ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഡോക്ടർ മൻസുഖ് മാണ്ഡവ്യ 76-ാമത് ലോകാരോഗ്യ സഭയെ അഭിസംബോധന ചെയ്തു

Posted On: 24 MAY 2023 11:44AM by PIB Thiruvananthpuram



ന്യൂ ഡൽഹി: മെയ് 24, 2023  

ലോകാരോഗ്യ സഭയുടെ 76-ാമത് സെഷനിൽ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഡോ. മൻസുഖ് മണ്ഡാവിയ 'എല്ലാവർക്കും ആരോഗ്യം' എന്ന വിഷയത്തെ കേന്ദ്രീകരിച്ച് സംസാരിച്ചു. ഡോക്ടർ ടെഡ്രോസ്, ഡയറക്ടർ ജനറൽ, ലോകാരോഗ്യ സംഘടന, ലോകമെമ്പാടുമുള്ള ആരോഗ്യ മന്ത്രിമാർ എന്നിവരുടെ സാന്നിധ്യത്തിൽ ആയിരുന്നു അഭിസംബോധന.

ജി20യിൽ ഇന്ത്യയുടെ ആരോഗ്യ മുൻഗണനകളായ ആരോഗ്യ അടിയന്തര തയ്യാറെടുപ്പുകൾ, മെഡിക്കൽ കൗണ്ടർ മെഷറുകളുടെ ലഭ്യത, ഡിജിറ്റൽ ആരോഗ്യം എന്നിവ വിവരിച്ചുകൊണ്ട്, കോവിഡ് 19 മഹാമാരി ഉയർത്തിയ അഭൂതപൂര്‍വ്വമായ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ ഭാവിയിലെ ആരോഗ്യ വെല്ലുവിളികളെ നേരിടാൻ ഒറ്റകെട്ടായി പ്രവർത്തിക്കുന്ന ലോകത്തിനായുള്ള കാര്യപരിപാടി ശക്തിപ്പെടുത്താൻ ഡോക്ടർ മണ്ഡാവിയ ആവശ്യപ്പെട്ടു.

പ്രാദേശിക നെറ്റ്‌വർക്കുകളിലൂടെയുള്ള പലയിടങ്ങളിയാലുള്ള ഉത്പാദനവും, ഗവേഷണ-വികസന പ്രവർത്തനങ്ങളും, ഡിജിറ്റൽ ആരോഗ്യത്തിനായുള്ള ആഗോള സംരംഭവും ഉള്ള ആഗോള മെഡിക്കൽ കൗണ്ടർ മെഷേഴ്‌സ് പ്ലാറ്റ്‌ഫോം അദ്ദേഹം നിർദ്ദേശിച്ചു. എല്ലാ രാജ്യങ്ങൾക്കും സുരക്ഷിതവും ഉയർന്ന നിലവാരമുള്ളതും ചെലവ് കുറഞ്ഞതുമായ മെഡിക്കൽ കൗണ്ടർ മെഷറുകളുടെ തുല്യമായ ലഭ്യത ഉറപ്പാക്കുകയാണ് ആഗോള മെഡിക്കൽ കൗണ്ടർ മെഷേഴ്സ് പ്ലാറ്റ്ഫോം ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു.

ഡിജിറ്റൽ ആരോഗ്യത്തെക്കുറിച്ചുള്ള ആഗോള സംരംഭം, ലോകത്തിന് പ്രത്യേകിച്ച് താഴ്ന്ന-ഇടത്തരം വരുമാനമുള്ള രാജ്യങ്ങൾക്ക് (എൽഎംഐസി) ഡിജിറ്റൽ ഉപകരണങ്ങളുടെ ജനാധിപത്യവൽക്കരണത്തിനും ആവശ്യങ്ങൾക്ക് അനുസൃതമായുള്ള ഉപയോഗത്തിനും ഡിജിറ്റൽ പബ്ലിക് ഉപകരണങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് സമവായമുണ്ടാക്കാൻ സൗകര്യമൊരുക്കുമെന്ന് ഡോക്ടർ മാണ്ഡവ്യ കൂട്ടിച്ചേർത്തു.
സ്ഥാപനവത്കൃത ചട്ടക്കൂടായി പ്രവർത്തിക്കുകയും അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് ഡിജിറ്റൽ പരിഹാരങ്ങൾ നൽകുകയും ചെയ്യുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം ആവർത്തിച്ചു.

 

"എല്ലാവർക്കും ആരോഗ്യം" എന്ന കാര്യപരിപാടിക്ക് മുൻഗണന നൽകിയതിന് ലോകാരോഗ്യ സംഘടനയെ അഭിനന്ദികുകയും 'എല്ലാവർക്കും ആരോഗ്യം' എന്ന കാഴ്ചപ്പാട് യാഥാർത്ഥ്യമാക്കുന്നതിനും വരും തലമുറകൾക്ക് ആരോഗ്യകരമായ ഒരു നാളെ ഉറപ്പാകുനതിനും ഒരുമിച്ച് പ്രവർത്തിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് ഡോക്ടർ മാണ്ഡവ്യ അഭിപ്രായപ്പെട്ടു.
 
ആരോഗ്യ മന്ത്രിയുടെ അഭിസംബോധന കാണുന്നതിന് ലിങ്കുകളിൽ ക്ലിക്ക് ചെയ്യുക:

https://www.youtube.com/watch?v=gdjySw1_IAo

https://www.youtube.com/watch?v=52lYgc326eg

https://twitter.com/mansukhmandviya/status/1660995459945750529

https://twitter.com/mansukhmandviya/status/1661027076533813249

https://twitter.com/mansukhmandviya/status/1661034966736830467



(Release ID: 1926969) Visitor Counter : 481