പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

സിഡ്‌നിയിൽ വ്യവസായ വട്ടമേശസമ്മേളനത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

Posted On: 24 MAY 2023 3:28PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് സിഡ്‌നിയിൽ ഓസ്ട്രേലിയയിലെ പ്രമുഖ കമ്പനികളുടെ സിഇഒമാരുമായുള്ള വ്യവസായ വട്ടമേശസമ്മേളനത്തെ അഭിസംബോധന ചെയ്തു.

ഉരുക്ക്, ബാങ്കിങ്, ഊർജം, ഖനനം, ഐടി തുടങ്ങി വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രമുഖ കമ്പനികളെ പ്രതിനിധാനംചെയ്ത് സിഇഒമാർ പങ്കെടുത്തു. ഓസ്ട്രേലിയയിലെ ചില പ്രമുഖ സർവകലാശാലകളിൽനിന്നുള്ള വൈസ് ചാൻസലർമാരും സമ്മേളനത്തിൽ പങ്കെടുത്തു.

വ്യവസായനടത്തിപ്പു സുഗമമാക്കുന്നതിനും സാമ്പത്തിക വളർച്ച വർധിപ്പിക്കുന്നതിനുമായി ഗവണ്മെന്റ് നടപ്പാക്കുന്ന വിവിധ സാമ്പത്തിക പരിഷ്കാരങ്ങളെക്കുറിച്ചും സംരംഭങ്ങളെക്കുറിച്ചും പ്രധാനമന്ത്രി വിശദീകരിച്ചു. അടിസ്ഥാനസൗകര്യ സമ്പർക്കസംവിധാന പദ്ധതികളിലേക്കുള്ള സംയോജിത സമീപനത്തിനുള്ള ഗതി ശക്തി ദൗത്യം; ജൻ ധൻ-ആധാർ-മൊബൈൽ സംവിധാനം; ദേശീയ വിദ്യാഭ്യാസനയം; ഹൈഡ്രജൻ ദൗത്യം 2050; ഉൽപ്പാദനബന്ധിത ആനുകൂല്യ പദ്ധതി; ബഹിരാകാശ - ജിയോസ്പേഷ്യൽ മേഖലകളിലെ സ്വകാര്യനിക്ഷേപം; ചികിത്സയുമായി ബന്ധപ്പെട്ട ഉപകരണങ്ങളുടെ നിർമാണത്തിനായുള്ള പുതിയ നയം; ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷുറൻസ് പദ്ധതി മുതലായവ ഇവയിൽ ഉൾപ്പെടുന്നു,

ഡിജിറ്റൽ അടിസ്ഥാനസൗകര്യം, ഐടി, ഫിൻടെക്, ടെലികോം, സെമികണ്ടക്ടറുകൾ, ബഹിരാകാശം, ഹരിത ഹൈഡ്രജൻ ഉൾപ്പെടെയുള്ള പുനരുപയോഗ ഊർജം, വിദ്യാഭ്യാസം, ഔഷധമേഖല, ആരോഗ്യസംരക്ഷണം ഉൾപ്പെടെയുള്ള ചികിത്സാ ഉപകരണങ്ങളുടെ നിർമാണം, പ്രധാന ധാതുക്കൾ ഉൾപ്പെടെയുള്ള ഖനനം, തുണിത്തരങ്ങൾ, കൃഷിയും ഭക്ഷ്യ സംസ്കരണവും എന്നിവയുൾപ്പെടെയുള്ള അടിസ്ഥാനസൗകര്യമേഖലകളിൽ ഇന്ത്യ വാഗ്ദാനംചെയ്യുന്ന നിക്ഷേപ അവസരങ്ങൾ പ്രയോജനപ്പെടുത്താൻ പ്രധാനമന്ത്രി സിഇഒമാരെ ക്ഷണിച്ചു.

ഇന്ത്യയിലെ സിഇഒമാരുമായി പരസ്പരപ്രയോജനകരമായ പങ്കാളിത്തം സൃഷ്ടിക്കാൻ പ്രധാനമന്ത്രി സിഇഒമാരെ പ്രോത്സാഹിപ്പിച്ചു.

വട്ടമേശസമ്മേളനത്തിൽ പങ്കെടുത്ത സിഇഒമാരുടെ പട്ടിക:

ക്രമനമ്പർ

കമ്പനി

പ്രതിനിധി

1.

കോമൺവെൽത്ത് ബാങ്ക് ഓഫ് ഓസ്ട്രേലിയ

മാറ്റ് കോമിൻ, പ്രസിഡന്റ് & സിഇഒ 

2.

റിയോ ടിന്റോ    

കെല്ലി പാർക്കർ, സിഇഒ

3.

നാഷണൽ ഓസ്ട്രേലിയ ബാങ്ക്

ഫിലിപ്പ് ക്രോണിക്കൻ ചെയർമാൻ & നോൺ എക്സിക്യൂട്ടീവ് ഡയറക്ടർ

4.

ഓസ്ട്രേലിയൻ ഇൻഡസ്ട്രി ബാങ്ക്

ഇന്നസ് വില്ലോക്സ്, സിഇഒ

5.

ബിഎച്ച്‌പി

ജെറാൾഡിൻ സ്ലാറ്ററി, പ്രസിഡന്റ് ഓസ്ട്രേലിയ

6.

അറ്റ്ലേഷ്യൻ

സ്കോട്ട് ഫാർഖർ, സഹ-സിഇഒ & സഹസ്ഥാപകൻ

7.

യൂണിവേഴ്സിറ്റി ഓഫ് സിഡ്നി

പ്രൊഫ. മാർക്ക് സ്കോട്ട് എഒ, വൈസ് ചാൻസലർ & പ്രസിഡന്റ്

8.

ഒറിക്ക

സഞ്ജീവ് ഗാന്ധി, മാനേജിങ് ഡയറക്ടർ & സിഇഒ

9.

കോക്ലിയാർ

ഡിഗ് ഹോവിറ്റ്, ചെയർ

10.

ബിസിനസ് കൗൺസിൽ ഓഫ് ഓസ്ട്രേലിയ

ജെന്നിഫർ വെസ്റ്റക്കോട്ട്, സിഇഒ

11.

വൈസ്‌ടെക്

റിച്ചാർഡ് വൈറ്റ്, സി‌ഇഒ & സ്ഥാപകൻ

12.

എയർട്രങ്ക്

റോബിൻ ഖുദ, സ്ഥാപകൻ & സിഇഒ

13.

എന്റൂറ

ടാമി ചു, മാനേജിങ് ഡയറക്ടർ

14.

ക്വിന്റിസ് സാൻഡൽവുഡ്

റിച്ചാർഡ് ഹെൻഫ്രി, സിഇഒ

15.

യുഎൻഎസ്‌ഡബ്ല്യു

പ്രൊഫ. ആറ്റില ബ്രങ്സ്, വൈസ് ചാൻസലർ & സിഇഒ

16.

റീചാർജ് ഇൻഡസ്ട്രീസ്

റോബർട്ട് ഫിറ്റ്സ്‌പാട്രിക്, സിഇഒ

17.

യൂണിവേഴ്സിറ്റീസ് ഓസ്ട്രേലിയ

കാട്രിയോണ ജാക്സൺ, ചീഫ് എക്‌സിക്യൂട്ടീവ്

18.

Cസെന്റർ ഫോർ ഓസ്ട്രേലിയ-ഇന്ത്യ റിലേഷൻസ്

സ്വാതി ദവെ, അധ്യക്ഷ, ഉപദേശകസമിതി

19.

നവിതാസ് ഗ്രൂപ്പ്

സ്കോട്ട് ജോൺസ്, സിഇഒ

ND

********

 


(Release ID: 1926925) Visitor Counter : 112