പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav g20-india-2023

ഇന്ന് സിവിൽ സർവീസ് പരീക്ഷ വിജയിച്ചവരെ പ്രധാനമന്ത്രി അഭിനന്ദിച്ചു

Posted On: 23 MAY 2023 7:25PM by PIB Thiruvananthpuram

സിവിൽ സർവീസ് പരീക്ഷയിൽ വിജയിച്ച ഉദ്യോഗാർത്ഥികളെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിനന്ദിച്ചു. ഈ വർഷം സാധിക്കാത്തവർക്കുള്ള ഉപദേശവും പ്രധാനമന്ത്രി നൽകി.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:

"സിവിൽ സർവീസ് പരീക്ഷകളിൽ വിജയിച്ച യുവജനങ്ങൾക്ക്‌  അഭിനന്ദനങ്ങൾ. ഭാവിയിൽ ഫലപ്രദവും സംതൃപ്തവുമായ ഒരു കരിയറിന് എന്റെ ആശംസകൾ. രാജ്യത്തെ സേവിക്കുന്നതിനും ആളുകളുടെ ജീവിതത്തിൽ നല്ല മാറ്റം കൊണ്ടുവരുന്നതിനുമുള്ള വളരെ ആവേശകരമായ സമയമാണിത്."


സിവിൽ സർവീസ് പരീക്ഷകളിൽ വിജയിക്കാൻ കഴിയാത്തവരുടെ നിരാശ ഞാൻ മനസ്സിലാക്കുന്നു. കൂടുതൽ ശ്രമങ്ങൾ നടത്തണം.  മാത്രമല്ല, നിങ്ങളുടെ കഴിവുകളും ശക്തിയും  പ്രകടിപ്പിക്കാൻ  നിരവധി വൈവിധ്യമാർന്ന അവസരങ്ങൾ ഇന്ത്യ  വാഗ്ദാനം ചെയ്യുന്നു. നിങ്ങൾക്ക് ആശംസകൾ നേരുന്നു."

-ND-

(Release ID: 1926761) Visitor Counter : 146