. ഇന്നൊവേഷനിലെ 'ഐ ' ഇന്ത്യയെ പ്രതിനിധീകരിക്കുന്നുവെന്ന് അവർ അഭിപ്രായപ്പെട്ടു .
ദശാബ്ദത്തിന്റെ അവസാനത്തോടെ നമ്മുടെ ജിഡിപി ഇരട്ടിയായി 7.5 ട്രില്യൺ ഡോളറായി ഉയരുമെന്ന് മോർഗൻ സ്റ്റാൻലി പറഞ്ഞതായി ശ്രീമതി.ദീപ സയാൽ പറഞ്ഞു. 2016-ൽ 450-ൽ നിന്ന് 2023-ൽ 90000 സ്റ്റാർട്ടപ്പുകളായി വർധിച്ച സ്റ്റാർട്ടപ്പിന്റെ അതിശയകരമായ യാത്രയെക്കുറിച്ച് അവർ സംസാരിച്ചു.
5 ട്രില്യൺ ഡോളർ സാമ്പത്തിക ലക്ഷ്യത്തെക്കുറിച്ച് സംസാരിച്ച ശ്രീ സൗമ്യ കാന്തി ഘോഷ്, ഇന്ത്യ ഒരു ട്രില്യണിലെത്താൻ 57 വർഷമെടുത്തതായും , തുടർന്ന് ഓരോ 7 വർഷത്തിലും നാം 1 ട്രില്യൺ വീതം കൂട്ടിച്ചേർത്തതായും പറഞ്ഞു . ഇപ്പോൾ ഓരോ മൂന്ന് വർഷത്തിലും നാം ഒരു ട്രില്യൺ ചേർക്കുന്നു. കഴിഞ്ഞ രണ്ട് വർഷങ്ങളിൽ നമ്മുടെ സമ്പദ്‌വ്യവസ്ഥ 750 ബില്യൺ കൂട്ടിച്ചേർത്തു, അതുകൊണ്ടാണ് 2014 ൽ ഇന്ത്യ പത്താമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായത്. 2015 ൽ ഏഴാമതും 2019 ൽ 6 ഉം 2022 ൽ അഞ്ചാമതുമായത് . 2026 ൽ 4 ആം സ്ഥാനത്തും 2028 ൽ 3 ആം സ്ഥാനത്തും എത്തുമെന്നും പ്രതീക്ഷിക്കുന്നതായി അവർ പറഞ്ഞു
SKY
(Release ID: 1927772)
Visitor Counter : 162